-
യുവതാരങ്ങളില്* വിശ്വാസമര്*പ്പിച്ച് ടീം ഇ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. സൗതാംപ്*ടണിലെ റോസ്*ബൗളില്* രാത്രിയും പകലുമായിട്ടാണ് മത്സരം നടക്കുക. പരുക്ക് വെല്ലുവിളിയായി തുടരുന്ന ടീം ഇന്ത്യ വമ്പന്**മാര്* ഇല്ലാതെയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. പരുക്കിനെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്* ടീം ഇന്ത്യക്ക്. യുവതാരങ്ങളില്* വിശ്വാസമര്*പ്പിച്ച് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
ഏറ്റവും ഒടുവില്* പരുക്കിനെ തുടര്*ന്ന് സച്ചിന്* ടെണ്ടുല്*ക്കറെയാണ് ഇന്ത്യക്ക് നഷ്ടമായത്. വലതുകാലിലെ തള്ളവിരലിനേറ്റ പരുക്കേറ്റ സച്ചിന്* പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്*ക്കുണ്ടാവില്ല. തമിഴ്*നാടിന്റെ മധ്യനിര ബാറ്റ്*സ്മാന്* എസ് ബദരിനാഥാണ് സച്ചിന്റെ പകരക്കാരന്*. സച്ചിന്റെര്* അഭാവത്തില്* അജിന്*ക്യ രഹാന ഓപ്പണറായി തുടരും. പരുക്കേറ്റു പുറത്തായ രോഹിത്* ശര്*മയ്*ക്കു പകരം രവീന്ദ്ര ജഡേജ ഇന്നു കളിച്ചേക്കും.
ഗംഭീറിന്റെ പകരം അവസരം ലഭിച്ച രവീന്ദ്ര ജഡേജയും രോഹിത് ശര്*മയുടെ പകരക്കാരന്* മനോജ് തിവാരിയും ടീമിനൊപ്പം ചേര്*ന്നിട്ടില്ലാത്തതിനാല്* ആറു ബാറ്റ്*സ്മാന്മാരുമായി മത്സരത്തിനിറങ്ങേണ്ടി വരും. ഇതോടെ റോസ്*ബൗളിലെ മത്സരത്തില്* അഞ്ചു സ്*പെഷലിസ്റ്റ് ബൗളര്*മാര്* ഇന്ത്യന്* നിരയിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി.
ആദ്യ മത്സരത്തില്* ടീം ഇന്ത്യക്ക് വിജയസാധ്യതയുണ്ടായിരുന്നതാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്* 274 റണ്*സെടുത്തു. ഇംഗ്ലണ്ട് 7.2 ഓവറില്* രണ്ടു വിക്കറ്റിന് 27 റണ്*സെന്ന നിലയിലുള്ളപ്പോള്* മഴയെത്തുകയായിരുന്നു. പിന്നീട് ഒരു ഓവര്* പോലും ബൗള്* ചെയ്യാനാവാതെ മത്സരമുപേക്ഷിക്കുകയായിരുന്നു. ഒന്നാം ഏകദിനത്തിലെ പ്രകടനമാണ് ടീം ഇന്ത്യക്ക് തെല്ലെങ്കിലും ആശ്വാസമാകുന്നത്.
മറുവശത്ത് ഇംഗ്ലണ്ടിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കുക്ക്(നായകന്**), കീസ്വെറ്റര്*, ട്രോട്ട്, ബെല്*, മോര്*ഗന്*, ബെന്* സ്*റ്റോക്*സ് തുടങ്ങിയവര്* മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ബൌളിംഗ് നിര ഏറെ ശക്തവുമാണ്. ടെസ്റ്റ് പരമ്പരയും ട്വെന്റി 20 മത്സരവും ജയിക്കാനായതിനാല്* ഏറെ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് ഏകദിനപരമ്പരയിലെ മത്സരങ്ങള്*ക്കും ഇറങ്ങുന്നത്.
സാധ്യതാ ടീം..
ഇന്ത്യ..
ധോണി (നായകന്*), അജിന്*ക്യ രഹാനെ, പാര്*ഥ്വിവ്* പട്ടേല്*, രാഹുല്* ദ്രാവിഡ്*, വിരാട്* കോഹ്*ലി, സുരേഷ്* റെയ്*ന, രവീന്ദ്ര ജഡേജ, ആര്* അശ്വിന്*, പ്രവീണ്* കുമാര്*, മുനാഫ്* പട്ടേല്*, വിനയ്* കുമാര്*.
ഇംഗ്ലണ്ട്*..
അലിസ്*റ്റര്* കുക്ക്* (നായകന്*), ക്രെയ്*ഗ് കീസ്*വെറ്റര്*, ജൊനാഥന്* ട്രോട്ട്*, ഇയാന്* ബെല്*, ഇയോന്* മോര്*ഗാന്*, ബെന്* സ്*റ്റോക്*സ്, ഗ്രെയിം സ്വാന്*, ടിം ബ്രെസ്*നാന്*, സ്*റ്റുവര്*ട്ട്* ബ്രോഡ്*, ജെയിംസ്* ആന്*ഡേഴ്*സണ്*, ജാഡെ ഡെന്*ബാച്ച്*.
Keywords:India Vs Englad ODI match preview,dhonni,ravindra jadeja, munaf patel,vinay kumar, rahul dravid, suresh raina, praveen kumar
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks