ഒരു ഇടവേളയ്ക്ക് ശേഷം ഫാസില്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടിയും മോഹന്*ലാലും നായകന്**മാരാകുന്നു. ഫഹദ് ഫാസില്*, കുഞ്ചാക്കോ ബോബന്* എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്*റെ തിരക്കഥ രചിക്കുന്നത് ഫാസിലിന്*റെ ശിഷ്യനും സംവിധായകനുമായ സിദ്ദിക്ക്. മമ്മൂട്ടിയുടെ ഡേറ്റ് കൂടി ശരിയായാലുടന്* ചിത്രീകരണം ആരംഭിക്കും.

മമ്മൂട്ടിയുടെ ഡേറ്റ് എന്നത്തേക്ക് ലഭിക്കും എന്നതില്* അവ്യക്തത നിലനില്*ക്കുന്നതുകൊണ്ടാണ് ഈ പ്രൊജക്ട് ഫാസില്* ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ഫാസില്* ക്യാമ്പ് ഇക്കാര്യത്തിനായി മമ്മൂട്ടിയുമായി ചര്*ച്ച നടത്തിവരികയാണ്. ജവാന്* ഓഫ് വെള്ളിമലയ്ക്ക് ശേഷം ലാല്* ജോസിന്*റെയും രഞ്ജിത്തിന്*റെയും ചിത്രങ്ങള്* മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്* അവയ്ക്കിടയില്* ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് നല്*കാനാകുമെന്നാണ് പ്രതീക്ഷ.

പൂര്*ണമായും ഇതൊരു കുടുംബചിത്രമായിരിക്കുമെന്നാണ് ഫാസിലും സിദ്ദിക്കും ഉറപ്പുനല്*കുന്നത്. ഒരു കൂട്ടുകുടുംബത്തിന്*റെ പശ്ചാത്തലത്തിലുള്ള കഥയാണെന്നാണ് റിപ്പോര്*ട്ടുകള്*. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. രണ്ട് നായികമാരുണ്ടാകുമെങ്കിലും മോഹന്*ലാലിനോ മമ്മൂട്ടിക്കോ ചിത്രത്തില്* നായികയുണ്ടാകില്ലെന്നാണ് സൂചന.

1998ലാണ് ഫാസില്* മമ്മൂട്ടിയെയും മോഹന്*ലാലിലെയും നായകന്**മാരാക്കി ഹരികൃഷ്ണന്*സ് ഒരുക്കിയത്. ആ സിനിമയായിരുന്നു ഫാസില്* ഒടുവില്* നല്*കിയ ഹിറ്റ് ചിത്രം. അതിന് ശേഷം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്*, കണ്ണുക്കുള്* നിലവ്, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, ഒരുനാള്* ഒരു കനവ്, മോസ് ആന്*റ് ക്യാറ്റ്, ലിവിംഗ് ടുഗെദെര്* എന്നീ സിനിമകള്* ബോക്സോഫീസ് ദുരന്തങ്ങളായി മാറിയിരുന്നു.

തിരക്കഥയുടെ കുഴപ്പം കൊണ്ടാണ് തന്*റെ സിനിമകള്* പരാജയപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ ഫാസില്* ഇത്തവണ തിരക്കഥയുടെ മര്*മമറിഞ്ഞ സിദ്ദിക്കിനെയാണ് തനിക്കൊപ്പം കൂട്ടിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്*ലാലും ഫാസിലും ഒരുമിക്കുമ്പോള്* ഒരു മെഗാഹിറ്റ് തന്നെയാണ് മലയാള സിനിമാലോകവും പ്രതീക്ഷിക്കുന്നത്.