Page 1 of 3 123 LastLast
Results 1 to 10 of 22

Thread: Beauty and Fashion Tips

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Beauty and Fashion Tips

    ഉപ്പൂറ്റി വിണ്*ടുകീറല്*



    കാല്*പ്പാദം കഴുകിത്തുടച്ചു വൃത്തിയാക്കിയശേഷം വിണ്*ടുകീറിയ ഭാഗങ്ങളില്* വെജിറ്റബിള്* ഓയില്* (സൂര്യകാന്തി)പുരട്ടുക. തുടര്*ന്നു കട്ടിയേറിയ സോക്*സ്* ധരിക്കുക. ഇതു രാത്രിയില്* ചെയ്യുന്നത്* ഉചിതം.

    നാരങ്ങാനീരു കലര്*ത്തിയ വെളളത്തില്* പാദം 10 മിനിട്ടു മുക്കി വയ്*ക്കുക. തുടര്*ന്നു ഫൂട്ട്* ബ്രഷ്* ഉപയോഗിച്ചു കാലിലെ മൃതചര്*മം ഉരച്ചു കളയുക. ചാണക്കല്ലില്* ഉരയ്*ക്കുന്നതും ഫലപ്രദം.

    ഗ്ലിസറിനും പനിനീരും ചേര്*ത്തു വിളളല്* വീണ ഭാഗങ്ങളില്* പുരട്ടുക. പാരഫിന്* മെഴുകും കടുകെണ്ണയും ചേര്*ത്തു പുരട്ടുന്നതും ഫലപ്രദം. ചെറിയ അളവില്* ബേബി ഓയില്* കലര്*ത്തിയ ചൂടുവെളളത്തില്* കാല്*പ്പാദം മുക്കിവയ്*ക്കുക. തുടച്ചു വൃത്തിയാക്കിയ കാല്*പ്പാദത്തില്* എണ്ണമയം നിലനിര്*ത്താന്* സഹായകമായ ക്രീം പുരട്ടുക.


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    മുഖം സുന്ദരമാക്കാന്* ബ്ലീച്ച് വീട്ടില്* തയ്യാറാക്കാം




    1.ടേബിള്* സ്പൂണ്* തേന്* 1 1/2 ടേബിള്* സ്പൂണ്* ക്രീം 1 ടേബിള്* സ്പൂണ്* നാരങ്ങ നീര് .
    തയ്യാറാക്കുന്ന വിധം
    മേല്*പറഞ്ഞിരിക്കുന്ന ചേരുവകള്* നന്നായി കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂടു വെള്ളത്തില്* ഇളക്കി കളയുക.
    2. ഒരു നുള്ള് മഞ്ഞള്* കുറച്ച് നാരങ്ങ നീര് കുറച്ച് റോസ് വാട്ടര്*.
    ചെയ്യേണ്ട വിധം
    മേല്*പറഞ്ഞിരിക്കുന്ന ചേരുവകള്* കൂട്ടിയിളക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂടു വെള്ളത്തില്* കഴുകി കളയുക.
    3. ടേബിള്* സ്പൂണ്* പാല്* 1 ടേബിള്* സ്പൂണ്* നാരങ്ങ നീര്.
    ചെയ്യേണ്ട വിധം
    മേല്* പറഞ്ഞിരിക്കുന്ന ചേരുവകള്* നന്നായി കൂട്ടിയോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പതുക്കെ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്* ഇളക്കി കളയുക.
    4. ടേബിള്*സ്പൂണ്* ചന്ദന പൊടി 2 ടേബിള്* സ്പൂണ്* നാരങ്ങ നീര് 2 ടേബിള്* സ്പൂണ്* വെള്ളരിക്ക് നീര് 1 ടേബിള്* സ്പൂണ്* തക്കാളി നീര്.
    ചെയ്യേണ്ട വിധം
    മേല്*പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടി നന്നായി കൂട്ടിയിളക്കിയതിന് ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്* കഴുകി കളയുക.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    കഴുത്ത് സുന്ദരമാക്കാന്* ഇതാ ഒരു നാടന്* പ്രയോഗം.



    ഒരു ടേബിള്*സ്പൂണ്* പാല്*പാടയും ഒരു ചെറുനാരങ്ങയുടെ നീരും ഒരു ടേബിള്* സ്പൂണ്* വെള്ളരിക്കയുടെ നീരും അര ടീസ്പൂണ്* പഞ്ചസാരയും അഞ്ച് ടേബിള്* സ്പൂണ്* പാലില്* കലര്*ത്തി ദിവസവും കഴുത്തില്* പുരട്ടിയാല്* നിങ്ങളുടെ കഴുത്ത് മനോഹരമാകും.

    ചെറുനാരങ്ങയുടെ നീര്, ഒരു ടേബിള്* സ്പൂണ്* വെള്ളരിക്കയുടെ നീര്, ഒരു ടേബിള്* സ്പൂണ്* പാല്*പ്പാട എന്നിവ അഞ്ചു ടേബിള്* സ്പൂണ്* പാലില്* നന്നായി യോജിപ്പിച്ച് ദിവസവും കഴുത്തില്* പുരട്ടുക. ഉണങ്ങുമ്പോള്* തണുത്ത വെള്ളത്തില്* കഴുകാം. ചുളിവുകളും കറുത്തപാടും നീങ്ങും.

    ഒരുപിടി ഉലുവ അരച്ച് തൈരില്* ചേര്*ത്ത് കഴുത്തില്* പുരട്ടുക. ഉണങ്ങുമ്പോള്* തണുത്തവെള്ളത്തില്* കഴുകി കളയാം. കഴുത്തിന് നിറം ഏറും.

    ഒരുപിടി കറുത്ത മുന്തിരി പിഴിഞ്ഞ നീരും അര ടീസ്പൂണ്* വിനാഗിരിയും നാലു ടീസ്പൂണ്* പനിനീരും യോജിപ്പിച്ച് കഴുത്തില്* പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകാം. കറുത്ത പാട് മാറും.
    പഴുത്ത പപ്പായ നീരില്* ഒരു ടീസ്പൂണ്* ഇന്തുപ്പും ഒരു നുള്ള് പച്ച കര്*പ്പൂരവും കലര്*ത്തി കഴുത്തില്* പുരട്ടുക. ആഴ്ചയില്* രണ്ടു തവണ ചെയ്താല്* കഴുത്തിലെ കറുപ്പു നിറം മാറും.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ബ്യൂട്ടി മന്ത്രാസ്*


    1. ദിവസവും മുടിയില്* എണ്ണ പുരട്ടി മസാജ്* ചെയ്യുക. തലയില്* എണ്ണതേച്ചു മസാജ്* ചെയ്യുന്നത്* ബ്ലഡ്* സര്*ക്കുലേഷന്* ശരിയായ രീതിയില്* നടക്കുന്നതിന്* സഹായിക്കും.
    2. ഐലൈനര്*, ലിപ്*ഗ്ലോസ്*, പ്ലാറ്റിനം ക്രീം എന്നിവ ഹാന്*ഡ്* ബാഗില്* എപ്പോഴും ഉണ്ടായിരിക്കുക.
    3. മേയ്*ക്കപ്പ്* ചര്*മ്മത്തുനിന്ന്* പൂര്*ണമായും നീക്കാതെ ഉറങ്ങരുത്*. അത്* ചര്*മത്തിന്റെ തിളക്കം നഷ്*ടപ്പെടുത്തും.
    4. മനസ്* സന്തേഷത്തോടെ ഇരുന്നാല്* അത്* മുഖത്ത്* പ്രതിഫലിക്കും. മനസാണ്* സൗന്ദര്യത്തിന്റെ ഉറവിടം.
    5. സ്വയം ഒന്നിനും കൊള്ളാത്തവരാണെന്നോര്*ത്ത്* ഒരിക്കലും നിരാശപ്പെടരുത്*. പോസിറ്റീവായി കാര്യങ്ങളെ നേരിടുക.
    6. അമിത മേയ്*ക്കപ്പിനേക്കാള്* സ്വാഭാവികത തോന്നിപ്പിക്കുന്ന മേയ്*ക്കപ്പിനോടാണ്* താല്*പര്യം.
    7. പോസിറ്റീവായി ചിന്തിക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക. അതിലാണ്* സൗന്ദര്യം. അല്ലാതെ കാഴ്*ചയിലല്ല. നിങ്ങള്* നിങ്ങളില്*തന്നെ സംതൃപ്*തനാണെങ്കില്* മുഖത്ത്* ആ തിളക്കം പ്രതിഫലിക്കും.
    8. ഫ്രൂട്ട്* ഫേയ്*ഷലുകളാണ്* മുഖത്തുപുരട്ടാന്* ഏറ്റവും നല്ലത്*.

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    വില്ലുപോലെ വളഞ്ഞ പുരികത്തിന്....



    1. പുരികം ആകൃതി വരുത്തുമ്പോള്* അധികം വീതി കുറയ്ക്കാതിരിക്കുക. നൂലു പോലെയുള്ള പുരികം മുഖം ആകര്*ഷകമാക്കില്ല.

    2. പുരികം ആദ്യമായി ആകൃതി വരുത്തുമ്പോള്* പരിചയസമ്പന്നയായ ബ്യൂട്ടീഷനെ കൊണ്ടു തന്നെ ചെയ്യുക്കുക. നിങ്ങളുടെ മുഖത്തിന്*െറ ഷേപ്പിനൊത്ത് ആദ്യം മുതല്* തന്നെ പുരികം ആകൃതി വരുത്താന്* ശ്രദ്ധിക്കുക.

    3. മുഖത്തിന് അനുയോജ്യമായ ആകൃതി പുരികത്തിന് നല്*കാനായി ബ്യൂട്ടീഷന്*സ് പറയുന്ന എളുപ്പവഴിയുണ്ട്. ഒരു പെന്*സില്* എടുത്ത് അതിന്*െറ പിന്*ഭാഗം മൂക്കിന്*െറ തുമ്പില്* ചേര്*ത്ത് വയ്ക്കുക. പെന്*സിലിന്*െറ നിബ് വരുന്ന ഭാഗം പുരികത്തിലും. പെന്*സില്* വെച്ച ഭാഗത്തിനു പുറത്തേക്ക് നില്*ക്കുന്ന രോമങ്ങള്* ധൈര്യമായി നീക്കം ചെയ്യാം.

    4. കൃത്യമായ ഇടവേളകളില്* പുരികങ്ങള്* ത്രെഡ് ചെയ്യാനോ പ്ളക്ക് ചെയ്യാനോ സമയം കിട്ടിയില്ലെങ്കിലും വിഷമിക്കണ്ട. നീളം കൂടി പുറത്തേക്ക് വളര്*ന്നു നില്*ക്കുന്ന രോമങ്ങള്* തല്*ക്കാലത്തേക്ക് ട്രിം ചെയ്താല്* മതി.

    5. പുരികത്തിന്*െറ നിറം നിങ്ങളുടെ തലമുടിയുടെ നിറത്തേക്കാള്* കൂടാനോ കുറയാനോ പാടില്ല. ഡൈ, ബ്ളീച്ച് എന്നിവ പുരികത്തില്* പ്രയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

    6. പുരികങ്ങളുടെ സൌന്ദര്യത്തിന് ഗുണമേന്*മയേറിയ സൌന്ദര്യ വര്*ധക വസ്തുക്കള്* മാത്രം ഉപയോഗിക്കുക. ഐബ്രോ പെന്*സില്*, വ്യത്യസ്ത ഷെയ്ഡുകളിലുള്ള ഐബ്രോ പൌഡറുകള്* തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ദോശമാവിലും ചര്*മ്മകാന്തി ഒളിച്ചിരിക്കു&a

    ദോശമാവിലും ചര്*മ്മകാന്തി ഒളിച്ചിരിക്കുന്നു!



    കുടുംബത്തിനും ഒാഫീസിനും ഇടയ്ക്കുള്ള ദൂരം ഒാടിത്തീര്*ക്കാന്* സ്ത്രീയ്ക്ക് ഒരു അത്ലറ്റിന്റെ വൈഭവം തന്നെ വേണം. ഈ പരക്കം പാച്ചിലിനിടയില്* കൈമോശം വരുന്നതോ സ്വന്തം സൌന്ദര്യവും യൌവനവും തന്നെ.

    'അടുക്കളയില്* നിന്നു പുറത്തിറങ്ങാന്* നേരമില്ല, പിന്നെയാ സൌന്ദര്യസംരക്ഷണം എന്നു പറയാന്* വരട്ടെ. അടുക്കളയ്ക്കകത്തു നിന്നു തന്നെ സൌന്ദര്യക്കൂട്ടുകള്* കണ്ടെത്തി ഉപയോഗിക്കാന്* കഴിയും. രാവിലെ ദോശ ചുട്ടതിന്റെ മാവ് അല്*പ്പം ബാക്കി വരുന്നത് കളയരുതേ. അത് നേരെ മുഖത്തും കൈകാലുകളിലും പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം വൃത്തിയാകാനും ചര്*മ്മകാന്തി വര്*ധിക്കാനും ഇതിലും നല്ലൊരു മാര്*ഗമില്ല. നാരങ്ങാ പിഴിഞ്ഞതിനു ശേഷം തൊണ്ട് ഫ്രിഡ്ജില്* സൂക്ഷിച്ചു വയ്ക്കുക. കയ്യില്* പറ്റിയ കരിയും കറയും നീക്കം ചെയ്യാനും കൈമുട്ടിലെ കറുപ്പു നീക്കാനും ഇതുകൊണ്ട് ഉരസിയാല്* മതി. പക്ഷേ, നാരങ്ങാനീര് പതിവായി ചര്*മ്മത്തില്* പുരളുന്നത് ഒഴിവാക്കണം.

    വിവാഹമോ വിരുന്നുകളോ വന്നാല്* ബ്യൂട്ടിപാര്*ലറില്* പോകാന്* പലര്*ക്കും സമയം ലഭിക്കാറില്ല.അപ്പോള്* ഒരു മുട്ടയുടെ വെള്ള, അര ടീസ്പൂണ്* കടലമാവ്, അര ടീസ്പൂണ്* മഞ്ഞള്*പ്പൊടി ഇവ മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം മൃദുവായി മസാജ് ചെയ്തു കഴുകിക്കളയുക. ഫേഷ്യല്* ചെയ്ത ഗുണമുണ്ടാകും.

    ഒരു ടീസ്പൂണ്* ഒാട്സ് പാലില്* കുതിര്*ത്തു വച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടുക. ആഴ്ചയില്* രണ്ടു വട്ടം ഇങ്ങനെ ചെയ്താല്* സ്വഭാവിക ബ്ളീച്ചിന്റെ ഫലമാണ്. വെയിലുള്ളപ്പോള്* പുറത്തു പോകേണ്ടി വന്നാല്* തിരികെ എത്തിയാലുടന്* മോര് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം കരിവാളിക്കില്ല.

  7. #7
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പരിഹാസത്തെ ഭയക്കാതെ സുന്ദരിയാകൂ



    മുഖം നിറയെ മേക്കപ്പ് വാരിക്കോരി യണിഞ്ഞ പെണ്*കുട്ടികളെ കണ്ടാല്* ആരും മുഖം ചുളിക്കും. കോളജിലേക്കും ഒാഫിസിലേക്കും പോകുമ്പോള്* ശ്രദ്ധയോടെ, അമിതമാകാതെയുള്ള ഒരുക്കമാണ് ആവശ്യം. ഫൌണ്ടേഷന്* ക്രീം, കോംപാക്ട്, ഐ ലൈനര്*, ഐബ്രോ പെന്*സില്*, ലിപ്സ്റ്റിക്, ലിപ്ലൈനര്*, നറിഷിങ് ക്രീം എന്നിവയാണ് മേക്കപ്പ് കിറ്റില്* അത്യാവശ്യം ഉണ്ടായിരിക്കേണ്ട സൌന്ദര്യവര്*ധക വസ്തുക്കള്*.

