മോഹന്*ലാല്* ഒപ്പമുണ്ട് എന്നതുകൊണ്ട് മാത്രമാണ് മലയാള സിനിമയില്* അഭിനയിക്കാന്* തയ്യാറായതെന്ന് ബോളിവുഡ് രാജാവ് അമിതാഭ് ബച്ചന്*. മേജര്* രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാറില്* അഭിനയിക്കുന്നതിനെക്കുറിച്ച് തന്*റെ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് ബിഗ്ബി ഇക്കാര്യം വ്യക്തമാക്കുന്നത്.


“മോഹന്*ലാലിനോടുള്ള ആദരവ് കാരണം ആ ചിത്രത്തിലേക്കുള്ള ക്ഷണം എനിക്ക് നിരസിക്കാനായില്ല. ഏറ്റവും പ്രതിഭാധനനായ, വിസ്മയിപ്പിക്കുന്ന കലാകാരനാണ് മോഹന്*ലാല്*. ഞാന്* അദ്ദേഹത്തെയും അദ്ദേഹത്തിന്*റെ സിനിമകളെയും ബഹുമാനിക്കുന്നു. ലാലിന് ലാലിന്*റേതുമാത്രമായ ഒരു ശരീരഭാഷയും ഭാവങ്ങളുമുണ്ട്. അദ്ദേഹം അനായാസമായി പ്രകടിപ്പിക്കുന്ന ഭാവചലനങ്ങളുടെ റിസല്*ട്ട് നമ്മെ അത്ഭുതപ്പെടുത്തും. ലാലിനെ കണ്ടിരിക്കുക തന്നെ സന്തോഷകരമായ അനുഭവമാണ്” - അമിതാഭ് പറയുന്നു.

കാണ്ഡഹാറിലെ വിമാനറാഞ്ചല്* പ്രമേയമാക്കുന്ന ‘കാണ്ഡഹാര്*’ അമിതാഭ് ബച്ചന്*റെ ആദ്യ മലയാള ചിത്രമാണ്. സുമലത ഈ ചിത്രത്തില്* അഭിതാഭിന്*റെ ഭാര്യയായി അഭിനയിക്കുന്നു. മേജര്* മഹാദേവന്* എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* അവതരിപ്പിക്കുന്നത്. കീര്*ത്തിചക്ര, കുരുക്ഷേത്ര സിനിമാപരമ്പരയിലെ മൂന്നാം ചിത്രമാണ് കാണ്ഡഹാര്*.

“ഞാന്* കേരളത്തില്* ഒരു ചടങ്ങില്* പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹന്*ലാലും മേജര്* രവിയും ഈ മലയാള ചിത്രത്തില്* അഭിനയിക്കുന്ന കാര്യം അവതരിപ്പിച്ചത്. പിന്നീട് പ്രൊജക്ടിന്*റെ വിശദാംശങ്ങളുമായി അവര്* എന്നെ കാണാന്* വന്നു. ആ ചിത്രത്തില്* അഭിനയിക്കുന്നതിന്*റെ പ്രതിഫലക്കാര്യമൊക്കെ അപ്പോള്* അവര്* സംസാരിച്ചു. ഞാന്* അത്ഭുതപ്പെട്ടു. എനിക്ക് പ്രതിഫലമോ? അതും മോഹന്*ലാലിനെപ്പോലെ ഞാന്* ആദരിക്കുന്ന ഒരു നടന്*റെ സിനിമയില്* അഭിനയിക്കുന്നതിന്! ഒരു രൂപപോലും വേണ്ട. അഭിനയിക്കാനായി എപ്പോള്* എവിടെ വരണമെന്ന് മാത്രം അറിയിച്ചാല്* മതിയെന്ന് അവരോടു ഞാന്* പറഞ്ഞു” - അമിതാഭ് ബച്ചന്* വ്യക്തമാക്കി.