-
വീട്*
“ഇത് ശരിക്കുമൊരു വീട് തന്നെയാണ്.” തന്റെ പ്രിയപ്പെട്ട വീടിനെക്കുറിച്ച് തെന്നിന്ത്യന്* സിനിമാലോകം കീഴടക്കിയ ജ്യോതിര്*മയിക്ക് ഒറ്റ വാക്കില്* പറയാനുള്ളത് ഇങ്ങനെ. കടവന്ത്രയിലെ വീടിനെക്കുറിച്ചാണ് ജ്യോതിക്ക് സംസാരിക്കാനുണ്ടായിരുന്നത്. ഭര്*ത്താവ് നിഷാന്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കള്* എന്നിവരുമൊത്ത് താമസിക്കുന്ന വീടിനെക്കുറിച്ച്. കടവന്ത്ര തെക്കേ അറ്റത്താണ് ജ്യോതിയുടെ ഈ പ്രിയ ഭവനം. മിക്ക വീടുകളും മ്യൂസിയം പോലെയാണ്. മറ്റുള്ളവരെ കാണിക്കാനായി കെട്ടിപ്പൊക്കുന്നവ. എന്നാല്* ഈ വീട് സിമ്പിളാണ്. അത്തരം വീടുകളില്* നിന്നും വളരെ വ്യതസ്തമായ ഒരു ഇരുനില വീട്. വീടെന്ന് വച്ചാല്* താമസിക്കാന്* ശരിക്കും കംഫര്*ട്ടബിള്* ആയിരിക്കണം. നല്ല കാറ്റും വെളിച്ചവും വേണം. വീടിനെക്കുറിച്ചുള്ള കൊച്ചു കൊച്ചു ജ്യോതിര്*മയി വചനങ്ങള്*.

ക്രീം ഷേഡ് നിറങ്ങളാണ് ഈ വീട്ടില്*. അകത്ത് നല്ല സ്*പേഷ്യസ് ആയ ബെഡ്*റൂമുകള്*. മാസ്റ്റര്* ബെഡ്*റൂമില്* കൂടുതല്* സ്*റ്റോറേജ് സ്*പേസ്. വീട്ടിലെ എല്ലാ സ്ഥലങ്ങളും ഇഷ്ടമാണ്. എന്നാല്* ഏറെ ഇഷ്ടമുളളത് വീടിനു മുന്നിലെ ഗാര്*ഡനില്* ഇരിക്കാനാണ്; കൂടുതലും മോണിങ്ങ് ടൈമില്*. പിന്നെ വീടിനു മുന്നിലെ ആട്ടു കട്ടിലില്* വെറുതെ ഇരിക്കാനും.
നിഷാന്തിന്റെ അമ്മ നിര്*മ്മലയാണ് വീടിന്റെ ഡിസൈനര്*. അടുക്കള ഏറെ സ്*പേഷ്യസാണ്. ഇത് വീട്ടമ്മമാര്*ക്ക് വളരെ ആവശ്യമാണെന്നാണ് ജ്യോതിയുടെ പക്ഷം. കൊച്ചിയില്* സ്വന്തമായി വീടു വെയ്ക്കണമെന്നാണ് ജ്യോതിയുടെ ഇപ്പോഴത്തെ താത്പര്യം. ഈ വീട് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് ജ്യോതിര്*മയി. ഒത്തിരി വലിയ വീടായിരിക്കില്ല അത്. വലിയ വീടായാല്* മെയിന്റയിന്* ചെയ്യാന്* പാടാണ്. തനിക്ക് എപ്പോഴും ഇഷ്ടം നമ്മുടെ ആവശ്യത്തിന് ഒതുങ്ങുന്ന വീടാണ്.
ഷൂട്ടിങ്ങിനായുള്ള യാത്രകള്*ക്കിടയില്* നല്ല വീടുകള്* കണ്ടാല്* ശ്രദ്ധിക്കാറുണ്ട്. ചില നല്ല ഡിസൈനുകള്*. പുതിയ വീട് പഴയതിന്റെയും പുതിയതിന്റെയും ഒരു മിക്*സായിരിക്കും. വളരെ ടിപ്പിക്കല്* കേരള സ്*റ്റൈല്* ആവാന്* താത്പര്യമില്ല. വീടിനെക്കുറിച്ചുളള വിശേഷങ്ങളില്* നിന്ന് ഇനി ചില സിനിമാ വിശേഷങ്ങള്*. മമ്മൂട്ടിയുടെ ജനകനാണ് ജ്യോതിര്*മയിയുടെ പുതിയ ചിത്രം. ഏറെ പ്രാധാന്യമുളള നായിക കഥാപാത്രമാണ്. ഇതില്* ഏറെ പ്രതീക്ഷയുണ്ടെന്നും മലയാളത്തിന്റെ സ്വന്തം ജ്യോതിര്*മയി.
Keywords: Home and Design, Kitchen design, Interior Design Ideas, living room, Living Room Design, Bedroom Design, Kitchen Design, kids room, master bedroom
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks