-
പൈനാപ്പിള്* പായസം (pineapple payasam)

ആവശ്യമുള്ള സാധനങ്ങള്* :
1. പൈനാപ്പിള്* - 1 കി.ഗ്രാം (നന്നായി പഴുത്തത്)
2. പഞ്ചസാര - 250 ഗ്രാം (ആവശ്യത്തിന്)
3. പാല്* - 2 ലിറ്റര്*
4. കണ്*ഡന്*സിഡ് മില്*ക്ക് - 300 മി.ലിറ്റര്*
5. തേങ്ങാപ്പാല്* - 150 മി.ലിറ്റര്*
6. ചൌവ്വരി (ചെറുത്) - 75 ഗ്രാം
7. വാനില എസ്സന്*സ് - 1/2 ടീസ്പൂണ്*
8. പൈനാപ്പിള്* എസ്സന്*സ് - 1/2 ടീസ്പൂണ്*
9. ഫ്രഷ്* ക്രീം - 1 ടേബിൾ സ്പൂണ്*
10. പിസ്ത തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - 2 ടേബിള്*സ്പൂണ്*
പാചകം ചെയ്യുന്ന വിധം:
പൈനാപ്പിള്* നന്നായി കൊത്തിയരിഞ്ഞ് അല്*പ്പം വെള്ളമൊഴിച്ച് വേകാന്* വയ്ക്കുക. വെന്തുവരുമ്പോള്* പഞ്ചസാര ചേര്*ത്ത് നന്നായി വഴറ്റുക. അതിനുശേഷം തേങ്ങാപ്പാലും പൈനാപ്പിള്* എസ്സന്*സും 100 ഗ്രാം കണ്*ഡന്*സിഡ് മില്*ക്കും ചേര്*ത്ത് നന്നായി ഇളക്കി അടുപ്പില്*നിന്നും വാങ്ങി ചൂട് ആറാന്* വയ്ക്കുക. ചൌവ്വരി പ്രത്യേകം വേവിച്ച് കഴുകി വയ്ക്കുക. മറ്റൊരു പാത്രത്തിൽ പാൽ ചൂടാക്കി അതിലേക്ക് വേവിച്ച ചൌവ്വരിയും ബാക്കിയുള്ള കണ്*ഡന്*സിഡ് മില്*ക്ക്കും ചേര്*ത്ത് നന്നായി തിളപ്പിച്ച്* ഇളക്കുക. ഇത് അല്*പ്പം കുറുകിവരുമ്പോള്* വാനില എസ്സന്*സും ഫ്രഷ്* ക്രീമും ചേര്*ത്ത് അടുപ്പില്*നിന്നും വാങ്ങി ചൂട് ആറാന്* വയ്ക്കുക. ഈ രണ്ടു മിശ്രിതങ്ങളും ചൂടാറിയ ശേഷം ഫ്രിഡ്ജില്* വച്ച് നന്നായി തണുപ്പിക്കുക. വിളമ്പുന്നതിന് അല്*പ്പം മുന്*പ് രണ്ടു മിശ്രിതങ്ങളും തമ്മില്* കലര്*ത്തി അരിഞ്ഞ പിസ്തയും മുകളില്* വിതറുക.
പൈനാപ്പിളിലെ പുളിരസം മൂലം പാൽ പിരിഞ്ഞുപോകാന്* സാധ്യതയുള്ളതിനാൽ, 2 മിശ്രിതങ്ങളും നന്നായി തണുപ്പിച്ചതിനു ശേഷവും വിളമ്പുന്നതിന് അല്*പ്പം മുന്*പും മാത്രം തമ്മില്* കലര്*ത്തി യോജിപ്പിക്കുക.
More Stills
Keywords: Pineapple payasam ,pineapple kheer recipes,kheer recipes, pineapples images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks