-
ബോക്സോഫീസ് ഭരിക്കാന്‍* മോഹന്‍*ലാലും സംഘവും
ജോഷിയുടെ ‘ക്രിസ്ത്യന്‍* ബ്രദേഴ്സ്’ സെന്‍*സര്* ചെയ്തു. ‘യു*എ’ സര്*ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍*ലാലിന്*റെ ഈ ബിഗ്ബജറ്റ് സിനിമ 18ന് റിലീസാകുകയാണ്. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍* റെക്കോര്*ഡ് സൃഷ്ടിക്കുകയാണ് ക്രിസ്ത്യന്‍* ബ്രദേഴ്സ്. കേരളത്തില്‍* മാത്രം 170 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്*ശനത്തിനെത്തുന്നത്. ചെന്നൈയില്‍* ഏഴ് തിയേറ്ററുകളില്‍* റിലീസ് ചെയ്യും. മൊത്തം 300 പ്രിന്*റുകള്* റിലീസ് ചെയ്യും.
ചിത്രത്തിന്*റെ റിലീസ് ലോകവ്യാപകമായി നടത്താനാണ് തീരുമാനം. തമിഴ്നാട്, ആന്ധ്ര, കര്*ണാടക, ഗുജറാത്ത്, ഡല്*ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക, യു എ ഇ, ഓസ്ട്രേലിയ, ന്യൂസിലന്*ഡ്, ലണ്ടന്‍*, മലേഷ്യ, സിംഗപ്പൂര്‍* തുടങ്ങിയ വിദേശ രാജ്യങ്ങളിലും മാര്‍*ച്ച് 18നു തന്നെ ക്രിസ്ത്യന്‍* ബ്രദേഴ്സ് പ്രദര്*ശനത്തിനെത്തും. ഒരു മലയാള സിനിമ ലോകവ്യാപകമായി ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
മലയാള സിനിമയില്‍* ഇത്രയും പെര്*ഫെക്ഷനുള്ള ഒരു ആക്ഷന്‍* എന്‍*റര്*ടെയ്*നര്* ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ആദ്യ അഭിപ്രായം. രണ്ടുമണിക്കൂര്‍* 55 മിനിറ്റാണ് ചിത്രത്തിന്*റെ ദൈര്*ഘ്യം. എന്നാല്‍* വളരെ ഫാസ്റ്റായ മേക്കിംഗാണ് ജോഷി കാഴ്ചവച്ചിരിക്കുന്നത്. മോഹന്‍*ലാല്‍*, ശരത്കുമാര്*, സുരേഷ്ഗോപി, ദിലീപ്, കനിഹ, കാവ്യാ മാധവന്*, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയ വമ്പന്‍* താരനിരയാണ് ക്രിസ്ത്യന്‍* ബ്രദേഴ്സില്‍* അണിനിരക്കുന്നത്. പൊന്നിന്**വിലയുള്ള തിരക്കഥാകൃത്തുക്കള്‍* ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ട്വന്*റി20ക്ക് ശേഷം ജോഷിയുമായി ഒത്തുചേരുകയാണ്.
എ വി അനൂപും മഹാ സുബൈറും ചേര്*ന്ന് നിര്*മ്മിക്കുന്ന ക്രിസ്ത്യന്‍* ബ്രദേഴ്സ് വര്*ണചിത്ര ബിഗ്സ്ക്രീനാണ് പ്രദര്*ശനത്തിനെത്തിക്കുന്നത്.
സിനിമയിലെ ഗാനങ്ങള്‍* ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. “മോഹം കൊണ്ടാല്‍* ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ...” എന്ന ഗാനം ഈ വര്*ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks