Results 1 to 10 of 21

Thread: മന:സംഘര്*ഷം അകറ്റാം

Threaded View

Previous Post Previous Post   Next Post Next Post
  1. #17
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    ടെന്*ഷനെ പിടിച്ചുകെട്ടാം



    പിരിമുറുക്കത്താല്* വലിഞ്ഞു മുറുകിയ മനസ്സ് ഒരു ബലൂണ്* പോലെയാണ്. ഭയം, വെറുപ്പ് , അസ്വസ്ഥത, ദേഷ്യം എന്നിങ്ങനെ നിരവധി വികാരങ്ങളാല്* തിങ്ങിവീര്*ത്തു നില്*ക്കുന്ന, ചെറിയ ഒരു സൂചികുത്തിയാല്* പോലും പൊട്ടിത്തകരാവുന്ന ഒരു ബലൂണ്*. ഈ ബലൂണ്* പൊട്ടാതെ ചുരുക്കിയെടുക്കുകയെന്നതു നല്ല പ്രയാസമുള്ള ഒരു ജോലി തന്നെ. ഈ നെഗറ്റീവ് വികാരങ്ങളെയെല്ലാം പുറത്തു ചാടിച്ച് ബലൂണ്* ചുരുക്കിയിലെ്ലങ്കില്* മാനസികപിരിമുറുക്കം വിഷാദത്തിലേക്കോ ഉത്കണ്ഠാരോഗത്തിലേക്കോ വഴിമാറാം.ഘട്ടങ്ങള്* അറിയാം മാനസിക പിരിമുറുക്കം ഒരു സുപ്രഭാതത്തില്* ശാരീരികരോഗങ്ങളായി പ്രകടമാവുകയല്ല ചെയ്*യുന്നത്. അത് വിവിധ തട്ടുകളിലൂടെ കടന്നാണ് സ്*ട്രെസ്സ് ഡിസോഡര്* എന്ന രോഗവസ്ഥയിലെത്തുന്നത്.

    ഒന്നാം ഘട്ടം : ഈ ഘട്ടത്തിലുള്ളയാള്* ശാരീരികമായും മാനസികമായും പൂര്*ണ ആരോഗ്യവാനായിരിക്കും. ചെറിയ ടെന്*ഷനുകളേയും നെഗറ്റീവ് വികാരങ്ങളേയും എങ്ങനെ നേരിടണമെന്ന് അയാള്*ക്ക് നല്ല നിശ്ചയമുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കാന്* അയാള്* മദ്യത്തേയോ മറ്റുശീലങ്ങളേയോ ആശ്രയിക്കുന്നില്ല. പക്ഷേ , ഈ ഘട്ടത്തില്* നില്*ക്കുന്നവര്* വളരെ അപൂര്*വമാണ്.
    രണ്ടാംഘട്ടം : വൈകാരികമായി സ്ഥിരതയിലായിരുന്ന ഒരാളുടെ ജീവിത്തില്* പെട്ടെന്ന് പിരിമുറുക്കം കൂട്ടുന്ന എന്തോ സംഭവിക്കുന്നു. അതിന്*റേതായ എല്ലാ ലക്ഷണങ്ങളും ഉറക്കക്കുറവ് , ഉത്കണ്ഠ, തലവേദന, ഇറിറ്റബിള്* ബവല്* സിന്*ഡ്രം- അയാള്* പ്രകടിപ്പിച്ചു തുടങ്ങുന്നു. എന്നാല്* താന്* ഈ അവസ്ഥയിലാകാനുള്ള കാരണത്തേക്കുറിച്ച് അയാള്* ബോധവാനായിരിക്കും. താങ്ങാനാവാത്ത പിരിമുറുക്കമുണ്ടെങ്കില്* ഒരു കൗണ്*സലറോട് സ്വന്തം പ്രയാസങ്ങള്* തുറന്നു പറഞ്ഞ് സഹായം തേടാം. പ്രത്യേകിച്ചു മരുന്നൊന്നും ഈ ഘട്ടത്തില്* വേണ്ട.
    മൂന്നാം ഘട്ടം: ഈ ഘട്ടമെത്തുന്നതോടെ പിരിമുറുക്കം താങ്ങാനുള്ള അയാളുടെ സഹനശേഷി കുറയുന്നു. സ്വയം ശാന്തമാകാന്* സാധിക്കുന്നില്ല. ഈ ഘട്ടത്തില്* അയാള്* എളുപ്പം അസ്വസ്ഥനും അക്ഷമനുമാകുന്നു. അയാളുടെ എല്ലാ ശ്രദ്ധയും സ്വന്തം ടെന്*ഷനില്* മാത്രമാണ് പിരിമുറുക്കത്തിന്*റെ ലക്ഷണങ്ങള്* അത്ര കടുത്തതലെ്ലങ്കില്* സ്*ട്രെസ്സ് തെറപ്പി നല്*കാം. ഈ ഘട്ടത്തില്* വച്ചും പിരിമുറുക്കത്തെ നേരിടാനായിലെ്ലങ്കില്* രോഗാവസ്ഥയിലേക്കു വഴുതി വീഴാം.
    നാലാംഘട്ടം: ഈ ഘട്ടമാകുന്നതോടെ തലചേ്ചാറിലെ ചില രാസവ്യത്യയാനങ്ങള്* അസന്തുലിതാവസ്ഥ ഉണ്ടാക്കും. തല്*ഫലമായി പിരിമുറിക്കത്തിന്*റെ ലക്ഷണങ്ങള്* കൂടിചേ്ചര്*ന്ന് വിഷാദമോ പാനിക്അറ്റാക്കോ പോലെയുള്ള സ്*ട്രെസ്സ് ഡിസോഡറില്* എത്തുന്നു. ഈ ഘട്ടത്തില്* കൗണ്*സലിങ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. മരുന്നു ചികിത്സയാണ് ഈ ഘട്ടത്തില്* ആവശ്യം.
    അവസാനഘട്ടം :അടിക്കടി കടുത്ത മാനസികപിരിമുറുക്കങ്ങള്*ക്ക് വിധയേരാവുകയും അവയെ പരിഹരിക്കാതിരിക്കുകയും ചെയ്*യാതെ മുന്നോട്ടു പോകുന്നയാള്* ഒന്നിലധികം സ്*ട്രെസ്സ് ഡിസോഡറുകള്*ക്ക് വിധയേനാകാം. ആകെ നിരാശനായ ഈ ഘട്ടത്തില്* അടിക്കടി ആത്മഹത്യചിന്തകള്* ഉണ്ടാകാം. പിരിമുറുക്കം നിങ്ങളെ വരിഞ്ഞുമുറുക്കി ഈ ഘട്ടത്തിലെത്തിക്കാതെ സൂക്ഷിക്കുക.


    സ്വന്തം സാഹചര്യത്തിലിരുന്നു സ്വന്തമായി സ്*ട്രെസ് നിയന്ത്രിക്കാവുന്ന പാര്*ശ്വഫലങ്ങളില്ലാത്ത യോഗ , ധ്യാനമാര്*ഗങ്ങള്*ക്കു പ്രാധാന്യം കൊടുക്കുക.വ്യക്തികളെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള അവബോധത്തിലും കാഴ്ചപ്പാടിലുമുള്ള തകരാറുകള്* മാറ്റാന്* ശ്രമിക്കുക.ദൈനംദിന ജീവിതത്തിലെ സ്*ട്രെസ് തുടക്കത്തിലേ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.പരിഹാരം കണ്ടെത്താനാകാത്ത ടെന്*ഷനുകളെ ഒഴിവാക്കുക- അകറ്റി നിര്*ത്തുക.

    വിശ്രാന്തി വ്യായാമങ്ങള്*ടെന്*ഷന്* ഉണ്ടാക്കുന്ന ജോലികളിലേര്*പ്പെടുന്പോള്* പലരും നെറ്റി ചുളിക്കുന്നതും കവിള്* മുറുക്കുന്നതും നിങ്ങള്* കണ്ടിരിക്കും. അതുപോലെ ശരീരത്തിലെ വിവിധഭാഗങ്ങളിലെ പേശികള്* മാനസിക സംഘര്*ഷം ഉണ്ടാക്കുന്പോള്* നമ്മുടെ അറിവു കൂടാതെ തന്നെ പിരിമുറുക്കത്തിലേര്*പ്പെടുന്നു. ഇതനുസരിച്ച് ജേക്കബ്സണ്* എന്ന ഫിസിഷ്യന്* രൂപപ്പെടുത്തിയതാണ് ജേക്കബ്സണ്*റിലാക്*സേഷന്* മാര്*ഗങ്ങള്*. ഇതില്* , സ്വയം പേശികളില്* പിരിമുറുക്കമുണ്ടാക്കിയതിനുശേഷം തളര്*ത്തിയെടുക്കുക വഴി മാനസിക പിരിമുറുക്കവും കുറചെ്ചടുക്കുന്നു.അയഞ്ഞ വസ്ത്രം ധരിക്കുകഭക്ഷണത്തിന് അര മണിക്കൂര്* മുന്പ് ഇത്തരം റിലാക്*സേഷന്* ചെയ്*യുന്നതാണ് ഉത്തമം. ആഹാരം കഴിച്ചുവെങ്കില്* കുറഞ്ഞത് രണ്ടുമണിക്കൂര്* കഴിഞ്ഞു ചെയ്*യുക.രാവിലെ 5 മണിക്കും 7 മണിക്കും ഇടയ്ക്കുള്ള സമയത്തു 30 മിനിറ്റു മുതല്* 60 മിനിറ്റുവരെ ചെയ്*യുകയാണുത്തമം. വൈകുന്നേരവും ചെയ്*യാംശബ്ദശല്യമില്ലാത്തതും മങ്ങിയവെളിച്ചവും അനുകൂല താപനിലയുമുള്ള ഏകാഗ്രത ലഭിക്കുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുക , ഇതു കഴിഞ്ഞ ഉടന്* ഉറങ്ങരുത് .

    ഉറച്ച തറയിലോ , കിടക്കയിലോ തെന്നിപ്പോകാത്ത കാര്*പെറ്റോ , പായോ , നിരത്തിയശേഷം അതില്* മലര്*ന്നു ശാന്തമായി കിടക്കുക. ഏകാഗ്രതയോടെ താളത്തില്* ശ്വാസം ഉള്ളിലോട്ട് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്*യണം. ശ്വാസം ഉള്ളിലേക്ക് എടുക്കുന്പോള്* , വയര്* പുറത്തേക്കു വീര്*ത്തുവരും , ശ്വാസം പുറത്തേക്കു വിടുന്ന സമയത്ത് ആദ്യം വയര്* സാവധാനം താഴുകയും ക്രമേണ നെഞ്ചിലെ മാംസപേശികള്* താഴ്ന്നുവരുകയും ചെയ്*യുന്നു. താളക്രമമായി , ശാന്തമായി , ശ്വാസം കയറി ഇറങ്ങി പോകുന്നതില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൈകള്* ശരീരത്തിന്*റെ ഇരുഭാഗത്തും സമാന്തരമായി വയ്ക്കണം.ഇപ്പോള്* ശരീരത്തിലേ ഒാരോ മാംസപേശികളും ശാന്തമായി പിരിമുറുക്കങ്ങളില്ലാതെ തളര്*ന്നുകിടക്കുയാണ്. തുടര്*ന്നു കാല്*പത്തികള്* സമാന്തരമായി കൊണ്ടുവന്നു കാലിന്*റെ കുഴയുടെ ഭാഗം അരയുടെ ഭാഗത്തേക്കു സാവാധാനം ശക്തമായി വളയ്ക്കുക. ഇപ്പോള്* നിങ്ങളുടെ ശരീരത്തില്* കാല്*മുട്ടിനു താഴെയുള്ള മാംസപേശികള്* മൊത്തം പിരിമുറുക്കം അനുഭവിക്കുന്നു. ബാക്കി ശരീരഭാഗങ്ങള്* അയഞ്ഞുതന്നെ കിടന്നോട്ടെ. ഒരു നിമിഷം വലിഞ്ഞുമുറുകിയ ഈ മാംസപേശികളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവ ഇരുന്പുകന്പിപോലെ ശക്തമാണ്. അപ്പോഴുണ്ടാകുന്ന വേദനയും അസ്വസ്ഥതയും അനുഭവിച്ചറിയുക. തുടര്*ന്ന് ആ മാംസപേശികളെ അയയാന്* അനുവദിക്കുക. ഇങ്ങനെ കൈമുട്ടുകള്* ,തുട, ഉപ്പൂറ്റി, എന്നിങ്ങനെ ഒാരോ ശരീരഭാഗത്തേയും പേശികള്* പല രീതികളില്* വലിച്ചുമുറുക്കാം. അതുകഴിഞ്ഞാല്* അവയെ അയച്ചുവിട്ട് പിരിമുറുക്കം അലിഞ്ഞില്ലാതാകുന്നത് ആസ്വദിക്കാം.ഒന്നു മുതല്* 10 വരെ സാവാധാനം എണ്ണുക. 10 എന്ന് എണ്ണുന്പോഴേക്കും ശരീരം അഗാധമായ വിശ്രമാവസ്ഥയിലേക്ക് ആണ്ടുപോകും. ആവശ്യമുള്ള പേശികളെ മാത്രം വിശ്രമാവസ്ഥയില്* എത്തിച്ചും ഇതേരീതിയില്* റിലാക്സ് ചെയ്*യാം.തുറന്നു പറയാംവികാരങ്ങള്* പുറമേ പ്രകടിപ്പിക്കുന്നത് ബലഹീനതയാണെന്നാണ് ചിലരുടെ വിചാരം. അതുകൊണ്ട് കടുത്ത പിരിമുറുക്കത്തില്* പെട്ട് മനസ്സു വലിഞ്ഞു മുറുകുന്പോള്* പോലും പുറമേ താന്* മനക്കരുത്തുള്ളയാളാണ് എന്നു കാണിക്കാനാവും ഇത്തരക്കാര്* ശ്രമിക്കുക. മനസ്സില്* പതഞ്ഞുയരുന്ന നെഗറ്റീവ് വികാരങ്ങളെ കടിച്ചമര്*ത്തിവച്ച് അവര്* പുറമേ ശാന്തരാകും . കുറേ കഴിയുന്പോള്* അത് അസാധ്യമായി മാറും. അപ്പോള്* ‘എനിക്കൊരു പ്രശ്നവുമില്ല എന്ന നിരാസഭാവത്തിലെത്തും. പതിയെ പതിയെ ഇത് ബോധമനസ്സില്* നിന്നും അപ്രത്യക്ഷമാകും.
    Last edited by rehna85; 04-01-2014 at 11:24 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •