-
മുടിയഴകിന് നാടന്* കൂട്ടുകള്*
മുടിയഴകിന് നാടന്* കൂട്ടുകള്*
മുടി കൊഴിച്ചില്*, താരന്*, ചൊറിച്ചില്* എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്*കാന്* ചില പൊടിക്കൈകള്* പരീക്ഷിക്കാവുന്നതേയുള്ളൂ. ഏതെങ്കിലും ആയുര്*വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ശേഷം നല്ല തിളച്ച വെള്ളത്തില്* മുക്കിയ ടര്*ക്കിടവല്* ഉപയോഗിച്ച് മുടി നന്നായി കെട്ടിവെയ്ക്കാം. മുടിയില്* നേരിട്ട് ആവി കൊള്ളിക്കരുത്. മുടിയിലെ താരന്* അകറ്റാന്* ഈ ഹോട്ട് ട്രീറ്റ്*മെന്റ് ഗുണം ചെയ്യും. ഹോട്ട് ട്രീറ്റ്*മെന്റിനു ശേഷം മുടിയില്* പായ്ക്കിടാം.
മുടിക്ക് ഇണങ്ങുന്ന വിധത്തില്* പായ്ക്ക് ഇടാന്* ശ്രദ്ധിക്കണം. മുട്ടവെള്ള, കറ്റാര്*വാഴപ്പോള എന്നിവ അരച്ച് ചേര്*ത്തു പായ്ക്ക് തയാറാക്കാം. ഇത് ഏതുതരം മുടിക്കും ഇണങ്ങുന്ന വിധത്തിലുള്ള പായ്ക്കാണ.് പായ്ക്ക് മുടിയില്* പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുടി മിനുസമാക്കുന്നതിനും താരന്* അകറ്റുന്നതിനും ഇത് ഗുണം ചെയ്യുന്നു.
ആഴ്ചയിലൊരിക്കല്* താളി ഉപയോഗിക്കുന്നത് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യാന്* മാത്രമല്ല തിളക്കം കൂട്ടാനും നല്ലതാണ്. ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറ്റാര്*വാഴപ്പോള എന്നിവ അരച്ച് പിഴിഞ്ഞെടുക്കുക. താളി പാകത്തിനു വെള്ളത്തില്* കലക്കി മുടിയില്* തേക്കാം. ശേഷം ചെറുപയറുപൊടിയിട്ടു കഴുകാം.
മുടിയുടെ വളര്*ച്ചയെ സഹായിക്കുന്നതരം വെളിച്ചെണ്ണ ആഴ്ച്ചയില്* ഒരുതവണ പുരട്ടുന്നത് നന്ന്. നെല്ലിക്ക, താന്നിക്ക, കഞ്ഞുണ്ണി, മൈലാഞ്ചി, ചെമ്പരത്തിയില, കുറുന്തോട്ടിയില, തെച്ചിപ്പൂവ് എന്നിവ വെളിച്ചെണ്ണയില്* കാച്ചി തേയ്ക്കുന്നത് മുടി വളരാന്* സഹായിക്കും. ആഴ്ചയിലൊരിക്കല്* ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്* തല കഴുകുന്നത് താരന്* അകറ്റും. മുടി കൂടുതല്* വരണ്ടിരിക്കുന്നുവെന്നു തോന്നിയാല്* ദിവസവും എണ്ണ തേച്ചു കുളിക്കാന്* ശ്രദ്ധിക്കണം.
വീട്ടിലിരുന്നു ഇത്രയും ക്ഷമയോടെ കാര്യങ്ങള്* ചെയ്യാന്* കഴിയുന്നില്ലെങ്കില്* ബ്യൂട്ടിപാര്*ലറിലെ സേവനം തേടുന്നതാണ് നല്ലത്.
മുടിയുടെ മിക്ക പ്രശ്*നങ്ങളും അകറ്റാന്* മുടിയ്ക്ക് സ്പാ ചെയ്യാം. മുടി കൊഴിച്ചിലും താരനും അകറ്റുന്നതോടൊപ്പം തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ഉപകരിക്കും. തലയോട്ടിയുടെ അവസ്ഥയനുസരിച്ചാണ് സ്പാ തെരഞ്ഞെടുക്കേണ്ടത്. ചിലര്*ക്ക് മുടി പൊട്ടുന്നതാവും പ്രശ്*നം. ചിലര്*ക്ക് താരന്*. ഇതനുസരിച്ച് സ്പായില്* ചേര്*ക്കുന്ന സിറപ്പില്* മാറ്റം വരുത്താം.
പയറുപൊടി, പഴം, ഒലിവ് ഓയില്*, കറ്റാര്*വാഴ തുടങ്ങിയവയാണ് ഹെയര്*സ്പായിലെ ചേരുവകള്*. സ്പായ്ക്കു പുറമേ മുടിയുടെ ആരോഗ്യത്തിന് ആഴ്ചയിലൊരിക്കല്* ഹോട്ട് ഓയില്* മസാജ് ചെയ്യാം. ഓയില്* മസാജ് വീട്ടിലും ചെയ്യാവുന്നതാണ്. ഏതെങ്കിലും ആയുര്*വേദ എണ്ണ ചെറുതായി ചൂടാക്കി തലയില്* പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
-
-
-
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks