സാംസങിനെതിരെ ആപ്പിള്* കമ്പനി നല്*കിയ പേറ്റന്*റ് കേസില്* വിധി ആപ്പിളിന് അനുകൂലം. സാംസങ് നഷ്ടപരിഹാരമായി 105 കോടി ഡോളര്* ആപ്പിളിന്* നല്*കണമെന്നാണ് വിധി. കാലിഫോര്*ണിയ കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ആപ്പിള്* ഐഫോണിന്*റെയും ഐപാഡിന്*റെയും സാങ്കേതിക വിദ്യയും ഡിസൈനും സാംസങ് അനുകരിച്ചു എന്ന കേസിലാണ് ഇത്രയും ഭീമന്* തുക നഷ്ടപരിഹാരമായി നല്*കാന്* വിധിയായിരിക്കുന്നത്. ഈ വിധിയെ തുടര്*ന്ന് സാംസങ് ഉത്പന്നങ്ങള്* അമേരിക്കന്* വിപണിയില്* വിലക്കുഭീഷണിയും നേരിടുന്നുണ്ട്.

2011ലാണ് സാംസങിനെതിരെ ആപ്പിള്* കോടതിയെ സമീപിച്ചത്. ആപ്പിളിന്*റെ വാദങ്ങള്* പരിശോധിച്ച ഒമ്പതംഗ പാനല്* ഒടുവില്* സാംസങിനെതിരായി വിധി പ്രസ്താവിക്കുകയായിരുന്നു.

കാലിഫോര്*ണിയ കോടതിയുടെ വിധി അന്തിമമല്ലെന്നും ഇതിനെതിരെ അപ്പീല്* നല്*കുമെന്നും സാംസങ് അധികൃതര്* അറിയിച്ചു.

More stills


Keywords:court,appeal,apple iphone, apple ipad,business news,Apple , billion dollar , Samsung