    പേരു സൂചിപ്പിക്കും പോലെ തന്നെ ഫൌണ്ടേഷന്* മേക്കപ്പിന്റെ അടിസ്ഥാനമാണ്. മുഖം വൃത്തിയായി കഴുകിത്തുടച്ച ശേഷം ചര്*മത്തിന്റെ നിറത്തിന് അനുയോജ്യമായ ഷേഡിലുള്ള ഫൌണ്ടേഷന്* ക്രീം പുരട്ടണം. കഴുത്തിലേക്കും പുറത്തും ഇറക്കി ക്രീം പുരട്ടാന്* ശ്രദ്ധ വയ്ക്കണം. അല്ലെങ്കില്* നിറവ്യത്യാസം പ്രകടമാകും. അതിനു ശേഷം അല്*പ്പം പഞ്ഞി നനച്ചു പിഴിഞ്ഞ് മുഖം മെല്ലെ തടവണം. കട്ടപിടിച്ചിട്ടുണ്ടെങ്കില്* അത് അകറ്റാനാണിത്. പിന്നീട് കോംപാക്ട് ഒരു പഫ് ഉപയോഗിച്ച് മുഖത്തു പൂശുക.

    പുരികങ്ങള്* എപ്പോഴും ആകൃതി വരുത്തിയിരിക്കാന്* ശ്രദ്ധിക്കണം. അല്ലെങ്കില്* മുഖം കൂടുതല്* ഇരുണ്ടതായി തോന്നും. പുരികത്തില്* രോമം കുറവാണെങ്കില്* ഐബ്രോ പെന്*സില്* ഉപയോഗിച്ച് കറുപ്പിക്കാം. പുരികങ്ങള്*ക്ക് ഇഷ്ടപ്പെട്ട ആകൃതി നല്*കാനും ഇത് ഉപയോഗിക്കാം. ഐലൈനര്* ഉപയോഗിച്ച് മുകളിലെ കണ്*പോളയില്* ശ്രദ്ധയോടെ വരയ്ക്കണം. നടുക്കു ഭാഗത്തായി അല്*പ്പം വീതികൂട്ടി നല്*കാം. കണ്ണിന്റെ അറ്റം വരെ എഴുതിയാല്* കണ്ണുകള്*ക്കു കൂടുതല്* നീളം തോന്നിക്കും. ഇത് ഉണങ്ങിയ ശേഷമേ മറ്റ് ഒരുക്കങ്ങള്* പാടുള്ളു. നെറ്റിയില്* സ്റ്റിക്കര്* പൊട്ടു വയ്ക്കാം. അല്ലെങ്കില്* ഭാവനയ്ക്കനുസരിച്ച്, ഐലൈനര്* കൊണ്ട് ചിത്രപ്പണികളുള്ള പൊട്ടു വരയ്ക്കാം.

    അവസാനമായി ലിപ്സ്റ്റിക് ഉപയോഗിക്കാം. ലിപ്ലൈനര്*കൊണ്ട് ആകൃതി വരുത്തിയ ശേഷം വേണം ലിപ്സ്റ്റിക് ഇടാന്*. ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിനെക്കാള്* അല്*പ്പം കൂടി കടുത്ത നിറത്തിലുള്ളതായിരിക്കണം ലിപ്ലൈനര്*. കൈപ്പത്തികളിലും കൈമുട്ടുമുതല്* താഴേക്കുള്ള ഭാഗങ്ങളിലും നറിഷിങ് ക്രീമോ കോള്*ഡ് ക്രീമോ പുരട്ടണം. ഇല്ലെങ്കില്* ആ ഭാഗങ്ങള്* വരണ്ടതായി തോന്നും. വിദ്യാര്*ഥിനികള്* മുടി തോളൊപ്പം മുറിച്ചിട്ടിരിക്കയാണെങ്കില്* ഷാംപൂ തേച്ച് ഭംഗിയാക്കി അഴിച്ചിടാം. ഒാഫിസിലേക്കു പോകുമ്പോള്* മുടി ബാന്*ഡോ ക്ളിപ്പോ ഇട്ട് ഒതുക്കി കെട്ടിവയ്ക്കുന്നതാണ് ഭംഗി. ഇത്രയും ഒരുക്കങ്ങള്* കഴിഞ്ഞാല്* നിങ്ങള്* തീര്*ച്ചയായും സുന്ദരിയായി മാറിയിരിക്കും. മറ്റുള്ളവരുടെ കൂര്*ത്ത നോട്ടങ്ങളെയും പരിഹാസശരങ്ങളെയും ഭയക്കാതെ ഇനി യാത്രയാകാം.

  8. #8
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default സുന്ദരിയാകാന്* റോസ് വാട്ടര്*

    സുന്ദരിയാകാന്* റോസ് വാട്ടര്*



    ചെമ്പനീര്* പൂവ് പോലെ സുന്ദരിയാവണോ? എങ്കില്* ഇന്നു മുതല്* റോസ് വാട്ടര്* ഉപയോഗിച്ചു തുടങ്ങിക്കോളൂ. അടി മുതല്* മുടി വരെയുള്ള സൌന്ദ്യര്യ പ്രശ്നങ്ങള്*ക്ക് സൌന്ദര്യവിദഗ്ധര്* നിര്*ദേശിക്കുന്നത് റോസ് വാട്ടര്* ഉപയോഗിക്കാനാണ്.

    1.ചര്*മ്മത്തിലെ കറുത്ത പാടുകള്*, മുഖക്കുരു എന്നിവ അകറ്റാന്* ഒന്നിടവിട്ട ദിവസങ്ങളില്* റോസ് വാട്ടറില്* മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്* മതി.

    2. ചന്ദനവും റോസ് വാട്ടറും കലര്*ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്* കണ്ണിന് നല്ല കുളിര്*മ ലഭിക്കും.

    3. വരണ്ട ചര്*മ്മത്തിനും എണ്ണമയമുള്ള ചര്*മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്*സറും മോയ്സചറൈസറുമാണ് റോസ് വാട്ടര്*

    4. ഗിസറിനും റോസ് വാട്ടറും ചേര്*ത്ത മിശ്രിതം തലയില്* തേച്ച് പിടിപ്പിച്ചാല്* താരന്* അകലും

    5. കുളിക്കാനുള്ള വെള്ളത്തില്* നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്* കലര്*ത്തിയാല്* ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.

    6. രാത്രിയില്* കിടക്കുന്നതിനു മുമ്പ് ശരീരത്തില്* റോസ് വാട്ടര്* പുരട്ടിയാല്* ശരീരത്തിലെ അഴുക്കുകളകലുന്നതിനൊപ്പം ശരീരത്തിലെ ഈര്*പ്പം നിലനിര്*ത്താന്* സഹായിക്കുകയും ചെയ്യും

  9. #9
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    മുഖക്കുരു ഒഴിവാക്കി സുന്ദരമായ മുഖം സ്വന്തമാക്കാന്* ചില ശീലങ്ങള്*......

    ആണായാലും പെണ്ണായാലും വ്യക്തിത്വം വായിച്ചെടുക്കുന്നതു മുഖത്തു നിന്നാണ്. ഒരാളെ മറ്റൊരാളില്* നിന്നും തിരിച്ചറിയാന്* നാം ആദ്യം ഓര്*മ്മിക്കുന്നതും മുഖം തന്നെയല്ലേ... എന്തായാലും മുഖത്തിന് വലിയ പ്രധാന്യം തന്നെയാണ്. മനുഷ്യര്*ക്കിടയില്* ഉള്ളതെന്ന കാര്യത്തില്* തര്*ക്കമില്ല.

    അപ്പോള്*പ്പിന്നെ മുഖകാന്തി അല്പം മങ്ങിയാല്* സഹിക്കാനാകുമോ...പ്രത്യേകിച്ചും പെണ്* മണികള്*ക്ക് മുഖത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്* പ്രധാനപ്പെട്ടവയാണ് മുഖക്കുരു. ഹോര്*മോണുകളുടെ വ്യതിയാനം കൊണ്ടും ടെന്*ഷന്* കൊണ്ടും ഒക്കെ മുഖക്കുരു വരാം.

    * ഇലക്കറികള്* ധാരാളം കഴിക്കുക.

    * രാത്രി കിടക്കാന്* നേരത്ത് ഒരു ടീ സ്പൂണ്* ത്രിഫലാദി ചൂര്*ണ്ണം ചൂടുവെള്ളത്തില്* ചേര്*ത്തു കഴിക്കുന്നത് നല്ലതാണ്.

    * ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

    * മുട്ടയുടെ വെള്ള മാത്രം കഴിക്കുക.

    * വറുത്തതും പൊരിച്ചതുമായ കൂടുതല്* എണ്ണ, മസാല എന്നിവ ചേര്*ത്ത് തയ്യാറാക്കിയതുമായ ആഹാര പദാര്*ത്ഥങ്ങള്* ഒഴിവാക്കുക.

    * കഴിയുന്നത്ര ചിരിക്കുക.

  10. #10
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഇന്റര്*വ്യൂവിന്* പോകാം SMART ആയി



    വ്യക്*തിത്വം പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ ഭാഗം മുഖമാണ്*. കാണാന്* ഭംഗിയുള്ള മുഖമാണെങ്കില്* ആത്മവിശ്വാസം ഒരു പരിധിവരെ വര്*ധിക്കും. ആ ആത്മവിശ്വാസം ചിന്താഗതികളില്* പ്രകടമാവുകയും ചെയ്യും. മുഖം മേയ്*ക്കപ്പ്* ചെയ്യാനൊരുങ്ങുമ്പോള്* തീര്*ച്ചയായും ഓര്*ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്*. ലാളിത്യം നിറഞ്ഞതും മനോഹരവും കൃത്രിമത്വം തോന്നാത്തതുമായിരിക്കണം മേയ്*ക്കപ്പ്*. അവിടവിടെ മുഴച്ചുനില്*ക്കുന്ന രീതിയില്* അണിഞ്ഞാല്* കാണുന്നവര്*ക്ക്* അരോചകമാകത്തേയുള്ളൂ.

    ഫൗണ്ടേഷന്* ഉപയോഗിക്കാനാഗ്രഹിക്കുന്നവര്* വളരെ കുറഞ്ഞ അളവില്* മാത്രം ഉപയോഗിക്കുക. വിയര്*ക്കുന്ന സാഹചര്യമുണ്ടായാല്* മേയ്*ക്കപ്പിളകി ഒലിക്കാതിരിക്കാന്* ഇത്* സഹായിക്കും. കണ്*തടങ്ങളിലെ കറുപ്പ്* മറയ്*ക്കാന്* കണ്*സീലര്* ഉപയോഗിക്കാം. ഐ ഷാഡോ ഉപയോഗിക്കുന്നവരാണെങ്കില്* ടാന്*, ബ്രൗണ്*, ക്രീം തുടങ്ങിയ ന്യൂട്രല്* നിറങ്ങളുപയോഗിക്കാം. ഒരുപാട്* തിളക്കമുള്ള വസ്*തുക്കള്* മേയ്*ക്കപ്പില്* ഉള്*പ്പെടുത്താതിരിക്കുകയാണ്* നല്ലത്*. കനംകുറച്ച്* വേണം കണ്ണെഴുതാന്*. അല്*പം മസ്*കാരയും ഉപയോഗിക്കാം. അഭിമുഖങ്ങള്*ക്ക്* പോകുമ്പോള്* ബ്ലഷ്* ഉപയോഗിക്കാതിരിക്കുകയാവും ഉത്തമം. നേര്*ത്ത നിറത്തിലുള്ള ലിപ്*സ്റ്റിക്കും ഗ്ലോസുമണിഞ്ഞാല്* അഭിമുഖത്തിന്* നിങ്ങളുടെ മുഖം തയ്യാര്*.

Page 1 of 3 123 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •