Page 1 of 3 123 LastLast
Results 1 to 10 of 21

Thread: മന:സംഘര്*ഷം അകറ്റാം

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default മന:സംഘര്*ഷം അകറ്റാം



    സമൂഹത്തിലെ വൈഷമ്യങ്ങളും സ്വയം മെനയുന്ന ഏകാന്തതകളും എന്നിങ്ങനെ പലകാരണങ്ങളാല്* ഒറ്റപ്പെട്ടു എന്ന തോന്നല്* അഭിമുഖീകരിക്കാറുണ്ട്. അവയെ തരണം ചെയ്യാന്* ഏതാനും വഴികള്* ഇതാ. പല അവസരങ്ങളിലും നമ്മള്* തനിച്ചാവുന്നു എന്നത് നമ്മുടെ ന്യൂനതയല്ല എന്ന് തിരിച്ചറിയണം.

    ജീവിതഗതിയെ സ്വാധീനിക്കുന്ന അവസ്ഥാന്തരങ്ങള്* ഉണ്ടാകുന്പോള്* ആളുകള്* പൊതുവെ ഏകാന്തതയോട് പ്രതിപത്തി കാണീക്കുന്നു. പുതിയ വഴികളും ശൈലികളും തിരയുന്ന വ്യക്തിയാണ് നിങ്ങളെങ്കില്* അതുമായി സമരസപ്പെടുന്ന വ്യക്തികളെ കണ്ടെത്താനായില്ല എന്ന് വരാം. സ്വാഭാവികമായ ഏകാന്തതയെയും വിജനതയോടുള്ള പ്രതിപത്തിയെയും വേര്*തിരിച്ചറിയണം.തനിച്ചാവുന്നതിനെ ഇഷ്ടപ്പെടുന്നതൊ ഇഷ്ടപ്പെടാത്തതൊ ആയ രണ്ട് തലങ്ങളുണ്ട്. അടുത്തിടപഴകാന്* അനുയോജ്യരായ വ്യക്തികള്* നിങ്ങള്*ക്കായ് വെളിയില്* കാത്തുനില്*ക്കുന്നുണ്ട് എന്ന്ഓര്*ക്കുക. സോഷ്യല്* നെറ്റ്വര്*ക്കിലൂടെ നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്ക് വെക്കുന്നതില്* താല്*പര്യം കണ്ടെത്തുക.

    നിങ്ങളുടെ ഏകാന്തവാസത്തിന് ഒരുപരിധി വരെ അത് സഹായകമായേക്കാം. സമാന ചിന്താഗതിയും മനോവ്യാപാരങ്ങളുമുള്ളവരോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നതും സംശയനിവാരണം നടത്തുന്നതും നല്ലതാണ്.

    നിങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് നല്ല പ്രവണതയല്ല. കുറച്ച്മാത്രം സംസാരിച്ച് നല്ലൊരു ശ്രോതാവാകുന്നതാണ് ഉത്തമം.

    കൂട്ടുകാരുമായ് സഹവസിക്കുകയും പുതിയ ബന്ധങ്ങള്* വളര്*ത്തുകയും വേണം. സമൂഹമദ്ധ്യത്തില്* ഇറങ്ങിച്ചെല്ലാന്* സ്വയം മുന്* കൈ എടുക്കണം.

    പ്രത്യേകിച്ച് ഒരു പരിഹാരവുമില്ലാത്ത ചെറിയ കുറവുകളേയും പിഴവുകളെയും അവഗണിക്കുക. പകരം അവരുടെ വേഷഭൂഷാദികളിലോ പെരുമാറ്റത്തിലോ ഉള്ള നല്ല വശങ്ങളെ പ്രകീര്*ത്തിക്കുക.

    പ്രശംസിക്കുന്പോള്* അതിഭാവുകത്വമില്ലാതെ ലളിത ഭാഷയില്* പറയണം. അപരിചിതത്വത്തിന്*റെയും അകല്*ച്ചയുടെയും മഞ്ഞുരുകാന്* അതാണ് നല്ലത്.



    Realize that we all get lonely. It doesn't mean there is anything wrong with you. People particularly prone to loneliness during major life transitions, especially ones made for the better. If you're changing in ways such as exploring new alternatives and paths for yourself, you're bound to get a little lonely as you look for people who share your new interests and thoughts.

    Last edited by film; 01-27-2014 at 06:41 AM.

  2. #2
    Join Date
    Oct 2009
    Posts
    2,997

    Default

    വിഷമം കുറയ്ക്കാന്* പഴം



    നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്*ബോഹൈഡ്രേറ്റുകളാല്* സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്* നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്* തന്നെ ഉയര്*ന്ന ഊര്*ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്* നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്* പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളില്* ഏര്*പ്പെട്ടിരിക്കുന്നവര്* ഈ പഴം ഇത്രമാത്രം കഴിക്കുന്നത്?

    വിഷമം തോന്നുമ്പോള്* പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഈയിടെ നടത്തിയ ഒരു സര്*വേ പ്രകാരം നിരവധിപേര്*ക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാന്* എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിന്* ആക്കി മാറ്റും. ഈ സെററ്റോണിന്* ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കള്* ശാന്തസ്വഭാവക്കാരായി പിറക്കാന്* തായ്ലന്റില്* ഗര്*ഭിണികള്* സ്ഥിരമായി പഴം കഴിക്കാറുണ്ട്.


    പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്*ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്*പാദനം മെച്ചപ്പെടുത്തി വിളര്*ച്ചക്കെതിരെ പ്രവര്*ത്തിക്കുന്നു.

    രക്തസമ്മര്*ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്* ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. . സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
    Last edited by film; 01-27-2014 at 06:47 AM.

  3. #3
    Join Date
    Jun 2006
    Posts
    5,883

    Default അരിശം അടക്കാന്* കഴിയുന്നില്ലേ? ടെന്*ഷന്* മ

    അരിശം അടക്കാന്* കഴിയുന്നില്ലേ? ടെന്*ഷന്* മാറുന്നില്ല? വഴിയുണ്ട്.


    രണ്ടും കുറയ്ക്കാന്* നിങ്ങളുടെ ശരീരത്തില്*ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്*. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്* മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്* ഇപ്പോള്*ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്*ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്* വേണമെങ്കില്* കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്* പതുക്കെ അടങ്ങും. അലയില്ലാത്ത കടല്* ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്*ക്ക് തടയിടാന്* ചെവിയുടെ കീഴ്ഭാഗത്ത് നല്*കുന്ന മൃദുവായ സമ്മര്*ദ്ദങ്ങള്*ക്ക് കഴിയുമെന്ന് നമ്മുടെ പൂര്*വ്വികര്* നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്* തുടങ്ങി കര്*ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ. നീണ്ട ചെവികളുള്ളവര്* പൊതുവെ ക്ഷമാശീലരായിരിക്കും.

    കഴിഞ്ഞ തലമുറയിലെ സ്ത്രീകള്* ഭാരമുള്ള ആഭരണങ്ങള്* അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്*ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്* ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്*! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്* മതി. ക്രിസ്ത്യന്* സ്ത്രീകള്* തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്* സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്*ക്കൊള്ളാന്* സാധിച്ചതുകൊണ്ടാണിത്. ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങളും ടെന്*ഷന്* വരുമ്പോള്* ചെവിയില്* പിടിച്ചോളൂ. അന്യന്റെ ചെവിയിലല്ല, സ്വന്തം ചെവിയില്*!..

  4. #4
    Join Date
    Jun 2006
    Posts
    5,883

    Default


    പിരിമുറുക്കം ലഘൂകരിക്കാന്*


    പ്രവര്*ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്* എന്തെങ്കിലുമുണ്ടെങ്കില്* അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം.



    എന്തെങ്കിലും വിനോദങ്ങളില്* താല്*പര്യമുണ്ടെങ്കില്* അതിലേര്*പ്പെടാന്* സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്*ത്തുക അല്ലെങ്കില്* കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്* ഇത്തരം മാര്*ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.

  5. #5
    Join Date
    Jun 2006
    Posts
    5,883

    Default ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക



    നിങ്ങള്*ക്കുണ്ടായതിനേക്കാള്* മോശമായ അനുഭവമുണ്ടായ എത്രയോ പേര്* നമ്മള്*ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്*, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്*. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്*ക്കും പ്രിയപ്പെട്ടവര്*ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്*നേഹം എന്തെന്നറിയാതെ, ഒരു തരി സ്*നേഹം പോലും കിട്ടാതെ എത്രയോപേര്* ഇവിടെ ജീവിക്കുന്നു എന്നും ഓര്*ക്കുക. നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്.

  6. #6
    Join Date
    Jun 2006
    Posts
    5,883

    Default


    സംഘര്*ഷം മനസ്സില്* പടരാതിരിക്കട്ടെ, അത് ജീവിതത്തിന്റെ ഭാഗമാകാതിരിക്കട്ടെ. നിസാരകാര്യങ്ങള്*ക്ക് ഏറെ വേവലാതിപ്പെടുന്നവരുണ്ട്. ചെറിയ ചെറിയ നഷ്ടങ്ങള്* ഓര്*ത്ത് ഓര്*ത്ത് പിരിമുറുക്കം വര്*ദ്ധിപ്പിക്കുന്നവരുണ്ട്. അനാവശ്യ ചിന്തകള്* ഒഴിവാക്കി ജീവിക്കാന്* ശ്രമിക്കണം.

    ഓര്*ക്കുക, ജീവിതം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. ജീവിതത്തില്* സംഭവിക്കുന്ന പലതും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും, എങ്കിലും അങ്ങിനെയല്ലാത്തവയും ധാരാളമാണ്. ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്* നിങ്ങള്*ക്ക് മനസ്സിലാകും അതിലൊന്നും നിങ്ങള്*ക്ക് വലിയ പങ്ക് വഹിക്കാന്* ആവില്ലായിരുന്നു എന്ന്.



    ഇക്കാര്യമോര്*ത്ത് ഇത്രയൊക്കെ പിരിമുറുക്കം അനുഭവിക്കേണ്ടതുണ്ടോ? എന്റെ മനോനിലയേക്കാള്* പ്രധാനമാണോ ഇതൊക്കെ? അല്ലേ അല്ല. പച്ചക്കറിയോ തുണിയോ വീട്ടുസാധനങ്ങളോ വാങ്ങുമ്പോള്* വിലപേശിയിരുന്നെങ്കില്* നിങ്ങള്*ക്ക് ലാഭിക്കാന്* കഴിയുമായിരുന്നത് എന്താണ്? നമുക്ക് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു വാക്കു തര്*ക്കം കൊണ്ടെന്താണ് പ്രയോജനം? പിരിമുറുക്കമല്ലാതെ നമുക്കെന്താണ് ലാഭം?

    പ്രിയപ്പെട്ടവരുടെ സാന്നിധ്യം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്* എപ്പോഴും നല്ലതാണ്. പിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്നു പറയുക. സ്*നേഹമാണ് എല്ലാ പ്രശ്*നങ്ങള്*ക്കും പരിഹാരമുണ്ടാക്കുന്ന മഹൗഷധം. ജീവിത പങ്കാളിയോട്, മക്കളോട്, അടുത്ത സുഹൃത്തുക്കളോട് ആരുമായും പ്രശ്*നങ്ങള്* ചര്*ച്ചചെയ്യാം. പലപ്പോഴും പ്രശ്*നങ്ങള്* ലഘൂകരിക്കാന്* ഇത്തരം ഒരു തുറന്നു പറച്ചില്* ഉപകരിക്കും.


    സംഗീതം സാന്ത്വനമാണ്. ഇഷ്ടപ്പെട്ട ഗസല്*, സംഗീതക്കച്ചേരി, ഉപകരണസംഗീതം- ഇതെല്ലാം കേള്*ക്കാന്* ആഗ്രഹിച്ചിരുന്നെങ്കിലും അതിന് പലപ്പോഴും സമയം കിട്ടിയിരുന്നില്ല. എങ്കില്*, ഇപ്പോഴത് കേള്*ക്കാം. നിങ്ങളുടെ മനസ്സിനും ശരീരത്തിനും വേണ്ടത് സംഗീതമാണ്. വീട്ടുജോലിയെടുക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം സംഗീതം ആസ്വദിക്കാം.

    ചിരി, തീര്*ച്ചയായും മികച്ച ഔഷധമാണ്. കഴിഞ്ഞ തവണ നിങ്ങള്* സ്വയം മറന്ന് ചിരിച്ചത് എന്നാണെന്ന് ഓര്*ക്കുന്നുവോ? അത് ഓര്*ക്കുന്നില്ലെങ്കില്* അഥവാ അത് വര്*ഷങ്ങള്*ക്കുമുമ്പ് ആണെങ്കില്* ജീവിതത്തിന് ഇപ്പോള്* നര്*മ്മം അത്യാവശ്യമാണ്. നമ്മള്*ക്ക് പറ്റിയ അമളികള്*, അല്ലെങ്കില്* നമ്മള്* ആസ്വദിച്ച മറ്റുള്ളവര്*ക്കു പറ്റിയ അമളികള്* ഓര്*ത്തുനോക്കൂ, നന്നായൊന്ന് ചിരിക്കാന്* അതുപോരേ? പിരിമുറുക്കം തുടങ്ങുമ്പോള്* ഇങ്ങിനെ എന്തെങ്കിലും ഓര്*ക്കുക. ഉള്ളുതുറന്ന് നന്നായൊന്ന് ചിരിച്ചാല്* ഏത് പിരിമുറുക്കവും പമ്പകടക്കും.

    സമീകൃതാഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പോഷകങ്ങള്* ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി ഏറെ പ്രയോജനം ചെയ്യും. ശരീരവും മനസ്സും തമ്മില്* നല്ല പൊരുത്തത്തിലാണ്. മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്*ന്ന് കിടക്കുന്നുവെന്ന് ഓര്*ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.

    Last edited by film; 01-27-2014 at 07:17 AM.

  7. #7
    Join Date
    Jun 2006
    Posts
    5,883

    Default


    മനസിന്റെ വിശ്രമം ജീവിതത്തില്* ഒരു സംതുലാവസ്ഥ സൃഷ്ടിക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്* സംശയമില്ല. തന്നെയുമല്ല മാസികപിരിമുറുക്കം മൂലമുണ്ടാകുന്ന ആരോഗ്യവിപത്തുകള്* കുറയ്ക്കുകയും ചെയ്യും. മാസികസംഘര്*ഷം കുറയ്ക്കുന്നതിന് വിദഗ്ദ്ധര്* നിര്*ദ്ദേശിക്കുന്ന പത്തു മാര്*ഗങ്ങളുണ്ട്. ഏതുസമയവും എവിടെയും ഉപയോഗിക്കാവുന്നതാണീ മാര്*ഗങ്ങള്*.



    1.ധ്യാനത്തിലൂടെ മാനസിക നിര്*വൃതി

    ശരീരാവയവങ്ങളെ പ്രത്യേകരീതിയില്* സജ്ജമാക്കി ധ്യാനത്തില്* ഏര്*പ്പെടുന്നത് മാസികസംഘര്*ഷം കുറയ്ക്കുന്നതിനുളള ഒരു നല്ല മാര്*ഗമാണ്. ശരീരാവയവങ്ങളുടെ ആവര്*ത്തിച്ചുളള വ്യായാമം ധ്യാനത്തിനുളള ഉത്ഭവകേന്ദ്രമായി തീരുന്നു.
    നീന്തല്*, പെയിന്റിംഗ്, തുന്നല്* തുടങ്ങി ശാന്തമായി മനസ്സ് ജാഗ്രത സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം ഇതിലുള്*പ്പെടുന്നു. ജോലിയെക്കുറിച്ചോ, ബന്ധങ്ങളെപ്പറ്റിയോ, ജീവിതത്തില്* വഹിക്കേണ്ട ചുമതലകളെക്കുറിച്ചോ ഒക്കെ ചിന്തിച്ച് മനസു പുകയുമ്പോള്* ആവര്*ത്തിച്ചുളള ശരീരവ്യായാമം അഞ്ചോ പത്തോ മിനിട്ട് ചെയ്താല്* മാസികപിരിമുറുക്കത്തില്* നിന്ന് എളുപ്പത്തില്* രക്ഷടോം.

    2.പരമാനന്ദത്തിലേക്കെത്താന്* സങ്കല്പലോകത്ത് കുറേ നിമിഷങ്ങള്*

    അവധിക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയോ ഹൃദയത്തെ സ്പര്*ശിക്കുന്ന മറ്റെന്തിപ്പെറ്റിയോ ഭാവയില്* ചിത്രങ്ങള്* മെനയാം. ഇഷ്ടപ്പെട്ട വാഹനങ്ങളെക്കുറിച്ചോ, സില്*ക്ക് വസ്ത്രങ്ങളെപ്പറ്റിയോ, സ്വീകരണമുറിയില്* ഒരുക്കുന്ന ഫര്*ണിച്ചറുകളെപ്പറ്റിയോ, വീട്ടിലെ ഉദ്യാനസസ്യങ്ങളെക്കുറിച്ചോ ഒക്കെ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കാം. മനസിലെ സംഘര്*ഷങ്ങളെ മാറ്റിനിറുത്തി കുറെസമയം ഇഷ്ടപ്പെട്ട സംഗതികളിലേക്ക് മനസിന്റെ സഞ്ചാരം ഒന്ന് തിരിച്ചുവിടൂ. സ്വപ്നസഞ്ചാരം എത്രയും യാഥാര്*ത്ഥ്യവുമായി താദാത്മ്യം പ്രാപിക്കുന്നുവോ, ഉദാഹരണമായി നിറങ്ങള്*, കാഴ്ചകള്*, ശബ്ദം എന്നിവയുമായി ചേരുന്നുവോ, അത്രത്തോളം മാനസികായാസത്തിന് ശാന്തിയും ലഭിക്കുന്നു.


    3.ആഴത്തില്* ശ്വാസോച്ഛ്വാസം ചെയ്ത് മാനസികായാസം കുറയ്ക്കാം
    മാനസികസംഘര്*ഷം ഉളള ഒരാളിന്റെ ശ്വാസോച്ഛാസം പരന്ന് ആഴം കുറഞ്ഞതായിരിക്കും. അയവുളളതും ആഴമുളളതുമായ ശ്വാസോച്ഛ്വാസം മനസ്സിന്റെ ശാന്തതയുടെ പ്രതിഫലമാണ്. ശ്വാസോച്ഛ്വാസം നേരായ രീതിയിലാക്കുന്നതുവഴി മാസികായാസവും ലഘൂകരിക്കാന്* കഴിയുന്നു.

    4.മനോഹര ദൃശ്യങ്ങള്* കണ്ട് ആനന്ദിക്കാം

    ജീവിതത്തില്* എപ്പോഴും ശ്രദ്ധയോടെ, ചിന്താപൂര്*വ്വം ജാഗരൂകരായിത്തീരുന്നത് ജീവിതത്തെ സന്തുഷ്ടപൂര്*ണ്ണവും അര്*ത്ഥവത്തും ആക്കിതീര്*ക്കുന്നു. സംഭവിക്കുന്നതിപ്പെറ്റി വിധിനിര്*ണയം നടത്താതെ ഒരു കുട്ടിയെപ്പോലെ ജീവിതത്തെ സമീപിക്കുവാന്* ശ്രമിക്കുക. കൂടുതല്* കാര്യങ്ങള്* ഒരേസമയം ചെയ്യാതെ ഒരു ജോലിയില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജാഗരൂകത എന്നുപറയുന്നത്. ഇപ്പോള്* നടക്കുന്ന കാര്യങ്ങളില്* മനസ് കേന്ദ്രീകരിക്കുന്നത്, മനസ്സ് അയവ് വരുത്തി ഉല്*കണ്ഠയും വിഷാദവും അകറ്റാന്* സഹായിക്കും. വീടിനു പുറത്താണെങ്കില്* പൂക്കളുടെ നിറവും ഭംഗിയും കണ്ടും പക്ഷികളുടെ ആഹ്ളാദകരമായ ശബ്ദം കേട്ടും, വൃക്ഷങ്ങളെ കണ്ടും സമയം ചെലവഴിക്കാം. മാളുകളില്* ഷോപ്പിംഗിന് പോകുമ്പോള്* വസ്ത്രങ്ങളും മനംമയക്കുന്ന സ്വര്*ണ്ണാഭരണങ്ങളും കണ്ട് അവയുടെ വൈവിധ്യവും ഭംഗിയും ആസ്വദിച്ച് മടങ്ങാം.

    5.മാനസിക പിരിമുറുക്കം കുറയ്ക്കാന്* ചൂട് ചായ കുടിക്കുക

    നിങ്ങള്* കോഫി ആര്*ത്തിയോടെ ഇടവിട്ടിടവിട്ട് കുടിക്കുന്ന ആളാണെങ്കില്* സൂക്ഷിക്കണം. കോഫി, മാസികസംഘര്*ഷം കൂട്ടുന്ന ഹോര്*മോണായ കോര്*ട്ടിസോളിന്റെ രക്തത്തിലെ അളവ് വര്*ധിപ്പിക്കും എന്നറിഞ്ഞിരിക്കുക. എന്നാല്* ഗ്രീന്*ടീ ശരീരത്തിന്റെ ആരോഗ്യവും സൌന്ദര്യവും വര്*ദ്ധിപ്പിക്കുന്നു. മാസികപിരിമുറുക്കം കുറച്ച് ശാന്തത കൈവരുത്തുവാന്* സഹായിക്കുന്ന പരമ്പരാഗതമായുളള പാനീയമാണ് ചാമോമിന്* ടീ. കട്ടന്*ചായ മാസികായാസം ലഘൂകരിക്കുവാന്* സഹായിക്കുമെന്ന് ലണ്ടിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്* പറയുന്നു. പതിവായി കട്ടന്*ചായ കുടിച്ചവരില്* മാസികസംഘര്*ഷമുണ്ടാക്കുന്ന കോര്*ട്ടിസോളിന്റെ അളവ് കുറയുന്നതായി രേഖപ്പെടുത്തി. ആറാഴ്ചത്തെ ഏറ്റവും മാസികക്ളേശമുളള അവസരങ്ങളിലും കഫീനടങ്ങിയ പാനീയം കുടിച്ചവരേക്കാളേറെ ഇവര്* ശാന്തരായി കാണപ്പെട്ടു.
    Last edited by film; 01-27-2014 at 08:06 AM.

  8. #8
    Join Date
    Jun 2006
    Posts
    5,883

    Default



    6.സ്നേഹം പ്രകടിപ്പിച്ച് മാനസികനിര്*വൃതി നേടാം


    വളര്*ത്തുമൃഗങ്ങളെ ലാളിക്കുകയോ, അപ്രതീക്ഷിതമായി സുഹൃത്തിനെയോ, പ്രിയപ്പെട്ടവരെയോ ആശ്ളേഷിക്കുകയോ, ഭാര്യയുടെ ചൂട് പറ്റി സ്വസ്ഥമായി കിടക്കുകയോ അല്ലെങ്കില്* ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങളെപ്പറ്റി സുഹൃത്തിനോട്* സംസാരിക്കുകയോ ചെയ്യുന്നത് വഴി മനസിന് ശാന്തത കൈവരുത്തുന്നതിനെ ഉണര്*ത്താന്* പറ്റും. സമൂഹത്തില്* മറ്റുളളവരുമായി ഇടപെടുന്നതുവഴി മ്മുടെ മസ്തിഷ്കം നന്നായി ചിന്തിക്കുകയും അസാധ്യമെന്ന് കരുതിയിരുന്ന പല കടമ്പകളും കയറുന്നതിനുളള പുതിയ പരിഹാരമാര്*ഗങ്ങള്* നമുക്ക് കാട്ടിത്തരുകയും ചെയ്യും.

    7.സ്വയം തിരുമ്മല്* ശീലിക്കുക

    പേശികള്* മുറുകി വരുന്ന അവസ്ഥയില്* സ്വയം തിരുമ്മി ശരീരത്തിന് അയവ് വരുത്താന്* ശ്രമിക്കുക. കൈവിരലുകളും കൈപ്പത്തിയും അമര്*ത്തുക. തോളുകള്* അയച്ച് ശക്തിയായി തിരുമ്മുക. ഒരുകൈകൊണ്ട് മറ്റേ കൈയുടെ കൈത്തണ്ട ചുറ്റിപ്പിടിക്കുക. പെരുവിരലും മറ്റ് വിരലുകളും ഉപയോഗിച്ച് പേശികള്* തിരുമ്മണം. കൈമുട്ട് മുതല്* വിരലറ്റം വരെ മുകളിലോട്ടും കീഴ്പോട്ടും തിരുമ്മുക. മറുകൈ ഉപയോഗിച്ച് ഇത് ആവര്*ത്തിക്കുക.

    8.മാനസികവിശ്രമത്തിന്, പുറത്തേക്കൊരു സവാരിയാവാം


    മനസ്സ് ദേഷ്യംവന്ന് പൊട്ടിപ്പോകാന്* തുടങ്ങും എന്ന അവസരത്തില്* പുറത്തേക്ക് ഒന്നിറങ്ങുക. ഒരു ചെറിയ യാത്ര. “ഫൈവ് ഗുഡ് മിനിട്ട്സ് ഇന്* ദ ഈവനിംഗ്ഗ്” എന്ന കൃതിയുടെ കര്*ത്താവായ ജെഫ് ബ്രാന്റ്്ലെ പറയുന്നു. മനസിനെ ശാന്തമാക്കി ഒരു കാര്യം ചിന്തിക്കുക. സമയം നാം തന്നെയാണ് ക്രമീകരിക്കുന്നതെന്ന് ഓര്*മ്മിക്കുക. ശാന്തമായി ഇരിക്കാനും, കിടക്കാനും, ഒരു സ്ഥലം കണ്ടുപിടിച്ച് മനസിനെ ഇളക്കിമറിക്കുന്ന ചിന്തകള്*ക്ക് വിരാമമിടുക. രണ്ടോ മൂന്നോ പ്രാവശ്യം ആഴത്തില്* ശ്വാസോച്ഛ്വാസം ചെയ്ത് മാനസികായാസം ലഘൂകരിക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യാം.

    9.സംഗീതത്തിലൂടെ സാന്ത്വനം


    സംഗീതം ഹൃദയമിടിപ്പിനെ ശാന്തമാക്കുകയും ആത്മാവിന് സാന്ത്വനമേവുകയും ചെയ്യുന്നു. എപ്പോഴെങ്കിലും മനസ് കലുഷിതമാകുന്നുവെന്ന് തോന്നുന്നെങ്കില്* സംഗീതത്തിന്റെ നനുത്ത സ്പര്*ശനത്തിലൂടെ മനസ്സ് ശാന്തമാക്കാം. ശാസ്ത്രീയസംഗീതം പത്തുമിനിട്ട് നേരം ആസ്വദിക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടി ഗുളിക കഴിക്കുന്നതിക്കോളേറെ ഫലപ്രദമാണെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്.

    10.മനോഭാവത്തിന് മാറ്റം വരുത്തി സ്വര്*ഗ്ഗീയാനുഭൂതി നേടുക

    30 സെക്കന്റ് സമയം ധാരാളം മതി പിരിമുറുക്കം മാറ്റി മനസ് ഒന്ന് ശാന്തമാക്കാന്*. റോസ്മാന്* പറയുന്നു. ഹൃദയത്തില്* പോസിറ്റീവ്ചിന്താഗതി നിറയ്ക്കുക. പോസിറ്റീവ്മനോവികാരം ഉണര്*ത്തുന്ന കാര്യങ്ങളിലേക്ക് ചിന്ത തിരിച്ച് വിടുക. വളര്*ത്തുമൃഗങ്ങള്*, പുത്രന്റെ ഭാവിയെക്കുറിച്ച് സങ്കല്പങ്ങള്*, വാങ്ങാന്*പോകുന്ന സ്വര്*ണാഭരണങ്ങള്* തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുന്നത് മനസ് ശാന്തമാക്കി മുഖത്ത് പുഞ്ചിരി വിടര്*ത്താന്* സഹായിക്കും എന്ന കാര്യത്തില്* സംശയമില്ല. പോസിറ്റീവ് മനോവികാരം സൃഷ്ടിക്കുന്നതിലൂടെ ഹൃദയതാളം നേരെയാക്കി മാനസികഅയവും സമാധാവും നേടുവാന്* കഴിയുന്നു.

  9. #9
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


  10. #10
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    വെളുത്തുളളി മാനസികോര്*ജം വര്*ധിപ്പിക്കുന്നു
    കൊളസ്*ട്രോള്* ഇല്ലാതാക്കുന്നതിന്* വെളുത്തുളളിക്കുളള സ്വാധീനത്തെക്കുറിച്ച്* പഠിച്ചിരുന്ന ജര്*മനിയിലെ ഗവേഷകര്*, വെളുത്തുളളി മാനസികോര്*ജം വര്*ധിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്*തുവാണെന്ന്* കണ്ടെത്തുകയുണ്ടായി. വെളുത്തുളളി കഴിക്കുന്നവര്* പെട്ടെന്ന്* പ്രകോപിതരാകുന്നതായി മനസിലാക്കി. വിമാനം പറത്തുന്നതിന്* മുമ്പ്* 72 മണിക്കൂറിനുളളില്* വെളുത്തുളളി കഴിക്കരുതെന്ന്* നിര്*ദേശമുണ്ട്*. വെളുത്തുളളി കഴിക്കുമ്പോള്* ഏകാഗ്രത കുറയുകയും പെട്ടെന്നുളള പ്രതികരണശേഷി മൂന്നുമടങ്ങ്* വര്*ധിക്കുകയും ചെയ്യുന്നു.

Page 1 of 3 123 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •