ഇന്ത്യന്* സ്പിന്* മാന്ത്രികന്* അനില്* കുംബ്ലെ ദക്ഷിണാഫ്രിക്കന്* സ്പിന്നര്*മാരെ പരിശീലിപ്പിക്കുന്നു. ഇതിനായി അടുത്ത ആഴ്ച മുതല്* ദക്ഷിണാഫ്രിക്കയില്* പുതിയ ക്ലിനിക് തുടങ്ങും. നിലവില്* ദക്ഷിണാഫ്രിക്കന്* ടീമിലെ സ്പിന്നര്*മാരായ ഇയാന്* ബോത്ത, പോള്* ഹാരിസ് എന്നിവര്*ക്കും പരിശീലനം നല്*കും. അടുത്ത തലമുറയില്* ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച സ്പിന്* ബൌളര്*മാരെ വളര്*ത്തിയെടുക്കാന്* വേണ്ടിയാണ് പുതിയ പരിശീലന പദ്ധതിയെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.


ബൌളിംഗിലെ ഇതിഹാസ താരമായ അനില്* കുംബ്ലെയ്ക്ക് ദക്ഷിണാഫ്രിക്കയില്* വന്* സ്വീകരണമാണ് ലഭിച്ചത്. വനിതാ ക്രിക്കറ്റ് താരങ്ങള്*, യുവതാരങ്ങള്*, വിക്കറ്റ് കീപ്പര്*മാര്* തുടങ്ങിയവരെയും പരിശീലന ക്ലിനിക്കിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ പ്രതിഭാശാലിയായിരുന്ന കുംബ്ലെയുടെ പരിചയസമ്പത്തും പരിശീലനവും വളര്*ന്നുവരുന്ന താരങ്ങള്*ക്ക് ഏറെ സഹായകരമാകുമെന്ന് സി എസ് അ വ്യക്തമാക്കി.

സെപ്റ്റംബറില്* ദക്ഷിണാഫ്രിക്കയില്* തുടങ്ങുന്ന ചാമ്പ്യന്*സ് ലീഗ് ട്വന്റി-20 ടൂര്*ണമെന്റില്* റൊയല്* ചാലഞ്ചേഴ്സ് ടീമിന് വേണ്ടി കളിക്കുന്ന കുംബ്ലെ ശേഷവും പരിശീലനം തുടരും. ആഫ്രിക്കയുടെ പ്രമുഖ സ്പിന്* താരങ്ങളായ ഷഫീഖ് എബ്രഹാംസ്, ഹാരി ഷാപിറോ, പോള്* ആഡംസ് എന്നിവര്* പരിശീലന ക്ലിനിക് സന്ദര്*ശിക്കും. ടെസ്റ്റില്* ഏറ്റവും കൂടുതല്* വിക്കറ്റ് നേടിയവരുടെ പട്ടികയില്* കുംബ്ലെ മൂന്നാം സ്ഥാനത്താണ്.