-
ഹൃദയത്തില്*നിന്നും
ഹൃദയത്തിലേയ്ക്ക്
നീയെനിക്ക് പകര്*ന്നുതന്നത്
പെയ്തുതീരാത്ത വര്*ഷമായിരുന്നു...
ആ തനുവില്*
ഇപ്പൊഴും ഞാന്* കുളിര്*ന്നുവിറച്ചു.
ആയിരം നക്ഷത്രങ്ങളില്*
നിന്*റെ മുഖം കണ്ടു
രാത്രിയില്*
ഏകാന്തതയുടെ തനുവില്*
ഞാന്*പോകവെ,
നീ നിലാവില്* കുളിച്ചു കിടന്നു...
ഇപ്പോള്* ഇങ്ങിനേയുമാണ്-
നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്*
എന്നെത്തന്നെ മറന്നുപോകും
നിന്നെകണ്ടുകണ്ട്
ഞാന്*
നിന്നിലേയ്ക്കുതന്നെ
തിരിച്ചുപോകും ...
ആയിരം വാക്കുകളില്*നിന്ന്
നിന്*റെ വാക്കുകള്*
തിരകളായെന്നെ -
ചുറ്റിവരിഞ്ഞു.
മണല്*കൈകളില്*
നിന്*റെ
കരസ്പര്*ശമേറ്റിന്നുമീറനണിഞ്ഞു:
നിന്നില്* നിന്നും
എന്നിലേയ്ക്കൊരു സമുദ്രദൂരം

-
എങ്ങനെ ഞാന്* മറക്കും

എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കാണും ഞാനാ പൂമിഴി
എന്നിനി കാണും ഞാന്*
കുളിര്* ചന്ദനക്കുറി മദ്ധ്യേ
ചെറു നുള്ളു കുങ്കുമം പുരണ്ടൊരു
നെറുകയില്* എന്നിനി ഉമ്മ വെയ്ക്കും
ഞാന്* ഉമ്മ വെയ്ക്കും
എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കേള്*ക്കും ഞാനാ മധുമൊഴി
എന്നിനി കേള്*ക്കും ഞാന്*
തളിര്* തുളസിക്കതിര്* ചൂടിയ
തിരുമുടിയഴകില്* തൂവുമൊരു
നീര്*ക്കണം എന്നിനി തൊട്ടു നോക്കും
ഞാന്* തൊട്ടു നോക്കും
ഒരു പിടി മണ്ണായി എന്നിനി ഞാനും നിന്* കൂടെ..
തൂവെള്ളിത്താരമായി ഞാനും
ആശാഗഗനത്തിലുദിക്കുമ്പോള്*
ഓര്*ക്കുമൊ നീയെന്* കൂട്ടുകാരി..

BizHat.com - Health
-
-
എന്*റെ മനസ്സ്.

മനസ്സിലെന്നുമൊരു മന്ദമാരുതന്* മാത്രമായിരുന്നു..നീ എത്തുവോളം
ആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ല
ഗാഡമായ നിദ്രയിലായിരുന്നു എന്*റെ മനസ്സ്....
നീ വരുവോളം..
കാര്*മേഘങ്ങളില്ല,കൊടുംങ്കാറ്റുമില്ല...നീ വരുവോളം
ശാന്തമായ മലര്* വാടി മാത്രമായിരുന്നു എന്*റെ മനസ്സ്..
പെടുന്നെനെ നീ എന്നിലേക്കു വന്നു..ഒരു മഴത്തുള്ളിയായി
അപ്പോഴും എന്*റെ മനസ്സ് ഗാഡനിദ്രയിലായിരുന്നു
മെല്ലെ മെല്ലെ നീ എന്നെ തൊട്ടു...
അതറിഞ്ഞില്ല എന്നു ഞാന്* സ്വയം പറഞ്ഞു
ഒരു മഴചാറ്റലായി നീ എന്നില്* വന്നുകൊണ്ടേയിരുന്നു
അതിലെന്*റെ മനസ്സിന്*റെ മലര്* വാടികള്* പൂക്കുന്നതും ഞാനറിഞ്ഞു
അതിന്*റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...കാരണം
ആ ഗാഡനിദ്രയില്* നിന്നുഞാനെന്നേയുണര്*ന്നിരുന്നു
ഞാന്* നിന്നിലൊരു പൂക്കാലം തീര്*ത്തിരുന്നു..
ഒന്നും നീയറിയാതെ പോയിരുന്നു...
ആ മഴയില്* തളിര്*ത്ത മലര്* വാടി നീ കണ്ടിരുന്നില്ല..
ഒടുവില്* ആര്*ത്തട്ടഹസിച്ചു പെയ്ത മഴയില്*
എന്*റെ ഇതളുകള്* കൊഴിയുന്നതും നീ കണ്ടതേയില്ല..
അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..
നിന്*റേതുമാത്രമായ സ്വപ്നലോകത്തു...
ഒരോ ഇതളുകള്* കൊഴിഞ്ഞു വീഴുബോഴും..ആ
മലര്* വാടി നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...
ഒരിക്കല്* കൂടി സൊരഭ്യം പരത്താന്*
പൂബാറ്റകള്* പാറിപറന്ന ഈ മലര്* വാടിയില്*
ഇന്നു സുഗന്ധമില്ല...ഇളം തെന്നലില്ല
വാടികൊഴിഞ്ഞ പൂക്കള്*ക്ക് മരണമന്ത്രം മാത്രം
വരണ്ടനിലങ്ങളിലെ ആ ആത്മാക്കള്*, നിന്നോടൊരിക്കല്* ചോദിക്കും
"ആത്മമിത്രമേ, നിനക്കുമില്ലേ ഒരു മനസ്സ്..
ഞാന്* നിന്നില്* കണ്ടതും നീയെന്നില്* കാണാതെ പോയതുമതെന്താണ്"
ഞെട്ടിയുണര്*ന്ന് ചുറ്റും നോക്കിയ ഞാന്* -
കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്*റെ താളവും
ഞാന്* കനവിലൂടെ യാത്ര ചെയ്യുകയായിരുന്നോ..
എന്നെ തഴുകിയുണര്*ത്തിയതു ഒരു കനവുമാത്രമായിരുന്നുവോ..
വീണ്ടും ഞാന്* കണ്ണടച്ചു..പരാതികളില്ലാതെ.
.പരിഭവങ്ങളില്ലാതെ
ആ കനവിലൂടെ ഒരിക്കല്* കൂടി യാത്ര ചെയ്യുവാന്....

-

കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്*
ആട്ടം കഴിഞ്ഞൊരരങ്ങു പോല്*
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്*
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!
ഉദിക്കാത്ത
പകല്* പോല്*
നിലാവറ്റ രാവു പോലെയും
കരിനിഴല്* വീണ
വിഹായസില്*
എന്തെ നീ മറഞ്ഞിരുപ്പൂ..
വേര്*പാടിന്* വേദനയില്*
പെയ്യാന്* വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്*
ഒളിപ്പിച്ചു വച്ചു ഞാന്* ;
നോവിന്*
ഗര്*ത്തത്തില്* തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ

-
സ്വപ്നസുന്ദരി
സ്വപ്നസുന്ദരി
അവളുടെ കൈ പിടിച്ച്* ഞാന്* കടല്* തീരത്തുടെ നടന്നു. കടലില്* നിന്ന് വീശിയടിച്ച ഇളം കാറ്റ്* ഞങ്ങളെ തഴുകാന്* തുടങ്ങി. കാറ്റില്* അവളുടെ മുടിയിഴകള്* ഇളകി മറിഞ്ഞു. അത്* എന്നേയും തഴുകാന്* തുടങ്ങി. അവളുടെ സാരിത്തുമ്പ് കാറ്റില്* പറന്നു നടന്നു. മാനത്ത് മഴ്ക്കാര്* ഇരുണ്ടു കൂടാന്* തുടങ്ങി. ചെറിയ ചാറ്റ്*ല്* മഴ തുടങ്ങിക്കഴിഞ്ഞു. മഴത്തുള്ളികള്* ഞങ്ങളെ നനക്കാന്* തുടങ്ങി. അവള്* കുട നിവര്*ത്താന്* തുടങ്ങി.
"വേണ്ടാ" ഞാന്* അവളെ തടഞ്ഞു.
"സുരേഷ് ഞാന്* കുട നിവര്ത്തട്ടെ അല്ലെങ്കില്* നമ്മള്* നനയും."
"വേണ്ടാ നമ്മള്*ക്ക് നനയാം. നനയുന്നത് ഒരു സുഖ്മല്ലേ. ഞാനൊരിക്കല്* പറഞ്ഞിരുന്നില്ലേ ഒരിക്കല്* കറങ്ങാന്* പോകുമ്പോള്* മഴ നനയണമെന്ന്. ഇന്നാണാ ദിവസം. മഴ നനഞ്ഞ്* ഒരു വിടര്*ന്ന പൂക്കൂലയായി നീ നില്*ക്കണം. ആ വിടര്*ന്ന പൂവിന്റെ സുഗന്ധം എനിക്കാസ്വദിക്കണം. സുരേഷ് അവളുടെ ഇരു കഴുത്തിലേക്കും കൈകള്* തിരുകി അവളെ തന്നിലേക്കടുപ്പിച്ചു .
"നല്ല സുഗന്ധ തൈലത്തിന്റെ മണം. ഈ സുഗന്ധം എനിക്ക്* വളരെ ഇഷ്ടം."
അവള്* സുരേഷ്*നെ തള്ളിമാറ്റി മുന്നോട്ട്* ഓടി.
"സുരേഷ് വാ നമ്മള്*ക്കാ പാറപ്പുറതതിരിക്കാം." കുട നിവര്*ത്ടുന്നതോടോപ്പം അവള്* പറഞ്ഞു. ഞങ്ങള്* ആ പാറപ്പുറത്ത്* പരസ്പരം കണ്ണുകളില്* നോക്കിയിരുന്നു. മഴ
വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങി . മഴത്തുള്ളികള്* പാറകളില്* തട്ടി നങ്ങളെ നനച്ചു കൊണ്ടിരുന്നു. ഞാന്* അവളെ ചുംബിക്കാനായി മുന്നോട്ടാഞ്ഞു. അവളുടെ മുഖവും ശരീരവും മഴതുള്ളികല്*കൊണ്ട് നനഞ്ഞു. പെട്ടന്നാണത് സംഭവിച്ചത്. എന്നെ പിന്നില്* നിന്നാരോ പിടിച്ചു തള്ളി. ഞാന്* മൂക്കും കുത്തി താഴെ പതിച്ചു. എന്*റെ മുകളില്* ഏതോ
ഒരു ശക്തമായ കരം പതിച്ചു. ഞാന്* തിരിഞ്ഞു നോക്കി. ഒരു ഭീകരന്*, കറുത്തിരുണ്ട്, കണ്ടാല്* പേടി നോന്നിക്കുന്ന ഒരു ഭീകര രൂപം. ഒരെട്ടടിയോളം ഉള്ള, ദംഷ്ട്രങ്ങള്* പുറത്തേക്ക് തള്ളിയ, നീണ്ട ജട പിടിച്ച മുടിയുമായി. ആ രാക്ഷസന്* എന്നെ പൊക്കിയെടുത്ത് ദൂരേക്കെറിഞ്ഞു. ഞാന്* അവളെ അവിടെയെല്ലാം നോക്കി. എങ്ങും കാണാനില്ല. ഞാന്* അവളെ അലറി വിളിച്ചു. അവളുടെ മറുപടി എങ്ങുനിന്നും വന്നില്ല.
പെട്ടെന്ന് ഞാന്* ഉറക്കത്തില്* നിന്നുണര്*ന്നു. ബോധം വന്നപ്പോള്* കട്ടിലില്* കിടന്ന ഞാന്* താഴെയാണന്നറിഞ്ഞു . തല താഴെ ഇടിച്ചത്തിന്റെ വേദന എന്നെ നീററാന്* തുടങി. ഞാന്* കട്ടിലിലേക്ക് വീണു. അടുത്ത സുന്ദര സ്വപ്നതിനായി.

http://health.bizhat.com/
Last edited by sherlyk; 07-06-2010 at 06:10 AM.
-
പ്രണയം.
പ്രണയം.

മാറിയും മറിഞ്ഞും കാലത്തിനൊപ്പം
എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം.
മഞ്ഞുപോലെ നിര്*മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച്
പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്*
കാരിരുമ്പിനേക്കാള്* കാഠിന്യമേറിയതാണ്. പ്രണയം
നഷ്*ടമാകുമ്പോള്* നിറമുള്ള ഓര്*മ്മകള്*ക്ക് പകരം
അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും
നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്*ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."
പ്രണയം..
മരതണലിന്റെ കുളിര്*മയില്*..
നീ പറഞ്ഞുതന്ന വെളുത്ത സ്വപ്*നങ്ങള്* തുന്നിയ
ഒരു നേര്*ത്ത പുതപ്പയിരുന്നു..
മരണത്തിന്*റെ തണുപ്പിനെ പുതപ്പിച്ചു
അതെന്നെ ജീവനോട്* അണച്ച് നിര്*ത്തുന്നു..
അരുവിയുടെ കവിതയുള്ള വാക്കുകളെ -
തഴുകി, അതെന്റെ ഹൃതയം തരളിതമാക്കുന്നു..
അകതണലില്* നീ പടര്*ത്തിയ സങ്ങല്*പ്പങ്ങളുടെ
നിഴലില്* ഞാന്* എന്നെ തിരയുന്നു...
മറ്റൊരിക്കല്*...
മരണം മൌനമായി വന്നു -
എന്*റെ ജീവനെ ചുംബിക്കുമ്പോള്* ,
പറയാതെ ...
അറിയാതെ ...
എന്*റെ പ്രണയം മഴയായി പെയ്യുന്നു..
പിന്നെ മഴവെള്ളം പോലെ
ഞാനും എന്*റെ ഓര്*മ്മകളും..
മണ്ണില്* മറയുന്നു...
ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ്..
തിരുത്തലുകള്*കിടയില്* പ്രണയം ജ്വലിക്കുന്നു...
തിരുത്തലുകള്* അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു..
ഒന്നും അവസാനിക്കരുതെന്നു കരുതും -
ഞാനെത്ര വിഡ്ഢിയെന്ന് തിരിച്ചരിവുണ്ടാകുന്നിടത്തു ..
എന്റെ പ്രണയം മരിക്കുന്നു ..
ഒപ്പമെന്നിലെ ഞാനും...
ചിന്തകളുടെ യുദ്ധം പിറവി മുതല്*ക്കെയുള്ളത് തന്നെ...ഇടയിലെപ്പോഴോ ചിന്തകള്* തെളിഞ്ഞ പുഴയായി ഒഴുകിതുടങ്ങിയിരുന്നു...അശാന്തിയുടെ കാര്*മേഘങ്ങള്* മരണം പോലെയത്രെ..കടന്നു വരുന്നത് നമ്മള്* അറിയുകയേയില്ല.. ചിലപ്പോഴെല്ലാം പതിഞ്ഞ കാല്*പ്പാടുകളുമായി വന്നു നമ്മെ ആലോസരോപ്പെടുത്തുന്നു... ചിലപ്പോള്* കൂര്*ത്ത ദംഷ്ട്ര കൊണ്ട് നമ്മെ കാര്*ന്നു തിന്നുമ്പോഴാണ് നമ്മള്* അറിയുന്നത് തന്നെ...ഒരു പക്ഷെ എന്*റെ ആദ്യ ചങ്ങാതിയുമത് തന്നെ............................................. ..

Last edited by sherlyk; 07-07-2010 at 04:36 AM.
-

നഷ്ടപെട്ടുപോയ ഓരോ നിമിഷവും ,
വെറുത്തു തുടങ്ങിയ ജീവിതവും ,
എന്നുള്ളിലും എഴുതിയ ചില വാക്കുകള്* ,
ചില നൊമ്പരങ്ങള്* ഓര്*മയില്* നിന്നും
വീണ്ടും പുറത്തു വരുകയാണ് .....
പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്ന മഴത്തുള്ളികള്* പോലെ...
പ്രണയത്തെ ഭാവനയുടെ അത്യുന്നതങ്ങളിലേക്ക് ,
കൈ പിടിച്ചു കൊണ്ട് പോകാന്* ..
അതിന്*റെ സുന്ദര രൂപം ;
സ്വപ്നം പോലെ നിന്നോട്* പറയാന്*. ..
വീണ്ടും നിനക്ക് പ്രണയലേഖനം എഴുതാന്*....
എന്*റെ ഉള്ളം എത്ര കൊതിക്കുന്നുവെന്നോ ..????
നിശ്വാസത്തിനു പോലുമറിയാം ...
ഞാന്* നിന്നെ ആഗ്രഹിക്കാന്* പാടില്ല എന്ന്.
എന്നാലും അതിനെ ഉള്*കൊള്ളാന്*
എന്*റെ മനസ്സിനാകുന്നില്ല ....
ഞാന്* കാത്തിരിക്കുകയാണ്* .....
നിന്*റെ സ്നേഹ നിമിഷങ്ങള്*ക്കായി ....
നിന്*റെ പ്രണയം അറിയാനായി ......
നിന്നെ എന്*റെ ശരീരത്തിന്*റെ ഭാഗമാക്കാനായി ......
വീണ്ടുമൊരു ജന്മം കൂടി -
കാത്തിരിക്കാന്* നീ പറഞ്ഞില്ലായിരുന്നുവെങ്കില്* ???? ...........
നീ കൂടെയുള്ള ഓരോ നിമിഷവും ,
സ്*നേഹം എന്തെന്ന് ഞാനറിയുന്നു ......
വാക്കുകള്*ക്* വര്*ണ്ണിക്കാവുന്നതിലപ്പുറം
നീ എനിയ്ക്ക് പകര്*ന്നു നല്*കിയ
ആ - ഹൃദയത്തിന്റെ ഭാഷയാണ്
എന്നെ നിന്റേതു മാത്രമാക്കിയത് ....
നിന്*റെ അരികില്* ഇനിയുമിതുപോലെ
ഒരു നൂറു വര്*ഷം കൂട്ടിരുന്നോട്ടെ ഞാന്* .....
കനവിന്*റെ പൂന്തോപ്പില്* ഉറങ്ങും പൂ മൊട്ടുകള്*
നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ
Last edited by sherlyk; 07-08-2010 at 04:39 AM.
-

എനിക്ക് നിന്*റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്* പുറം
കാണിച്ചു തന്ന നീയാണ് ... എന്*റെ പ്രിയ കൂട്ടുകാരി ..
വാക്കുകളാല്* വിസ്മയം തീര്*ക്കുന്ന
നിന്*റെ സൌഹൃദം ... എത്രത്തോളം എന്*റെ
മനസ്സിനെ സ്പര്*ശിക്കുന്നുണ്ട്* എന്ന് ഞാന്*
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്*നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്* തന്* സ്*നേഹപാശങ്ങളാല്*
ബന്ധിച്ചൊരെന്* ആത്മ മിത്രമെന്ന്
അറിയാന്* ഞാന്* വൈകിയോ ..? ..
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്*
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്*കുന്നു...
കാണാമറയത്ത് നിന്ന് ഓര്*ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്* വിളിക്കായി
കാതോര്*ത്തിരിക്കുന്നു ഞാന്*.....
-
കളിത്തോഴി

തെന്നലിന്* കുളിര്*മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്* കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്* ,നടവഴികള്*, ഇടവഴികള്*,കഥകളായി.
ഇവളെന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
ദിനങ്ങള്* ദിവസങ്ങള്* വര്*ഷങ്ങള്* തെന്നിനീങ്ങി,
ദിനചര്യകളില്* എന്നെന്നും കൂട്ടുകാരിയായവള്*,
വാക്കുകളില്* എന്നെന്നും താ*ളങ്ങള്* നിറഞ്ഞൊഴുകി.
ഇവളെന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
മന്ദസ്മിതങ്ങള്*,ചിരികള്*,ആര്*ത്തട്ടഹസിച്ചു ഞങ്ങളില്*
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്* ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്*,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്*ഷങ്ങലൂടെ,
എന്നെന്നും നിലനിര്*ത്തി, പൂത്തുലഞ്ഞ വര്*ഷങ്ങള്*
അത്യാധുനികതയുടെ പരിവേഷത്തില്* തിരിച്ചെത്തി,
ഇവളെന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്* ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ*ക്ഷത്തില്* നിന്നു.
ഇവളെന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.
വര്*ഷങ്ങളില്* നഷ്ടമായ സൌഹൃദം എന്നില്*മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്* രണ്ടിട്ടു കണ്ണീര്*മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്* കളിത്തോഴി,എന്നെന്നും എന്* സ്വന്തം.

Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks