-
പല്ലുകളുടെ ആരോഗ്യത്തിന്*
ദന്തപരിചരണത്തെക്കുറിച്ച്* ആയുര്*വേദ ഗ്രന്ഥങ്ങളില്* വ്യക്*തമായി പ്രതിപാദിക്കുന്നുണ്ട്*. ദിനചര്യയില്* ദന്ത സംരക്ഷണത്തിന്* പ്രഥമ സ്*ഥാനമാണ്* ആയുര്*വേദ ആചാര്യന്*മാര്* നല്*കിയിരിക്കുന്നത്*. ബ്രാഹ്*മ മുഹൂര്*ത്തത്തില്* എഴുന്നേറ്റ്* മലമൂത്ര വിസര്*ജനം കഴിഞ്ഞാല്* ആദ്യം ചെയ്യേണ്ടത്* പല്ലുകള്* വൃത്തിയാക്കലാണ്*.
പേരാല്*, നീര്*മരുത്*, കരിങ്ങാലി, മാവ്*, ഉങ്ങ്* തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത്* അറ്റം ചതച്ച്* പല്ലു തേയ്*ക്കണമെന്നാണ്*് ആയുര്*വേദ ആചാര്യന്*മാര്* പറയുന്നത്*. ഈ കമ്പിന്* ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച്* നീളവും ഉണ്ടായിരിക്കണം. ചുക്ക്*, തിപ്പലി, കുരുമുളക്* ഇവ പൊടിച്ചതോ ഏലയ്*ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്* കുഴയ്*ക്കുക. ഈ മിശ്രിതം കമ്പില്* പുരട്ടി വേണം പല്ല്* വൃത്തിയാക്കാന്*.
പല്ല്* തേയ്*ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച്* പറയുന്നതിനൊപ്പം പല്ല്* തേയ്*ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്*വേദം പറയുന്നുണ്ട്*. എന്നാല്* ഇവര്* 12 തവണ കുലുക്കുഴിയണം. ഗര്*ഭാവസ്*ഥയില്* ഛര്*ദിയുള്ളവര്*, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ്* സംബന്ധിയായ രോഗങ്ങളുള്ളവര്*, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്* എന്നിവരെല്ലാം പല്ലു തേയ്*ക്കുന്നതില്*നിന്ന്* ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്* മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച്* കുലുക്കുഴിയണം.
1. ഉമ്മിക്കരിയും ഉപ്പും ചേര്*ത്ത്*് തേയ്*ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്* രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്*ക്കാം.
2. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്* പുളിയുള്ള പദാര്*ത്ഥങ്ങള്* അമിതമായി കഴിക്കുന്നത്* കുറയ്*ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.
3 വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്* കഴിക്കുമ്പോള്* പല്ലിന്* ഇളക്കം തട്ടിയാല്* അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്*.
4. കാല്*സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത്* പല്ലുകളുടെ ആരോഗ്യത്തിന്* ഉത്തമമാണ്*. മുട്ടയുടെ വെള്ള, മുള്ള്* കഴിക്കാവുന്നതരം മത്സ്യങ്ങള്* ഇവയെല്ലാം കാല്*സ്യത്തിന്റെ സ്രോതസുകളാണ്*്.
5. ഇലക്കറികളും ധാന്യവര്*ഗങ്ങളും ഭക്ഷണത്തില്* ഉള്*പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന്* വെറ്റമിന്* സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.
6. ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ്* വൃത്തിയായി കഴുകണം.
7. പല്ലിന്റെ ഇടയില്* അവശിഷ്*ടങ്ങള്* തങ്ങി ഇരിക്കാന്* അനുവദിക്കരുത്*. ഇത്* ദന്തക്ഷയത്തിനുള്ള സാധ്യത വര്*ധിപ്പിക്കും.
8. മധുരം കൂടുതലുള്ള സാധനങ്ങള്* കുട്ടികള്*ക്ക്* കൊടുക്കാതിരിക്കുക.
9. കൊച്ചു കുട്ടികള്*ക്ക്* കിടക്കാന്*നേരം പാല്* കൊടുത്താല്* ഉടന്* വായ്* കഴുകിക്കണം.
10. ഗര്*ഭിണികള്* കാത്സ്യം അടങ്ങിയ വിഭവങ്ങള്* ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത്* കുഞ്ഞിന്* ഗുണപ്രദമാണ്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks