തെക്കേ ഇന്ത്യയില്* എത്ര നായകന്*മാര്*ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയാം? ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്നു ചോദിച്ചതുപോലെ ഒരു ചോദ്യമൊന്നുമല്ല ഇത്. തെന്നിന്ത്യയില്* ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന നടന്**മാരുടെ പട്ടിക തയ്യാറാക്കാന്* പോലും ചില ആരാധകര്* സമയം കണ്ടെത്തി.
സൌത്ത് ഇന്ത്യയില്* ഇംഗ്ലീഷ് സംസാരിക്കാന്* അറിയാവുന്ന നടന്* തന്*റെ ഭര്*ത്താവ് മാത്രമാണെന്ന് ഈയിടെ ഒരഭിമുഖത്തില്* ഒരു യുവനടന്*റെ ഭാര്യ പറഞ്ഞതാണ് മറ്റുള്ള താരങ്ങളുടെ ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്* മലയാളത്തില്* വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന ജയസൂര്യ പറയുന്നത് ഇംഗ്ലീഷ് സംസാരിക്കാന്* അറിയുന്നതുകൊണ്ടു മാത്രം കാര്യമൊന്നുമില്ല എന്നാണ്.
“എത്ര ഭാഷ അറിയാമെന്നോ ഏതു യൂണിവേഴ്സിറ്റിയില്* പഠിച്ചു എന്നതോ അല്ല കാര്യം. സ്വഭാവം നന്നായിരിക്കണം. മറ്റുള്ളവരോട് ഹൃദയം തുറന്ന് കളങ്കമില്ലാതെ സംസാരിക്കാന്* കഴിയുന്നതും മറ്റുള്ളവരെ മനസിലാക്കാന്* കഴിയുന്നതുമാണ് ഏറ്റവും വലിയ പഠനം. അല്ലാതെയുള്ള പഠനമൊക്കെ വെറുതെയാണ്. പേരിനൊപ്പം ചേര്*ക്കാവുന്ന ജാടയുടെ അക്ഷരങ്ങളായി മാത്രമേ അവയെ കാണാനാവൂ” - ജയസൂര്യ തുറന്നടിക്കുന്നു.
സ്വന്തം കഴിവില്* വിശ്വാസമില്ലാത്തവരാണ് ജാട കാണിച്ച് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാന്* ശ്രമിക്കുന്നതെന്നും ‘മംഗള’ത്തിന് അനുവദിച്ച അഭിമുഖത്തില്* ജയസൂര്യ പറയുന്നു. കഴിവാണ് പ്രധാനമെന്നും വ്യക്തികള്*ക്ക് പിന്നീടേ സ്ഥാനമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
“കഴിവുള്ളവരെ ആര്*ക്കും തടഞ്ഞു നിര്*ത്താനാവില്ല. പുതുതലമുറയുടെ വരവിനെ സൂപ്പര്*സ്റ്റാറുകള്* തടയുന്നു എന്നൊക്കെ വെറുതെ പറയുന്നതാണ്. സ്വന്തം കഴിവില്* വിശ്വാസമില്ലാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്. മമ്മുക്കയും ലാലേട്ടനുമൊകെ മഹാ സംഭവങ്ങളാണ്. അവര്*ക്ക് പാകമാകാത്തതെന്ന് അവര്*ക്ക് തോന്നുന്ന കഥാപാത്രങ്ങളൊന്നും അവര്* ചെയ്യാറില്ല. അതുകൊണ്ടുതന്നെ അവരോട് മാറിനില്*ക്കണമെന്ന് പറയാന്* ആര്*ക്കും അധികാരമില്ല.” - ജയസൂര്യ പറയുന്നു.
Bookmarks