ആക്ഷന്* സിനിമകളുടെ കുലപതിമാര്* വീണ്ടും ഒരുമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും രണ്*ജി പണിക്കരും ഒത്തുചേരുകയാണ്. സിനിമയുടെ പേര് - ദി കിംഗ് ആന്*റ് ദി കമ്മീഷണര്*. അതേ, ദി കിംഗ് എന്ന ചിത്രത്തിലെ ജോസഫ് അലക്സ് ഐ എ എസും കമ്മീഷണറിലെ ഭരത്ചന്ദ്രന്* ഐ പി എസും ഒരുമിച്ച് ഒരു ചിത്രത്തില്* വരുന്നു!


ജോസഫ് അലക്സിനെ മെഗാസ്റ്റാര്* മമ്മൂട്ടി അവതരിപ്പിക്കുന്നു. എന്നാല്* ഭരത് ചന്ദ്രന്* ഐ പി എസിനെ അവതരിപ്പിക്കുന്ന ആളുടെ പേര് ഏവര്*ക്കും സര്*പ്രൈസാണ് - യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജ്! പോക്കിരിരാജയുടെ മഹാവിജയത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊരു മെഗാഹിറ്റിനായി തോളോടുതോള്* ചേരുകയാണ്.

ഭരത്ചന്ദ്രനെ അവതരിപ്പിക്കാന്* സുരേഷ്ഗോപിയെത്തന്നെ പരിഗണിച്ചതാണ്. എന്നാല്* മമ്മൂട്ടിയെയും സുരേഷിനെയും ഒരു ചിത്രത്തില്* അണിനിരത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതോടെ പൃഥ്വിരാജിനെ ഭരത്ചന്ദ്രനാക്കാമെന്ന നിര്*ദ്ദേശമുണ്ടായി. അങ്ങനെ, തന്*റെ താരസിംഹാസനം ഉറപ്പിച്ച ഭരത്ചന്ദ്രന്* ഐ പി എസ് എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് നഷ്ടപ്പെടുകയാണ്. ഇനി ഭരത്ചന്ദ്രന് പൃഥ്വിയുടെ ശരീരഭാഷ!

‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ നിര്*മ്മിക്കുന്നത് ആന്*റോ ജോസഫാണ്. മമ്മൂട്ടിയുടെ പ്ലേ ഹൌസ് ചിത്രം വിതരണത്തിനെത്തിക്കും. ഹൈദരാബാദ്, ഡല്*ഹി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് പരിപാടി. രണ്*ജി പണിക്കര്* ഈ സിനിമയുടെ തിരക്കഥ പൂര്*ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്*ട്ടുകള്*.

കമ്മീഷണര്* എന്ന തന്*റെ ചിത്രത്തിന്*റെ മൂന്നാം ഭാഗം ‘പൊലീസ് കമ്മീഷണര്*’ എന്ന പേരില്* ഒരുക്കാന്* ഷാജി കൈലാസിന് പദ്ധതിയുണ്ടായിരുന്നു. ഷാജി തന്നെ ആ ചിത്രത്തിന് തിരക്കഥയെഴുതിത്തുടങ്ങിയതുമാണ്. എന്നാല്* രണ്*ജിയുടെ തിരക്കഥയില്* ഇങ്ങനെയൊരു സംരംഭം രൂപപ്പെട്ടതോടെ ‘പൊലീസ് കമ്മീഷണര്*’ തല്*ക്കാലം സംഭവിക്കാനിടയില്ല.

15 വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് - രണ്*ജി പണിക്കര്* കൂട്ടുകെട്ട് സംഭവിക്കാന്* പോകുന്നത്. 1995ല്* ‘ദി കിംഗ്’ ആയിരുന്നു ഈ ടീമിന്*റെ അവസാനചിത്രം. ഡോക്ടര്* പശുപതി, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്*സ്, മാഫിയ, ഏകലവ്യന്*, കമ്മീഷണര്* എന്നിവയാണ് ഷാജി - രണ്*ജി കൂട്ടുകെട്ടിന്*റെ മറ്റ് സിനിമകള്*.

എന്തായാലും ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരു സിനിമയിലൂടെ ഇനി പ്രേക്ഷകര്*ക്ക് മുന്നിലെത്തും. മമ്മൂട്ടിക്കും പൃഥ്വിരാജിനും ആടിത്തകര്*ക്കാനായി ഒരുക്കുന്ന ഈ ചിത്രം മലയാളസിനിമാ ചരിത്രത്തിലെ കളക്ഷന്* റെക്കോര്*ഡുകള്* തിരുത്തിയെഴുതിയാല്* അത്ഭുതപ്പെടേണ്ടതില്ല.