-
സ്വന്തം പേരിലെടുത്ത റെയില്*വെ ടിക്കറ്റി&
സ്വന്തം പേരിലെടുത്ത റെയില്*വെ ടിക്കറ്റില്* ഇനി അടുത്ത ബന്ധുക്കളില്* ആര്*ക്കെങ്കിലും യാത്ര ചെയ്യാനുള്ള സംവിധാനം വരുന്നു. ബുക്ക് ചെയ്ത കണ്*ഫേം ടിക്കറ്റിലാണ് ഒരു യാത്രക്കാരന് അയാള്*ക്ക് പകരം അടുത്ത ബന്ധുവിന് യാത്രചെയ്യാന്* അവസരമൊരുങ്ങുക.
നിലവില്* സീറ്റോ ബര്*ത്തോ റിസര്*വ് ചെയ്താല്* ആരുടെ പേരിലാണോ ടിക്കറ്റ് അയാള്*ക്ക് മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. ഇതില്* ഇളവുകള്* വരുത്താന്* റെയില്*വെ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്*ട്ട്. മുന്*കൂട്ടി അപേക്ഷ നല്*കി പകരം മറ്റൊരാള്*ക്ക് അതേ ടിക്കറ്റില്* യാത്ര അനുവദിക്കുന്ന സംവിധാനത്തെക്കുറിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകും.
സര്*ക്കാര്* ജീവനക്കാര്*ക്ക് ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയാണെങ്കില്* ട്രെയിന്* പുറപ്പെടുന്നതിന് 24 മണിക്കൂര്* മുമ്പ് രേഖാമൂലം അപേക്ഷ നല്*കിയാല്* പകരം മറ്റൊരാള്*ക്ക് യാത്ര അനുവദിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്*ഥിയാണെങ്കില്* സ്ഥാപനത്തിന്റെ മേധാവിയില്* നിന്നുള്ള കത്ത് സഹിതം ട്രെയിന്* പുറപ്പെടുന്നതിന് 48 മണിക്കൂര്* മുമ്പ് അപേക്ഷിച്ചാല്* ടിക്കറ്റ് മറ്റൊരു വിദ്യാര്*ഥിയിലേക്ക് മാറ്റാം.
മറ്റ് യാത്രക്കാര്*ക്ക് 24 മണിക്കൂര്* മുമ്പ് അപേക്ഷ നല്*കിയാല്* പകരം മറ്റൊരു കുടുംബാംഗത്തിന് യാത്രചെയ്യാം. അതായത് ബന്ധുക്കളായ അച്ഛന്*, അമ്മ, സഹോദരന്*, സഹോദരി, മകന്*, മകള്*, ഭര്*ത്താവ്, ഭാര്യ ഇവരില്* ആര്*ക്കെങ്കിലും പകരം യാത്രയ്ക്ക് അവസരം കിട്ടും. എന്*സിസി കേഡറ്റുകള്*ക്കും ഒരാള്*ക്ക് പകരം മറ്റൊരുടെ യാത്രയ്ക്ക് ഇപ്രകാരം അനുമതി ലഭിക്കും. സംഘത്തലവനായ ഓഫീസറുടെ അപേക്ഷ 24 മണിക്കൂര്* മുമ്പ് നല്*കിയാല്* മതിയാകും.
വിവാഹസംഘത്തിലുള്ളവര്*ക്കും ഒരാള്*ക്ക് പകരം മറ്റൊരാള്*ക്ക് യാത്ര അനുവദിക്കും. ഇതിനും 48 മണിക്കൂര്* മുമ്പ് അപേക്ഷ നല്*കണം.
More Stills
Keywords:Railway ticket,relatives,Train ticket,NCC Cadetes,applications,Berth Reservation
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks