ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* അന്താരാഷ്ട്ര ക്രിക്കറ്റില്* നൂറാം സെഞ്ച്വറി തികച്ചിരിക്കുന്നു. ഏകദിനക്രിക്കറ്റില്* 49 സെഞ്ച്വറിയും ടെസ്റ്റ് ക്രിക്കറ്റില്* 52 സെഞ്ച്വറിയും നേടിയാണ് സച്ചിന്* ക്രിക്കറ്റില്* പൂര്*ണത കൈവരിച്ചത്. ഏഷ്യാ കപ്പില്* ബംഗ്ലാദേശിനെതിരെയാണ് സച്ചിന്* തന്റെ നൂറാം സെഞ്ച്വറി നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്* മിന്നിയത് 2010ല്*

ടെസ്റ്റ് ക്രിക്കറ്റില്* ഓള്*ഡ് ട്രഫോര്*ഡില്* 1990ല്* ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്* ആദ്യമായി ശതകത്തിലെത്തുന്നത്. 119 റണ്*സാണ് അന്ന് സച്ചിന്* നേടിയത്. 2010ലാണ് സച്ചിന്* ഏറ്റവും കൂടുതല്* ടെസ്റ്റ് സെഞ്ച്വറികള്* നേടുന്നത്. ആ വര്*ഷം സച്ചിന്* ഏഴ് ടെസ്റ്റ് സെഞ്ച്വറികളാണ് നേടിയത്. 1990, 2005, 2011 എന്നീ വര്*ഷങ്ങളില്* സച്ചിന് ഓരോ ടെസ്റ്റ് സെഞ്ച്വറികള്* മാത്രമേ നേടാനായിരുന്നുള്ളൂ.


ഏകദിനത്തില്* ഒമ്പത് ശതകങ്ങളുടെ തിളക്കവുമായി 1998

ടെസ്റ്റ് സെഞ്ച്വറി നേടി നാല് വര്*ഷങ്ങള്*ക്ക് ശേഷമായിരുന്നു സച്ചിന്* തന്റെ ആദ്യ ഏകദിനസെഞ്ച്വറി സ്വന്തമാക്കിയത്. 1994 സെപ്റ്റംബര്* 9-ന് ശ്രീലങ്കയിലെ കൊളംബോയില്* ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അത്. 1998ലാണ് സച്ചിന്* ഏറ്റവും കൂടുതല്* ഏകദിന സെഞ്ച്വറികള്* നേടുന്നത്. ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്* 1998ല്* നേടിയത്.