-
തൈറോയ്ഡ് ഇപ്പോള്* പലരേയും അലട്ടുന്ന ആരോഗ്യപ്രശ്*നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്*നങ്ങളുണ്ടാകുന്നത്. ഹൈപ്പര്* തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്*നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്*സിന്* ഉല്*പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്* തൈറോയ്ഡാകുന്നത്. കുറഞ്ഞ അളവില്* ഉല്*പാദിപ്പിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡ് പ്രശ്*നത്തിന് വഴി വയ്ക്കും. തൈറോയ്ഡ് ചില ലക്ഷണങ്ങള്* കാണിയ്ക്കും.
തൂക്കം കുറയുക - ഹൈപ്പര്*തൈറോയ്ഡുണ്ടെങ്കില്* പെട്ടെന്നു തന്നെ തൂക്കം കുറയും. ഭക്ഷണമെത്ര കഴിച്ചാലും പെട്ടെന്നു തടിയും തൂക്കവും കുറയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തമാകുന്നതു കൊണ്ടാണ്.
തടി വര്*ദ്ധിയ്ക്കുക - തൈറോയ്ഡ് ഗ്രന്ഥി ശരിയായ അളവില്* തൈറോയ്ഡ് ഉല്*പാദിപ്പിക്കാതിരിയ്ക്കുമ്പോള്* തടി അമിതമായി വര്*ദ്ധിയ്ക്കും. അപചയപ്രക്രിയ തീരെ പതുക്കെയാകുന്നതാണ് കാരണം.
മസില്* വേദന - തൈറോയ്ഡ് പ്രശനങ്ങള്* മസില്* വേദനയുമുണ്ടാക്കും. ഹോര്*മോണ്* വ്യതിയാനങ്ങള്* തന്നെയാണ് ഇതിന്റെ കാരണം.
മുടി കൊഴിച്ചില്* - തൈറോയ്ഡ് പ്രശ്*നങ്ങള്* മുടി കൊഴിച്ചിലിനും ഇട വരുത്തും.
ആര്*ത്തവം ഹൈപ്പര്*, ഹൈപ്പോ തൈറോയ്ഡുകള്* ആര്*ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്* തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകും.
ഗ്രന്ഥി വീക്കം - കഴുത്തിലാണ് തൈറോയ്ഡ് ഗ്ലാന്റുള്ളത്. ഇത് പുറത്തേയ്ക്കു കാണും വിധത്തിലാകുന്നതും തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്*ത്തനം ശരിയല്ലാതാകുമ്പോഴാണ്.
മറവി - മറവി പോലുള്ള പ്രശ്*നങ്ങള്* തൈറോയ്ഡ് പ്രവര്*ത്തനം ശരിയല്ലാതാകുമ്പോഴുണ്ടാകും.
ഡിപ്രഷന്* - തൈറോയ്ഡ് പ്രശനങ്ങള്* ഡിപ്രഷന്* പോലുള്ള പ്രശ്*നങ്ങളും വരുത്തി വയ്ക്കും.
അമിതമായ ചൂടും വിയര്*പ്പും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനം അമിതമായി ചൂടു തോന്നുവാനും വിയര്*പ്പു കൂടുവാനും ഇട വരുത്തും,
കൊളസ്*ട്രോള്* - ഹൈപ്പോതൈറോയ്ഡുള്ളവര്*ക്ക് കൊളസ്*ട്രോള്* അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks