ആദ്യ രണ്ട് ടെസ്റ്റുകളിലും സമ്പൂര്*ണ പരാ*ജയമായ ഇന്ത്യന്* ബൌളിംഗ് നിരയ്ക്ക് മൂന്നാം ടെസ്റ്റിലും രക്ഷയില്ല. പരമ്പര നഷ്ടമാകതിരിക്കാന്* വിജയം ലക്*ഷ്യമിട്ട് അവസാന ടെസ്റ്റിനിറങ്ങിയ ഇന്ത്യന്* പ്രതീക്ഷകളെ തല്ലി തകര്*ത്ത് ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്* ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്* 293 റണ്*സെടുത്തു. 65 റണ്*സുമായി സമരവീരയും 26 റണ്*സുമായി എയ്ഞ്ചലോ മാത്യൂസും ക്രീസില്*.

ടോസിലെ ഭാഗ്യം മൂന്നാം തവണയും ഇന്ത്യന്* നായകന്* ധോണിയെ കൈവിട്ടപ്പോള്* ബാറ്റിംഗ് തെരഞ്ഞെടുക്കാന്* ലങ്കന്* നായകന്* സംഗക്കാരയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ രണ്ട് കളികളിലും മിന്നുന്ന ഫോമിലായിരുന്ന പര്*ണാവിതാനയെ(8) ഇഷാന്ത് തുടക്കത്തിലേ മടക്കിയെങ്കിലും ഇന്ത്യയുടെ ആഘോഷം അധികം നീണ്ടില്ല. ദില്**ഷനും സംഗയും ചേര്*ന്ന് ലങ്കയ്ക്ക് മികച്ച അടിത്തറ ഒരുക്കി.

ഇതിനിടെ മിഥുന്*റെ പന്തില്* സംഗ നല്*കിയ അനായാസ ക്യാച്ച് റെയ്നയുടെ അമിതാവേശം കാരണം നിലത്തിട്ടത് ഇന്ത്യയ്ക്ക് കൂനിന്**മേല്* കുരുവായി. അപ്പോള്* 23 റണ്*സായിരുന്നു സംഗയുടെ വ്യക്തിഗത സ്കോര്*. ഉച്ച ഭക്ഷണത്തിന് തൊട്ട് മുന്*പ് റണ്ണൌട്ടിന്*റെ രൂപത്തില്* ദില്**ഷന്*(41) മടങ്ങിയത് ഇന്ത്യയ്ക്ക് നേരിയ ആശ്വാസമായി.

എന്നാല്* ജയവര്*ധനയും ഇന്ത്യന്* ബൌളര്*മാരെ വെള്ളം കുടിപ്പിച്ചപ്പോള്* ലങ്കന്* സ്കോര്* കുതിച്ചു. 75 റണ്*സെടുത്ത സംഗയെ സേവാഗിന്*റെ കൈകളിലെത്തിച്ച ഓജ ജയവര്*ധനയെ(56) വിക്കറ്റിനു മുന്നില്* കുടുക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്*കിയെങ്കിലും സമരവീരയും മാത്യൂസും ചേര്*ന്ന് അത് തല്ലിക്കൊഴിച്ചു. പരുക്കേറ്റ ഗംഭീറിനു പകരം മുരളി വിജയെ ഇന്ത്യ ടീമില്* നിലനിര്*ത്തിയപ്പോള്* കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്* സുരേഷ് റെയ്നയും മധ്യനിരയില്* സ്ഥാനം നിലനിര്*ത്തി.