ആവശ്യമായവ.

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്*
കടുക് - 1/ 2 ടി സ്പൂണ്*

ഉരുളകിഴങ്ങ് - 3 മീഡിയം മുറിചെടുത്തത്
സവാള - 1 വലുത് അരിഞ്ഞത്
ഇഞ്ചി - 1 കഷണം ചതചതു/ അരിഞ്ഞതു
വെളുത്തുള്ളി - 6 അല്ലി ചതച്ചത്/ അരിഞ്ഞത്
പച്ചമുളക് - 3 നീളത്തിൽ കീറിയത്
കറിവേപ്പില - 2 കതിർ

പൊടികൾ
മല്ലിപൊടി - 2 ടേബിൾ സ്പൂണ്*
മുളകുപൊടി - 2 ടി സ്പൂണ്*
മഞ്ഞള്പൊടി - 1/ 2 ടി സ്പൂണ്*
കുരുമുളകുപോടി - 1 ടി
ഗരം മസാല - 1 ടി സ്പൂണ്*

തക്കാളി - 1 മീഡിയം - നാലായി മുറിച്ചത്

തേങ്ങാപാൽ - 1/ 2 മുറിയുടെ 1,2, 3 പാലുകൾ (അല്ലെങ്കിൽ മാഗ്ഗി കൊകൊനറ്റ് പൌഡർ 4 ടേബിൾ സ്പൂണ്* കലക്കി എടുക്കുക.

വിനെഗർ - 1 ടി സ്പൂണ്*

കറിവേപ്പില - 1 കതിർ
ഗരം മസാല - 1/ 4 ടി സ്പൂണ്*

തയ്യാറാക്കുന്ന വിധം.

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ അല്പം ഉപ്പും ഇട്ടു വഴന്നാൽ അതിലേക്ക് കിഴങ്ങ് ചേർത്ത് ഇളക്കി മൂടി വെച്ച് ചെറു തീയില വേകിക്കുക. ഇടയ്ക്കു ഇളക്കി കരിയാതെ നോക്കണം.

കിഴങ്ങ് പകുതി വെന്താൽ ഇതിലേക്ക് മല്ലി ഒഴികെയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക. പച്ചമണം മാറിയാൽ മല്ലിപോടിയിൽ 1 ടി സ്പൂണ്* മാറ്റി വെച്ചിട്ട് ബാക്കി ഇട്ടു ഇളക്കി തക്കാളി ചേര്ക്കുക. ഇനി ഇതിലേക്ക് 2 ഉം 3 ഉം തേങ്ങപാൽ ചേര്ക്കുക (അല്ലെങ്കിൽ കലക്കി വെച്ചിരിക്കുന്ന മാഗ്ഗി മിക്സ്* പകുതി ഒഴിച്ച് അല്പം വെള്ളം കൂടി ചേര്ക്കുക).

പാത്രം മൂടിവെച്ചു കിഴങ്ങ് വേകാൻ അനുവദിക്കുക.

അരപ്പ് കുറുകി കിഴങ്ങുവെന്തു കഴിഞ്ഞാൽ കറി യിലേക്ക് ബാക്കിയുള്ള മല്ലി പൊടിയും വിനെഗരും ചേർത്ത് ഇളക്കി യോജിപ്പിച്ച് 1)൦ പാൽ ചേർത്ത് ഇളക്കി ഒരു കതിർ കറിവേപ്പിലയും 1/ 4 ടി സ്പൂണ്* ഗരം മസാലയും മേമ്പൊടി ചേർത്ത് ഇളക്കി തീ അണച്ച് മൂടി വെക്കണം.

മപ്പാസ്* റെഡി

ശ്രദ്ധിക്കുക
മപ്പാസിനു മല്ലിയുടെ രുചി മുന്നിൽ നില്ക്കണം അത് കൊണ്ട് അത് അധികം മൂപ്പിക്കാതെ നോക്കണം.

തക്കാളി മേലെ പറഞ്ഞ പോലെ ഇട്ടാൽ വെന്തു അലിഞ്ഞു പോകാതെ ഇരിക്കും.

മാഗ്ഗി പൌഡർ കലക്കുമ്പോൾ ചെറു ചൂട് വെള്ളത്തിൽ കുഴച്ചു കട്ടകെട്ടാതെ കലക്കി എടുക്കുക.