-
പഴശ്ശിരാജയോ ഉറുമിയോ?
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന റെക്കോഡ് ഗോകുലം ഗോപാലന്* നിര്*മിച്ച എം ടി- ഹരിഹരന്*- മമ്മൂട്ടി ടീം അണിനിരന്ന പഴശ്ശിരാജക്കായിരുന്നു. 27 കോടി മുടക്കി തിറ്ററുകളില്‍* എത്തിയ ചിത്രം മുടക്കുമുതലിന്റെ മുക്കാല്‍* ഭാഗവും തിരിച്ചുപിടിച്ചു. മലയാളത്തില്‍* പഴശ്ശിരാജയുടെ 'മുടക്ക്' അടുത്ത കാലത്തൊന്നും ഒരു ചിത്രവും തകര്*ക്കില്ലെന്നും സിനിമാലോകം ഉറപ്പിച്ചു.
പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണവുമായാണ് സന്തോഷ്* ശിവന്റെ ഉറുമി തുടങ്ങിയത്. പൃഥ്വിരാജ് നിര്*മാണ പങ്കാളിയായും നായകനായും ഡബിള്‍* റോള്‍* ചെയ്യുന്ന ഈ ചിത്രം തുടക്കത്തില്‍* ബജറ്റിന്റെ കാര്യത്തില്‍* പഴശ്ശിരാജയ്ക്ക് പിന്നില്‍* വരുമെന്നായിരുന്നു വാര്*ത്തകള്*. ഏതാണ്ട് 22 കോടി ചെലവു വരുമെന്നാണ് കേട്ടത്. ഇപ്പോള്‍* ചിത്രം പൂര്*ത്തിയായി റിലീസിനൊരുങ്ങുമ്പോള്‍* അണിയറ പ്രവര്*ത്തകര്* അവകാശപ്പെടുന്നത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്നാണ്*. ഇത് സത്യമാണെങ്കില്‍* ഉറുമിയുടെ ചെലവ്* 27 കോടി പിന്നിടണം. അല്ലാത്ത പക്ഷം പഴശ്ശിരാജയുടെ നിര്*മാതാവ് അത് ചോദ്യം ചെയ്തേക്കാം.( ലാഭം കിട്ടാത്ത സ്ഥിതിയ്ക്ക് ആ ഒരു റെക്കോഡ് മാത്രമേ ബാക്കിയുള്ളൂ).
'മലയാളത്തില്‍* നിന്നുള്ള ആദ്യ ലോക ചിത്രം' എന്ന പ്രത്യേകത അവകാശപ്പെട്ടാണ് ഉറുമി വരുന്നത്. പഴശ്ശിരാജ ഒരു പ്രദേശത്തിലെ ഭരണാധികാരിയുടെ പോരാട്ടം പറഞ്ഞ കഥയാണെങ്കില്‍* ഉറുമി, ഇന്ത്യയില്‍* ആദ്യം കാലുകുത്തിയ യൂറോപ്യന്‍* നാവികനായ വാസ്*കോ ഡ ഗാമയെ വധിക്കാന്‍* ശ്രമിച്ച ഒരു സംഘത്തിന്റെ കഥയാണ്* പറയുന്നത്. അതിനാല്‍* ഇത് ലോകചിത്രമാണ് എന്നാണ്* ഷൂട്ടിംഗ് തുടങ്ങിയ വേളയില്‍* പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നത്. അതായത് എല്ലാ നിലയിലും പഴശ്ശിരാജയെ വെല്ലുന്ന ചിത്രമാകും ഉറുമിയെന്ന്.
ഇത്രയും മുടക്കുമുതലുള്ള ചിത്രമായതിനാല്‍* തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരേ സമയമാണ് ചിത്രം ഒരുക്കുന്നത്.'എ ബോയ്* ഹൂ വാണ്ടഡ് ടു കില്‍* വാസ്*കോഡ ഗാമ' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍* തന്നെ. തമിഴ് പതിപ്പിന് പതിനൈന്ധാം നൂട്രാണ്ട് ഉറിവാള്* എന്നും പേരിട്ടു. ചിത്രത്തെ വിവിധ ചലച്ചിത്ര മേളകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ചിത്രത്തിന്റെ നിര്*മാതാക്കളായ സന്തോഷ്* ശിവനും പൃഥ്വിരാജിനുമുണ്ട്.
പൃഥ്വിരാജ് ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. കേരളത്തിലെത്തിയ വാസ്*കോ ഡ ഗാമയെ വധിക്കാന്‍* ശ്രമിച്ച സംഘത്തിന്റെ തലവനായ കേളുനായര്‍* എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഉറുമിയിലൂടെ വെളളിത്തിരയിലെത്തിക്കുന്നത്*. ഒട്ടേറെ അന്യഭാഷാ തരങ്ങള്‍*ക്കൂടി ഇതില്‍* അഭിനയിച്ചിരിക്കുന്നു.
ചിത്രത്തിലെ നായിക ജെനീലിയയാണ്. മലയാളത്തിലെ ജെനീലിയയുടെ അരങ്ങേറ്റ ചിത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍* കേരളത്തില്‍* രാജകുമാരി അറയ്ക്കല്‍* ആയിഷയായി ജെനീലിയ അഭിനയിക്കുന്നു. പൃഥ്വിരാജ്* അവതരിപ്പിക്കുന്ന കേളു നായനാരുടെ ഉറ്റ ചങ്ങാതിയായ വാവലിയുടെ വേഷം ചെയ്യുന്നത് പ്രഭുദേവയാണ്. മുഴുനീള കഥാപാത്രമാണ് പ്രഭുവിനും. മലയാളത്തില്‍* പ്രഭുദേവ അഭിനയിക്കുന്നതും ആദ്യമാണ്. താബുവാണ് മറ്റൊരാകര്*ഷണം. ബോളിവുഡ് നായിക വിദ്യാബാലന്* അതിഥി വേഷത്തിലും ചിത്രത്തില്‍* വരുന്നു. നിത്യമേനോന്*, ഇന്ദ്രജിത്ത്, ചന്ദന്‍* റോയി എന്നിവരും അഭിനയിക്കുന്നു.
ഇതിലെ ക്ലൈമാക്സ് സീന്‍* മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ളതാണത്രേ. 100ലേറെ കുതിരകളും ആയിരത്തിലേറെ യോദ്ധാക്കളും അണിനിരന്ന ലൊക്കേഷന്‍* കണ്ടാല്‍* ശരിക്കും യുദ്ധമാണെന്ന്* തോന്നിപ്പോകുമായിരുന്നുവത്രേ.
മാര്‍*ച്ച് മുപ്പതിന് റിലീസ് ചെയ്യുന്ന ഉറുമിയ്ക്ക് ഹോളിവുഡ് സ്*റ്റൈല്* പോസ്റ്ററുകള്‍* ആണ് തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ആറ്റുകാല്‍* പൊങ്കാലയോടനുബന്ധിച്ചാണ് ഉറുമിയുടെ ഓഫീഷ്യല്‍* പോസ്റ്ററുകള്‍* ആദ്യം പ്രസിദ്ധീകരിച്ചത്. ആറ്റുകാലമ്മയ്ക്ക് പ്രണാമം അര്*പ്പിച്ചുകൊണ്ടുള്ള ഉറുമിയുടെ പോസ്റ്ററുകള്‍* സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകള്‍* വാനോളമുയര്‍*ത്തുകയാണ്.
മാര്‍*ച്ച് ആദ്യവാരം കൊച്ചിയിലെ ലേ മെറിഡിയന്* ഹോട്ടലില്‍* വെച്ച് ഉറുമിയുടെ ഓഡിയോ പുറത്തിറക്കും. ഇത് വലിയ ചടങ്ങാക്കി മാറ്റാനാണ് അണിയറ പ്രവര്*ത്തകരുടെ നീക്കം. ഷൂട്ടിങ് പൂര്*ത്തിയായ സിനിമയുടെ എഡിറ്റിങ് മുംബൈയില്‍* പുരോഗമിയ്ക്കുകയാണ്. ഉറുമിയുടെ ട്രെയിലറുകള്‍* ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
ചരിത്രവും ഫാന്റസിയും ഒരുമിയ്*ക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍* രാമകൃഷ്*ണനാണ്*. 'ആഗസ്റ്റ്* സിനിമ'യുടെ ബാനറില്‍* പൃഥ്വിരാജും സന്തോഷ്* ശിവനും വ്യവസായിയായ ഷാജി നടേശനും ചേര്*ന്നാണ്* ചിത്രം നിര്*മിക്കുന്നത്*. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ്* ശിവന്* തന്നെയാണ്. ദീപക് ദേവിന്റെതാണ് സംഗീതം. എഡിറ്റിംഗ് - ശ്രീകര്‍* പ്രസാദ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks