-
മുല്ലപ്പെരിയാര്* : ജലനിരപ്പ് 135.5 അടിയായി ഉയര
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയില്* വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടര്*ന്ന്
മുല്ലപ്പെരിയാറില്* ജലനിരപ്പ് 135.5 അടിയായി ഉയര്*ന്നു.ജലനിരപ്പ് 136 അടിയായാല്* സ്പില്*വേ വഴി വെള്ളം തുറന്നുവിടും.വെള്ളിയാഴ്ച ജലനിരപ്പ് 135.1 അടിയായിരുന്നു.ഇതിനെ തുടര്*ന്ന് തമിഴ്*നാട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്* രാമമൂര്*ത്തി മുല്ലപ്പെരിയാര്* അണക്കെട്ട് സന്ദര്*ശിച്ചിരുന്നു.ജലനിരപ്പ് 135 അടിയിലെത്തിയപ്പോള്*, അഞ്ചടി മാത്രം താഴെയാണ് രണ്ട് പുതിയ ചോര്*ച്ച ഉണ്ടായത്. ജലനിരപ്പ് ഇനിയും ഉയര്*ന്നാല്* ഡാമിന്റെ സ്ഥിതി കൂടുതല്* ദുര്*ബലമാകും.പ്രധാന ഡാമിന്റെ 17, 18 ബ്ലോക്കുകള്* ചേരുന്നിടത്തും ഒന്നാം ബ്ലോക്കിന്റെ മധ്യഭാഗത്തും 130 അടി ഉയരത്തില്* ചോര്*ച്ച ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 10, 11 ബ്ലോക്കുകള്* ചേരുന്നിടത്ത് 120 അടി ഉയരത്തില്* മറ്റൊരു ചോര്*ച്ചയും ഉണ്ട്.ജലവിഭവവകുപ്പ് മന്ത്രിയുടെ നിര്*ദേശപ്രകാരം ബുധനാഴ്ച മുല്ലപ്പെരിയാര്* സമിതിയംഗങ്ങള്* ഉള്*പ്പെട്ട വിദഗ്ധസംഘം അണക്കെട്ടിലെ പുതിയ ചോര്*ച്ചകള്* പരിശോധിച്ചിരുന്നു.
-
വൃദ്ധ സഹോദരിമാരുടെ കൊലപാതകം :പ്രതികള്* പി
ബുധനാഴ്ച കൊല്ലപ്പെട്ട വൃദ്ധ സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തെങ്ങുകയറ്റ തൊഴിലാളികളായ മുരുകേശന്*, ശെല്*വരാജ് എന്നിവരെയാണ് തമിഴ്*നാട്ടിലെ ദിണ്ഡിഗലില്* വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്* തമിഴ്*നാട് സ്വദേശികളാണ് . ഇവരുടെ പക്കലില്* നിന്ന് കൊല്ലപ്പെട്ട വൃദ്ധസഹോദരിമാരുടെ ആഭരണങ്ങള്* കണ്ടെടുത്തിട്ടുണ്ട്. പോലീസ് ശനിയാഴ്ച വൈകീട്ട് ഇവരില്* നിന്ന് തെളിവെടുപ്പ് നടത്തും.
ചേറൂര്* വില്*വട്ടം താമരപ്പള്ളി റോഡില്* തൈക്കൂട്ട് വീട്ടില്* റിട്ട. അധ്യാപിക വിശാലാക്ഷി (75) യെയും സഹോദരി സരസ്വതി (68) യെയുമാണ് ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്.ഇവര്* ഉപയോഗിച്ചിരുന്ന പതിനാറ് പവന്* സ്വര്*ണ്ണാഭരണങ്ങളും കാണാതായിരുന്നു. അവിവാഹിതരായ ഇവര്* തറവാട്ടില്* വര്*ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
-
മുല്ലപ്പെരിയാര്* :136 അടി കവിഞ്ഞു
മുല്ലപ്പെരിയാര്* അണക്കെട്ടിലെ ജലനിരപ്പ്* ഞായറാഴ്*ച വൈകീട്ടോടെ 136 അടിയായി ഉയര്*ന്നു .ഇതിനെ തുടര്*ന്ന് തീരവാസികള്*ക്ക്* ഇടുക്കി ജില്ലാകളക്ടര്* മൂന്നാം ജാഗ്രതാനിര്*ദ്ദേശം നല്*കി*.അതേസമയം അണക്കെട്ടിന്റെ 1,17,18 ബ്ലോക്കുകളില്* ചോര്*ച്ച കൂടിയതായി ജലവകുപ്പ്* ഉദ്യോഗസ്ഥര്* നടത്തിയ പരിശോധനയില്* കണ്ടെത്തിയിട്ടുമുണ്ട്*. സ്*പില്*വേയിലൂടെ അധികജലം ഇപ്പോള്* പെരിയാറിലേക്ക്* ഒഴുകിത്തുടങ്ങിയിട്ടുണ്ട് .എന്നാല്* സ്*പില്*വേയ്*ക്ക്* മുമ്പിലെ തടസ്സങ്ങള്* മൂലം, ഒന്നുമുതല്* എട്ട്*വരെയുള്ള ഷട്ടറുകളിലൂടെ മാത്രമേ വെള്ളം ഒഴുകുന്നുള്ളൂ.അണക്കെട്ടിന്റെ സ്*പില്*വേയിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയതോടെ പെരിയാറിലെ ജലനിരപ്പ്* ഉയരും. ഇതിനെ തുടര്*ന്ന് പെരിയാര്* തീരത്ത്* താമസിക്കുന്നവര്* ആശങ്കയിലാണ്*.
-
കൊച്ചിയില്* വന്* മയക്ക് മരുന്ന് വേട്ട
അന്താരാഷ്ട്ര വിപണിയില്* 120 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്*
കൊച്ചിയിലും തമിഴ്*നാട്ടിലെ തിരുപ്പൂരിലുമായി പിടിച്ചെടുത്തു .കൊച്ചി എം ജി റോഡില്* നിര്*ത്തിയിട്ടിരുന്ന ഒരു ഹോട്ടലിന് മുന്നില്* പാര്*ക്ക് ചെയ്തിരുന്ന കാറില്* നിന്നാണ് 30 കിലോ മയക്കുമരുന്ന് പിടികൂടിയത് . ഈ സംഭവത്തെ തുടര്*ന്ന് തമിഴ്നാട് തിരുപ്പൂര്* സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്*റ്റ് ചെയ്*തു.കസ്റ്റംസ്* ഹൗസ്* ഏജന്*റ് രമേശ്*, കയറ്റുമതി ചെയ്യാന്* ശ്രമിച്ച രാജാറാം എന്നിവരാണ് അറസ്റ്റിലായത് .ഇവരില്* നിന്ന് ലഭിച്ച വിവരത്തിന്*റെ അടിസ്ഥാനത്തിലായിരുന്നു തിരുപ്പൂരില്* റെയ്*ഡ്. തിരുപ്പൂരില്* നടത്തിയ റെയ്*ഡില്* 100 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. തിരുപ്പൂരില്* തുണി വ്യവസായത്തിന്*റെ മറവിലായിരുന്നു ലഹരിമരുന്നു കച്ചവടവും കയറ്റുമതിയും നടത്തിയിരുന്നത്*. പിടിയിലായവരെ റവന്യൂ ഇന്*റലിജന്*സ്* ഉദ്യോഗസ്ഥര്* ചോദ്യം ചെയ്ത് വരികയാണ്.
-
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘ
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത് സംസ്ഥാനതല ഉദ്ഘാടനം
ഡിസംബര്* ഒന്നിന് കണ്ണൂരില്* നടക്കും.ജവഹര്* സ്റ്റേഡിയത്തില്* നടക്കുന്ന ചടങ്ങില്* കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘാടനം ചെയ്യും.ചടങ്ങില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* അധ്യക്ഷനായിരിക്കും. മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്* കടന്നപ്പള്ളി സി.ദിവാകരന്*, എളമരം കരീം എന്നിവരും എന്നിവരും ചടങ്ങില്* പങ്കെടുക്കും . 45 ദിവസത്തെ മേള ജനവരി 15നാണ് അവസാനിക്കുക. ഉദ്ഘാട നത്തി ന്നോട് അനുബന്ധിച്ച്സിനിമാ താരം വിനീത്, സംവൃത സുനില്* സംഘം ഒരുക്കുന്ന നൃത്തം, ഇന്ദ്രന്*സ്, കൊച്ചുപ്രേമന്*, ജോബി ടീമും കലാഭവന്* നവാസും സംഘവും ഒരുക്കുന്ന കോമഡി ഷോ, സിനിമാ പിന്നണി ഗായകരായ പി.ജയചന്ദ്രന്*, ഗായത്രി, സയനോര, റിമിടോമി, ഫ്രാങ്കോ, നരേഷ് അയ്യര്*, അനില്* വാജ്*പേയ് തുടങ്ങിയവര്* അണിനിരക്കുന്ന ഗാനമേള, ആഫ്രിക്കന്* ആക്രോ ബൈറ്റ്*സ്, രാജ് ചന്ദ്രനും സംഘവും ഒരുക്കുന്ന ബാന്*സൂരിയുടെ നാദവിസ്മയം തുടങ്ങിയവയും ഉണ്ടാവും.
-
സ്*മാര്*ട് സിറ്റി:മുത്തൂറ്റ് പാപ്പച്ചന്* ŏ
കൊച്ചിയിലെ സ്*മാര്*ട് സിറ്റി പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്* തയ്യാറായി മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പ് രംഗത്ത്. വ്യഴാഴ്ച രാവിലെ കൊച്ചിയില്* ചേര്*ന്ന മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പിന്*റെ ഡയറക്*ടര്* ബോര്*ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.മുത്തൂറ്റ് ഗ്രൂപ്പ് ഈ തീരുമാനം സര്*ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സ്മാര്*ട്സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിന്*റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും അതിനാല്* ടീകോം ഇല്ലെങ്കിലും സ്മാര്*ട്ട് സിറ്റി പദ്ധതിയുമായി സര്*ക്കാര്* മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . സ്മാര്*ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി മറ്റ് കമ്പനികളെ പരിഗണിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് തീരുമാനം അറിയിച്ചിരിക്കുന്നത്.സ്മാര്*ട് സിറ്റി പ്രഖ്യാപിച്ച അവസരത്തിലും മുത്തൂറ്റ് ഗ്രൂപ്പ് പ്രൊജക്ട് ഏറ്റെടുക്കാന്* സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
-
സ്വര്*ണ്ണം പവന് 13,560
സ്വര്*ണ്ണ വില വീണ്ടും കൂടി .വെള്ളിയാഴ്ച ഒരു പവന്* സ്വര്*ണ്ണത്തിന്റെ വില 13,560രൂപയാണ് .പവന് 120 രൂപയാണ് വര്*ദ്ധിച്ചത്.ഗ്രാമിന് 1695 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഈ ഒരു ആഴ്ചയില്* തന്നെ 520 രൂപയിലധികമാണ് സ്വര്*ണ്ണത്തിന് വിലവര്*ദ്ധനവുണ്ടായിരിക്കുന്നത് .
-
വിശ്വാസികള്* ബലിപെരുന്നാള്* ആഘോഷിക്കുന്&
സ്വപ്നത്തിലൂടെയുള്ള ദൈവകല്**പന അനുസരിച്ച് ഏകമകന്* ഇസ്മായിലിനെ ബലി നല്*കാന്* ഒരുങ്ങിയ ഇബ്രാഹീം നബിയുടെ ത്യാഗത്തിന്*റെ ഓര്*മ്മ പുതുക്കി ഇസ്ലാം മതവിശ്വാസികള്* വെള്ളിയാഴ്ച ബലിപെരുന്നാള്* ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ കേരളത്തിലെ എല്ലാ മുസ്ലീം പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്* നമസ്കാരം നടന്നു.
കോഴിക്കോട് കടപ്പുറത്തെ തുറന്ന വേദിയിലും മാനഞ്ചിറയിലും ബീച്ചിലും തിരുവനന്തപുരത്ത് പാളയം പള്ളിയിലും നടന്ന പെരുന്നാള്* നമസ്കാരങ്ങളില്* ആയിരങ്ങള്* പങ്കെടുത്തു..അത്തര്* പൂശിയും പുതുവസ്ത്രമണിഞ്ഞും വിരുന്നൊരുക്കിയും ബന്ധു ഗൃഹങ്ങള്* സന്ദര്*ശിച്ചും സ്*നേഹസന്ദേശങ്ങള്* കൈമാറിയുമാണ് വിശ്വാസികള്* ബലിപെരുന്നാളിനെ വരവേല്*ക്കുന്നത്. ഇതേ ദിവസം തന്നെ പരിശുദ്ധ ഹജ്ജ് കര്*മ്മത്തിന്റെ സമാപ്തി കുറിക്കുന്ന ജംറയിലെ കല്ലെറിയല്* ചടങ്ങും വെള്ളിയാഴ്ച നടക്കും .
-
ന്യായവില ഹോട്ടലുകള്* ഉടന്* തുടങ്ങും :മുഖ്ő
15 രൂപയ്ക്ക് ഉച്ചയൂണ് നല്*കുന്ന ന്യായവില ഹോട്ടലുകള്* എല്ലാ പട്ടണങ്ങളിലും ഉടന്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* .വിലക്കയറ്റം തടയാനുള്ള മാര്*ഗങ്ങളെക്കുറിച്ച് ചര്*ച്ച ചെയ്യാന്* വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്*ക്കാരിന്റെ നയങ്ങളെ ശക്തമായ ഭാഷയില്* വിമര്*ശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം കൂടുതല്* വഷളാക്കുന്ന പൂഴ്ത്തിവെപ്പുകാര്*ക്കെതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഇതിനു വേണ്ടി സര്*ക്കാര്* സംവിധാനങ്ങള്* കൂടുതലായി വിപണിയില്* ഇടപെടുമെന്നും വ്യക്തമാക്കി . വിലക്കയറ്റം തടയാനുള്ള നടപടികള്*ക്കായി വിവിധ സ്ഥാപനങ്ങള്*ക്ക് നല്*കാനുള്ള 115 കോടി രൂപയുടെ കുടിശ്ശിക ഉടന്* വിതരണം ചെയ്യും. സപ്ലൈകോയ്ക്ക് നല്*കാനുള്ള ഒക്ടോബര്* വരെയുള്ള കുടിശ്ശികയായ 55 കോടി രൂപ ഉടനടി നല്*കും. 14 രൂപയ്ക്ക് അരിനല്*കാനുള്ള സിവില്* സപ്ലൈസ് വകുപ്പിന്റെ പദ്ധതിയായ'അരിക്കട'യ്ക്ക് 16 കോടിയുടെ കുടിശ്ശിക നല്*കാനുണ്ട്. അതും ഉടനെ വിതരണം ചെയ്യും. നെല്ലുസംഭരിച്ച വകയിലെ 16 കോടിയും ന്യായവില ഭക്ഷണകേന്ദ്രങ്ങള്*ക്ക് നല്*കാനുള്ള 14 കോടിയും അടിയന്തരമായി വിതരണം ചെയ്യാന്* നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ഗുരുവായൂര്* ഏകാദശിക്ക് വന്* ഭക്തജന തിരക്ക
ഗുരുവായൂര്* ഏകാദശിക്ക് ഭഗവാനെ തൊഴാന്* ഗുരുവായൂര്* ക്ഷേത്രത്തില്* വന്* ഭക്തജന തിരക്ക് .ദശമിദിവസമായിരുന്ന വെള്ളിയാഴ്ച തന്നെ ഗുരുവായൂര്* ക്ഷേത്രംഭക്തജനങ്ങളാല്* നിറഞ്ഞിരുന്നു.
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി, ഭഗവാന്* അര്*ജുനന് ഗീതോപദേശം നല്കിയ ഗീതാദിനം, ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിനം എന്നീ പ്രത്യേകതകളാണ് ഏകാദശിക്ക് ഉള്ളത് .ദേവസ്വം വകയാണ് ഏകാദശിദിവസത്തെ ഉദയാസ്തമനപൂജയും ചുറ്റുവിളക്കും.ഗോതമ്പുചോറും ഗോതമ്പ് പായസവും അടങ്ങുന്ന ഏകാദശി പ്രസാദഊട്ട് രാവിലെ 9ന് ആരംഭിക്കും.
രാത്രി വിളക്കെഴുന്നള്ളിപ്പ് പത്തരയ്ക്കുശേഷമാണ് തുടങ്ങുക. മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യം മുന്നില്* നീങ്ങും. നാലാമത്തെ ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിന് ഭഗവാന്* എഴുന്നള്ളുമ്പോള്* ആയിരക്കണക്കിന് നെയ്ത്തിരികള്* പ്രഭചൊരിയും.സ്വര്*ണ്ണക്കോലം ഗജരത്*നം പത്മനാഭന്* വഹിക്കും.എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും ദ്വാദശി പുലര്*ച്ചെയാകും.ക്ഷേത്രം കൂത്തമ്പലത്തില്* ദ്വാദശിപ്പണസമര്*പ്പണം തുടങ്ങും.ഇത് ഞായറാഴ്ച 9 മണിവരെ നീണ്ടുനില്*ക്കും.തുടര്*ന്ന് ക്ഷേത്രനട അടയ്ക്കും. ദശമിദിവസമായിരുന്ന വെള്ളിയാഴ്ച പുലര്*ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ 9 വരെ പൂജകള്*ക്കല്ലാതെ അടയ്ക്കില്ല.പിന്നീട് വൈകുന്നേരം 3.30നേ ക്ഷേത്രനട തുറക്കുകയുള്ളൂ.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks