-
സീമയുടെ മകള്* അനു വിവാഹിതയായി
പ്രശസ്ത നടി സീമയുടെയും സംവിധായകന്* ഐവി ശശിയുടെയും പുത്രി അനു വിവാഹിതയായി. സാമൂഹിക വെബ്സൈറ്റായ ഫേസ്ബുക്കില്* നിന്ന് അനു സ്വയം കണ്ടെത്തിയ മിലന്* നായരാണ്* വരന്*. തിരുവല്ല തലവടി താഴച്ചേരില്* മുരളീധരന്* നായര്*-മനു മുരളീധരന്* ദമ്പതികളുടെ പുത്രന്* മിലന്* നായര്*. ബാംഗ്ലൂര്* അള്*സൂര്* ശ്രീ സോമേശ്വര സ്വാമി ക്ഷേത്രത്തില്* വച്ചാണ്* വിവാഹം നടന്നത്.
ചടങ്ങില്* ഗണേഷ്* കുമാര്* എം. എല്*. എ, ലിസി പ്രിയദര്*ശന്*, കിരണ്* തുടങ്ങിയ സിനിമാ താരങ്ങളും അടുത്ത ബന്*ധുക്കളും പങ്കെടുത്തു. ആസ്*ത്രേലിയയില്* കോമണ്*വെല്*ത്ത്* ബാങ്കില്* ഉദ്യോഗസ്ഥനാണ്* അനുവിന്*റെ ഭര്*ത്താവ്. ഡൊംളൂര്* പോള്* ഹോട്ടലില്* നടന്ന സല്*ക്കാരത്തില്* പ്രമുഖ സിനിമാ താരങ്ങളും ചലചിത്രപ്രവര്*ത്തരും പങ്കെടുത്തു.
നേരത്തെ, അനുവിന്റെ വിവാഹ നിശ്ചയം വന്* ആര്*ഭാടത്തോടെ ചെന്നൈയില്* വച്ച് നടത്തിയെങ്കിലും ആ വിവാഹം മുടങ്ങിപ്പോയിരുന്നു. പ്രശസ്ത നടി ജയഭാരതിയുടെ അനന്തരവനും നടനുമായ മുന്ന ആയിരുന്നു വരന്*. ഈ വിവാഹം ചില കാരണങ്ങളാല്* മുടങ്ങിപ്പോയതിനാല്* ഐ വി ശശിയുടെ കുടുംബം കടുത്ത വിഷമത്തിലായിരുന്നു.
രണ്ട് വര്*ഷം മുമ്പ് മോതിരം മാറ്റം വരെ നടന്ന വിവാഹ നിശ്ചയം സിനിമാ രംഗത്തെ പ്രമുഖരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു നടന്നത്. എന്നാല്*, നിശ്ചയിച്ച വിവാ*ഹത്തില്* നിന്ന് മാറിയ മുന്ന, ഈ വര്*ഷം ബെറ്റി മേരി എന്ന തൃശൂര്*ക്കാരിയെ വിവാഹം കഴിച്ചു. ഫെബ്രുവരിയിലായിരുന്നു അവരുടെ വിവാഹം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks