ചേരുവകൾ


ബീഫ് ചെറിയ കഷണങ്ങള്* ആക്കി നുറുക്കിയത് : 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്* സ്പൂണ്*
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്* സ്പൂണ്*
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്* സ്പൂണ്*
കുരു മുളക് ചതച്ചത് : 1 ടേബിള്* സ്പൂണ്*
പച്ചമുളക് : 5 എണ്ണം
ഗരം മസാല : 2 ടീസ്പൂണ്*
മുളക് പൊടി : 4 ടേബിള്* സ്പൂണ്*
മഞ്ഞള്*പ്പൊടി : 1 ടീസ്പൂണ്*
ഉലുവപ്പൊടി : 1/4 ടീസ്പൂണ്*
കടുക് : 1 ടീസ്പൂണ്*
കറിവേപ്പില : 2 sprigs
വിനാഗിരി : 4 ടേബിള്* സ്പൂണ്*
വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :

ബീഫ്, 1 ടീസ്പൂണ്* ഗരം മസാല , മഞ്ഞള്*പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്*ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.

ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്* വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.

കുക്കറില്* നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.

5-6 ടേബിള്* സ്പൂണ്* എണ്ണ ഒരു ഫ്രയിംഗ് പാനില്* ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.

ഒരു ഫ്രയിംഗ് പാനില്* കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്*ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്*ത്തു ഇളക്കുക.
മുളക് പൊടി ചേര്*ത്തു നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്* നിന്നും 1 കപ്പു സ്ടോക്കും ചേര്*ത്ത് തിളപ്പിക്കുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്*ക്കുക.

ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്*ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്* നിന്നും വാങ്ങി തണുക്കാന്* അനുവദിക്കുക.