എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്* ചിത്രം ‘തിരുവമ്പാടി തമ്പാന്*’ വിഷുവിന് പ്രദര്*ശനത്തിനെത്തുകയാണ്. ശിക്കാറിന് ശേഷം പത്മകുമാര്* ഒരുക്കുന്ന ഈ സിനിമയുടെ തിരക്കഥ ശിക്കാര്* എഴുതിയ എസ് സുരേഷ്ബാബു തന്നെയാണ് രചിച്ചിരിക്കുന്നത്. ജയറാമും ജഗതി ശ്രീകുമാറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജയറാമിന്*റെ അച്ഛനായാണ് ഈ സിനിമയില്* ജഗതി ശ്രീകുമാര്* അഭിനയിച്ചത്. നായകതുല്യമായ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തില്* ജഗതിക്ക്. സിനിമയില്* നിറഞ്ഞുനില്*ക്കുന്ന കഥാപാത്രം. എന്നാല്* ഈ ചിത്രത്തിന്*റെ ഷൂട്ടിംഗിനിടെയാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്* ഗുരുതരമായി പരുക്കേറ്റത്. ജഗതി പൂര്*ണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്താന്* ഇനിയും സമയമെടുക്കും എന്നതിനാല്* അതിന് കാത്തുനില്*ക്കാതെ സംവിധായകന്* ചിത്രം പൂര്*ത്തിയാക്കുകയായിരുന്നു എന്നാണ് അറിവ്.

ജഗതിയുടെ രംഗങ്ങള്* എല്ലാം പൂര്*ത്തിയായോ എന്നതിന് അണിയറ പ്രവര്*ത്തകര്* വ്യക്തമായ ഉത്തരം നല്*കിയിട്ടില്ല. എന്നാല്* ഒരുകാര്യം ഉറപ്പാണ്, ചിത്രത്തിന് ജഗതി ഡബ്ബ് ചെയ്തിട്ടില്ല. ജഗതിയുടെ ശബ്ദം മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ച് ചിത്രം പുറത്തിറക്കാനാണ് ആലോചിക്കുന്നത്.

കോട്ടയം നസീറിനെ ഇക്കാര്യത്തിനായി സമീപിച്ചതായാണ് റിപ്പോര്*ട്ടുകള്*. സിനിമയിലുടനീളമുള്ള ഒരു കഥാപാത്രത്തിന്, അതും ജഗതിയെപ്പോലെ പ്രേക്ഷകര്*ക്ക് ഉറക്കത്തില്* പോലും സുപരിചിതമായ ശബ്ദമുള്ള ഒരു നടന് ഡബ്ബ് ചെയ്യേണ്ടി വരിക എന്ന വെല്ലുവിളി കോട്ടയം നസീര്* ഭംഗിയായി അതിജീവിക്കും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം തിരുവമ്പാടി തമ്പാന്*റെ ആദ്യ ട്രെയിലര്* പുറത്തിറങ്ങി. അതില്* പക്ഷേ ജഗതിയുടെ വിഷ്വല്* മാത്രമേയുള്ളൂ, ശബ്ദം ഉപയോഗിച്ചിട്ടില്ല.

എം എ നിഷാദ് സംവിധാനം ചെയ്ത ‘നമ്പര്* 66 മധുര ബസ്’ എന്ന ചിത്രത്തിലും ജഗതിയുടെ ശബ്ദം മിമിക്രി ആര്*ട്ടിസ്റ്റിനെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാനാണ് ആലോചിക്കുന്നത്.


Keywords:Number 66 Madhura Bus, Mimics artist,Kottayam Nazeer, Dubbing,accident, malayalam film news,Jagathy's Thiruvampady Thampan