ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് മത്സരം പൂര്*ത്തിയാകുമ്പോള്* റണ്*വേട്ടക്കാരില്* മുന്നില്* ശ്രീലങ്കയുടെ കുമാര്* സംഗക്കാര. ആറ് കളിയില്* നിന്നായി 363 റണ്*സാണ് സംഗക്കാര നേടിയിട്ടുള്ളത്. ഇതില്* ഒരു സെഞ്ച്വറിയും രണ്ട് അര്*ധ സെഞ്ച്വറികളും ഉള്*പ്പെടും. 111 റണ്*സാണ് ഉയര്*ന്ന സ്കോര്*.

സംഗക്കാരയുടെ തൊട്ടുപിന്നില്* ഇടം*പിടിച്ചിരിക്കുന്നത് ഇംഗ്ലണ്ടിന്റെ ജൊനാതന്* ട്രോട്ട് ആണ്. ആറ് മത്സരത്തില്* നിന്നായി ട്രോട്ട് 336 റണ്*സ് ആണ് എടുത്തിട്ടുള്ളത്. നാല് അര്*ദ്ധ സെഞ്ച്വറികള്* കുറിച്ച ട്രോട്ടിന് ശതകം കണ്ടെത്താനായില്ല. 92 റണ്*സാണ് ഉയര്*ന്ന സ്കോര്*. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ തന്നെ ആന്*ഡ്ര്യൂ സ്ട്രോസ് ആണ്. ആറ് മത്സരങ്ങളില്* നിന്നായി 329 റണ്*സാണ് സ്ട്രോസിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും അര്*ദ്ധ സെഞ്ച്വറിയും കുറിച്ച സ്ട്രോസിന്റെ ഉയര്*ന്ന സ്കോര്* 158 റണ്*സ് ആണ്.

റണ്**വേട്ടക്കാരില്* നാലാമന്* ഇന്ത്യയുടെ വിരേന്ദ്ര സെവാഗ് ആണ്. അഞ്ച് മത്സരങ്ങളില്* നിന്നായി സെവാഗ് നേടിയത് 327 റണ്*സ് ആണ്. ഓരോ സെഞ്ച്വറിയും അര്*ധ സെഞ്ച്വറിയും നേടി. 175 ആണ് ഉയര്*ന്ന സ്കോര്*. ഈ ലോകകപ്പിലെ ഏറ്റവും ഉയര്*ന്ന വ്യക്തിഗത സ്കോറും സെവാഗിന്റേത് തന്നെ. സെവാഗിനു തൊട്ടുപിന്നില്* 326 റണ്*സുമായി ഇന്ത്യയുടെ സച്ചിന്* ടെണ്ടുല്*ക്കര്* ആണ്. രണ്ട് സെഞ്ച്വറികള്* നേടിയ സച്ചിന്റെ ഉയര്*ന്ന സ്കോര്* 120 റണ്*സ് ആണ്.

വിക്കറ്റ് വേട്ടക്കാരില്* മുന്നില്* പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ്. ആറ് മത്സരങ്ങളില്* നിന്നായി അഫ്രീദി 17 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. തൊട്ടുപിന്നില്* 15 വിക്കറ്റുകളുമായി ഇന്ത്യയുടെ സഹീര്*ഖാന്* ആണ്. 14 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയുടെ റോബിന്* പീറ്റേഴ്സണും ന്യൂസിലാന്റിന്റെ ടിം സൌത്തിയുമാണ് സഹീര്*ഖാന് പിന്നില്*. അഞ്ച് മത്സരങ്ങളില്* നിന്ന് 13 വിക്കറ്റുകളുമായി വെസ്റ്റിന്**ഡീസിന്റെ കീമര്* റോച്ചാണ് വിക്കറ്റ് വേട്ടക്കാരില്* അഞ്ചാമന്*.