ദിവസം മുഴുവന്* ഇരുന്ന് ജോലിചെയ്യുന്നവര്*ക്ക് വിവിധരോഗങ്ങള്* പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കൊളംബിയയില്* മിസൗറി സര്*വകലാശാലയിലെ ഗവേഷകര്* കണ്ടെത്തി . മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്* പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്*ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ്. കൂടുതല്* സമയം ഇരുന്ന് ജോലിചെയ്യുന്നവരില്*, ഏറ്റവും അനുകൂലമായ തോതില്*പ്പോലും ഉപാപചയ പ്രവര്*ത്തനങ്ങള്* നടക്കാനുള്ള സാധ്യതയും വിരളമാണ്. ഓഫീസില്* ഇരുന്ന് ജോലി ചെയ്യുന്നവര്*, കമ്പ്യൂട്ടര്* സ്ഥാപനങ്ങളിലെ ജോലിക്കാര്*, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്*, പുസ്തകപ്പുഴുക്കള്* തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്* പോലും ഇത്തരം രോഗാവസ്ഥകള്*ക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി .കൊഴുപ്പ് ഉരുക്കിക്കളയാന്* കഴിവുള്ള എന്*സൈമുകള്* അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്*, ഏതാനും മണിക്കൂര്* ഇരുന്ന് ജോലിചെയ്യുമ്പോള്* തന്നെ അടഞ്ഞുപോകുന്നു. എന്നാല്* ഇത്തരക്കാര്* ഇടയ്ക്ക് എഴുന്നേല്*ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്* ഈ എന്*സൈമുകള്* വീണ്ടും പ്രവര്*ത്തനക്ഷമമാകും.
Bookmarks