ഐപി*എല്* ഒത്തുകളിക്കേസില്* ജാമ്യം ലഭിച്ച മലയാളി ക്രിക്കറ്റര്* ശ്രീശാന്ത് ഇന്ന് ജയില്* മോചിതനാകും. നടപടിക്രമങ്ങള്* പൂര്*ത്തീകരിച്ച് ചൊവ്വാഴ്ച വൈകിട്ട് ശ്രീശാന്ത് ജയിലില്* നിന്ന് പുറത്തിറങ്ങും എന്നാണ് റിപ്പോര്*ട്ട്. ബുധനാഴ്ചയായിരിക്കും കേരളത്തില്* എത്തുക.


ശ്രീശാന്തിന് ഡല്*ഹി സാകേത് കോടതി തിങ്കളാഴ്ചയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് വ്യക്തമായ തെളിവില്ലാതെയാണെന്നും ഡല്*ഹി പൊലീസ് മക്കോക ചുമത്തിയത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ശ്രീശാന്തിനെതിരെ മക്കോക ചുമത്തുന്നതിന്* ആവശ്യമായ തെളിവുണ്ടോ എന്ന്* ഡല്*ഹി പൊലീസിനോട്* സാകേത്* കോടതി ചോദിച്ചു. ഇക്കാര്യം പലതവണ ആവര്*ത്തിച്ച്* ചോദിച്ചിട്ടും അഭിഭാഷകന്* വ്യക്*തമായ മറുപടി നല്*കാന്* കഴിയാഞ്ഞത്* ഡല്*ഹി പൊലീസിന്* തിരിച്ചടിയായി.

ഓണ്*ലൈന്* വഴി വാതുവയ്*പ് നടത്തുന്ന ലക്ഷക്കണക്കിന്* ആളുകള്*ക്കെതിരെ മക്കോക ചുമത്താനാവുമോ എന്നും കോടതി ചോദിച്ചു. അതേസമയം, ശ്രീശാന്തും ജിജു ജനാര്*ദനും തമ്മിലുളള സംഭാഷണത്തിന്റെ ടേപ്പ്* കോടതിയില്* ഹാജരാക്കി. മലയാളത്തിലുള്ള സംഭാഷണത്തില്* ക്രിക്കറ്റിനെ കുറിച്ച്* പരാമര്*ശമൊന്നുമില്ല എന്നാണ്* റിപ്പോര്*ട്ടുകള്*.

സംഘം ചേര്*ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്* 1999ല്* മഹാരാഷ്ട്ര സര്*ക്കാര്* പാസാക്കിയ നിയമമാണ് മഹാരാഷ്ട്ര കണ്*ട്രോള്* ഓഫ് ഓര്*ഗനൈസ്ഡ് കൈം(മക്കോക) ശ്രീശാന്തിന് ജാമ്യം ലഭിക്കാതിരിക്കാനാണ് ഡല്*ഹി പൊലീസ് മക്കോക്ക കേസ് ചുമത്തിയതെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു.

മെയ് 16നാണ് ശ്രീശാന്ത് അറസ്റ്റിലായത്. 12 ദിവസം പൊലീസ് കസ്റ്റഡിയില്* കഴിഞ്ഞ ശ്രീശാന്ത് 13 ദിവസം തിഹാര്* ജയിലിലും കഴിഞ്ഞു.



More stills



Keywords:Sreesanth,IPL,Makoka,Bookies,Malayalai cricketer,cricket news,sports news