തന്*റെ ഏറ്റവും പുതിയ ചിത്രമായ സ്പിരിറ്റിലെ രഘുനന്ദന്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്* മോഹന്*ലാല്* അല്ലാതെ മറ്റൊരു താരമില്ലെന്ന് സംവിധായകന്* രഞ്ജിത്. ഈ ചിത്രത്തില്* മോഹന്*ലാല്* എന്ന താരത്തെ മായ്ച്ചുകളഞ്ഞ് രഘുനന്ദന്* എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് ആ ഗ്രേറ്റ് ആക്ടര്* അവതരിപ്പിച്ചിരിക്കുന്നതെന്നും അതൊരു വിസ്മയക്കാഴ്ചയാണെന്നും രഞ്ജിത് പറയുന്നു.


“സ്പിരിറ്റിലെ രഘുനന്ദനെ അവതരിപ്പിക്കാന്* മോഹന്*ലാലല്ലാതെ മറ്റൊരു താരമില്ല. അതുപോലെയാണ് ഈ ചിത്രം നിര്*മ്മിക്കാന്* ആന്*റണി പെരുമ്പാവൂര്* മുന്നോട്ടുവന്നത്. ആ നിര്*മ്മാതാവിന്*റെ വളര്*ച്ചയാണത്” - അഭിമുഖത്തില്* രഞ്ജിത് പറയുന്നു.

“സ്പിരിറ്റ് എന്ന ടൈറ്റില്* ഒരുപാട് തെറ്റിദ്ധാരണകള്* ഉണ്ടാക്കുന്നുണ്ട്. അത് വേണം എന്നുതന്നെയാണ് ഞാന്* വിചാരിക്കുന്നത്. ഈ സിനിമ കണ്ടാല്* ഈ ടൈറ്റില്* അല്ലെങ്കില്* വേറെ ഏതുപേര് എന്ന് പ്രേക്ഷകര്* ചിന്തിക്കും. ഈ ടൈറ്റില്* കേട്ടപ്പോള്* ഇത് ആക്ഷന്* ചിത്രമാണോ, അതോ സ്പിരിച്വല്* ഫിലിമാണോ എന്നൊക്കെ ചിലര്* ചോദിച്ചിട്ടുണ്ട്. അത്തരം ചര്*ച്ച വേണം” - താന്* വ്യത്യസ്തമായ പേരുകള്* സിനിമയ്ക്ക് നല്*കുന്നതിനെക്കുറിച്ച് രഞ്ജിത് വ്യക്തമാക്കുന്നു.


Spirit more stills


Keywords: Spirit, great actor, malayalam film news,Ranjith - Interview