-
മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്*ന്ന് കിടക്കുന്നുവെന്ന് ഓര്*ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
വ്യായാമം വളരെ നല്ലതാണ്. ആദ്യമൊക്കെ ചെയ്യാന്* വൈമുഖ്യം തോന്നിയേക്കാം. പക്ഷേ, പതിവാക്കിക്കഴിഞ്ഞാല്* അതിന്റെ പ്രയോജനം ശരിക്കും ബോധ്യപ്പെടും. പുതിയ ഊര്*ജ്ജം അനുഭവപ്പെടും, ഉള്ളില്* വൈകാരികമായ സ്വാസ്ഥ്യം ഉണ്ടാകുന്നതായി മനസ്സിലാകും.

പ്രവര്*ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്* എന്തെങ്കിലുമുണ്ടെങ്കില്* അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം. എന്തെങ്കിലും വിനോദങ്ങളില്* താല്*പര്യമുണ്ടെങ്കില്* അതിലേര്*പ്പെടാന്* സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്*ത്തുക അല്ലെങ്കില്* കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്* ഇത്തരം മാര്*ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.
എന്റേതുമാത്രമായ സമയം- അത് എല്ലാ പ്രായക്കാര്*ക്കും അഥവാ ഏതു പ്രായക്കാര്*ക്കും ആവശ്യമാണ്. ജോലിയോന്നും ചെയ്യാതെ, കുടുംബപ്രശ്*നങ്ങളൊന്നും ഓര്*ക്കാതെ, അലട്ടാതെ ഏതാനും നിമിഷങ്ങള്*. നമ്മള്*ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്* ചെയ്യാന്* ഈ സമയം വിനിയോഗിക്കാം. ധ്യാനം, യോഗ എന്നിവ ചെയ്യാം. പ്രാര്*ത്ഥിക്കാം, സ്*ത്രോത്രങ്ങള്* ചൊല്ലാം. ആത്മമിത്രത്തിനോട് സംസാരിക്കാം. കത്തുകള്* എഴുതാം, ഇ മെയില്* എസ്എംഎസ് സന്ദേശങ്ങള്* കൈമാറാം. പഴയ ആല്*ബങ്ങള്* നോക്കി ഇരിക്കാം.
സ്വന്തം സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എല്ലാവരുടെയും ജീവിതം നമ്മുടേതുപോലെ ആകണമെന്നില്ല. എല്ലാവരോടും സഹാനുഭൂതി കാണിക്കുക. നിങ്ങള്* കാണുന്ന ഓരോരുത്തരും ജീവിതത്തില്* കഠിനമായ പോരാട്ടങ്ങള്*ക്ക് വിധേയരാകുന്നവരാണ് എന്നതാണ് സത്യം.
സ്വന്തം ജീവിതത്തെ സത്യസന്ധമായി വിശകലനം ചെയ്യുക. നിങ്ങള്*ക്കുണ്ടായതിനേക്കാള്* മോശമായ അനുഭവമുണ്ടായ എത്രയോ പേര്* നമ്മള്*ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്*, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്*. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്*ക്കും പ്രിയപ്പെട്ടവര്*ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്*നേഹം എന്തെന്നറിയാതെ, ഒരു തരി സ്*നേഹം പോലും കിട്ടാതെ എത്രയോപേര്* ഇവിടെ ജീവിക്കുന്നു എന്നും ഓര്*ക്കുക. നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്.
Last edited by rehna85; 04-01-2014 at 10:43 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks