Results 1 to 10 of 16

Thread: Kerala nadan pachakam

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Oct 2009
    Posts
    2,997

    Default

    മാങ്ങാ പച്ചടി

    മാങ്ങാ – ഒരെണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷണം
    ചെറിയ ഉള്ളി – 12 അല്ലി
    പച്ചമുളക് – 3 എണ്ണം
    തേങ്ങാ – അര കപ്പ്*
    കടുക്* – കാല്* ടീസ്പൂണ്*
    കറിവേപ്പില – 2 തണ്ട്
    വെളിച്ചെണ്ണ – 2 ടേബിള്*സ്പൂണ്*
    ഉപ്പ് – പാകത്തിന്
    തയ്യാറാക്കുന്ന വിധം
    മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്*ത്ത് അല്*പ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്* എണ്ണ ഒഴിച്ച് ചൂടാകുമ്പോള്* കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്*ത്ത് വഴറ്റുക. തേങ്ങാ അരച്ചത്* ഇതിലേക്ക് ചേര്*ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്*ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

  2. #2
    Join Date
    Oct 2009
    Posts
    2,997

    Default

    തക്കാളിക്കറി

    ചേരുവകള്*
    തക്കാളി (പച്ചയോ പഴുത്തതോ) – 1 വലുത്
    സവാള – 1 ഇടത്തരം
    പച്ചമുളക് – 3 എണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷ്ണം
    മഞ്ഞള്*പ്പൊടി – കാല്* ടീസ്പൂണ്*
    തെങ്ങ – അര മുറി
    വെളുത്തുള്ളി – ഒരല്ലി
    ചെറിയ ഉള്ളി – 4-5 എണ്ണം
    ജീരകം – കാല്* ടീസ്പൂണ്*
    വെളിച്ചെണ്ണ – 2 ടേബിള്*സ്പൂണ്*
    കറിവേപ്പില – ഒരു തണ്ട്
    വറ്റല്* മുളക് – 2 എണ്ണം
    കടുക് – ഒരു ടീസ്പൂണ്*
    തയ്യാറാക്കുന്ന വിധം
    തക്കാളിയും സവാളയും നേര്*മ്മയായി നീളത്തില്* അരിഞ്ഞു എടുക്കുക. ഇതും 2 പച്ചമുളക് കീറിയത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, മഞ്ഞള്*പ്പൊടി ഉപ്പ്, അര ഗ്ലാസ്* വെള്ളം എന്നിവ ചേര്*ത്ത് ഒരു ചട്ടിയില്* വേവിച്ചു എടുക്കുക. തേങ്ങാ ജീരകം, വെളുത്തുള്ളി, ഒരു പച്ചമുളക്, 3 ചെറിയ ഉള്ളി എന്നിവ ചേര്*ത്ത് നന്നായി അരച്ചെടുക്കുക. ഇത് വെന്ത തക്കാളിയിലേക്ക് ചേര്*ക്കുക. പാകത്തിന് വെള്ളം ചേര്*ത്ത് നന്നായി ഇളക്കി ചെറിയ തിള വരുമ്പോള്* വാങ്ങുക. കടുക്, ചെറിയ ഉള്ളി, വറ്റല്* മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്* താളിച്ച് കറിയില്* ഒഴിക്കുക. തക്കാളിക്കറി റെഡി.

  3. #3
    Join Date
    Oct 2009
    Posts
    2,997

    Default വെണ്ടയ്ക്കാ മസാല

    വെണ്ടയ്ക്കാ മസാല

    വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്* നുറുക്കിയത് – അര കിലോ
    സവാള – ഒരു വലുത് നീളത്തില്* അരിഞ്ഞത്
    തക്കാളി – ഒരു വലുത് നീളത്തില്* അരിഞ്ഞത്
    ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
    വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
    പച്ചമുളക് – 2 എണ്ണം നെടുകെ പിളര്*ന്നത്
    മുളകു പൊടി – 2 ടീസ്പൂണ്*
    മല്ലിപ്പൊടി – 1 ടീസ്പൂണ്*
    മഞ്ഞള്*പ്പൊടി – അര ടീസ്പൂണ്*
    വെജിടബില്*/എഗ്ഗ്/മീറ്റ്* മസാല – ഒരു ടീസ്പൂണ്* (ഉണ്ടെങ്കില്* / വേണമെങ്കില്* മാത്രം)
    വെളിച്ചെണ്ണ – 2 ടേബിള്*സ്പൂണ്*
    കറിവേപ്പില – 2 തണ്ട്
    ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം
    ഒരു നോണ്* സ്റ്റിക് പാനില്* എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്*ത്ത് ഇളം ബ്രൌണ്* നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്*ത്ത് വഴന്നു കഴിയുമ്പോള്* പൊടികളും മസാലയും ചേര്*ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്*ത്ത് നന്നായി ഇളക്കി, (കുഴയരുത്) മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്* മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്* 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •