നിത്യസുന്ദരിയാം മഴയിലേക്കു നോക്കി
ആദ്യമായി നീ പറഞ്ഞു ,
ആദ്യവര്*ഷമേ ആര്*ത്തു പെയ്യുക
മഴയറിയാത്ത പുഴകളില്*
തിമര്*ത്തു പെയ്യുക .
പുഴ മഴയില്* പുളയട്ടെ
വയലുകള്* ജലഗര്*ഭം ധരിക്കട്ടെ
അവളുടെ സുഖപ്രസവത്തില്*
ആമ്പലുകളും താമരകളും
നിറഞ്ഞു പൂക്കട്ടെ .
പിറവി തന്നുറവിലേക്കു
മീന്* കുഞ്ഞുങ്ങള്* നീന്തി തുടിക്കവേ
സൃഷ്ടിയുടെ ആദിമരഹസ്യത്തിലേക്കൊരു
ജാലകം കൂടിത്തുറക്കട്ടെ .


Keywords:mazha kavithakal,malayalam kavithakal,poems,songs,rain songs