അനുഷ്ക ഷെട്ടി എന്ന നായികയെക്കുറിച്ച് തെന്നിന്ത്യന്* സിനിമാ സര്*ക്കിളില്* ഏറ്റവും മാന്യയായ നടി എന്ന അഭിപ്രായമാണ്. താന്* വലിയ താരമാണെന്ന ഭാവം ഒരിക്കലും കാണിക്കാത്ത നടി. കോളിവുഡിലെയും ടോളിവുഡിലെയും നമ്പര്* വണ്* നായികയായ അനുഷ്ക ഒട്ടേറെ ജീവകാരുണ്യ പ്രവര്*ത്തനങ്ങളിലും സജീവമാണ്.


അനുഷ്ക ഷെട്ടിക്ക് മൃഗങ്ങളോടുള്ള സ്നേഹവും പ്രശസ്തമാണ്. കഴിഞ്ഞ ദിവസം ഒരു നായയെ രക്ഷിക്കാന്* അനുഷ്ക നടത്തിയ ശ്രമം പക്ഷേ പ്രശ്നമായി. നായയുടെ വായില്* കൈയിട്ട അനുഷ്കയ്ക്ക് നായയുടെ കടിയേറ്റു. ഉടന്* തന്നെ നടിയെ ആശുപതിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്* നല്*കി.

‘ഇരണ്ടാം ഉലകം’ എന്ന തമിഴ് ചിത്രത്തിന്*റെ ഷൂട്ടിംഗ് കഴിഞ്ഞ് ജോര്*ജിയയില്* നിന്ന് തിരിച്ചെത്തിയ അനുഷ്ക ഒരു പാര്*ട്ടിയില്* പങ്കെടുക്കുകയായിരുന്നു. ആരോ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പര്* ഒരു നായയുടെ വായയില്* കുടുങ്ങിയത് നടി ശ്രദ്ധിച്ചു. ഉടന്* തന്നെ അവര്* നായയുടെ അടുത്തെത്തി ടിഷ്യു പേപ്പര്* പുറത്തെടുക്കാനുള്ള ശ്രമം നടത്തി. അതിന് കഴിയാതെ വന്നപ്പോള്* അനുഷ്ക നായയുടെ വായ്ക്കുള്ളിലേക്ക് കൈ കടത്തി.

ടിഷ്യു പേപ്പര്* പുറത്തെടുക്കാനായെങ്കിലും അനുഷ്ക ഉപദ്രവിക്കാന്* ശ്രമിക്കുകയാണെന്ന് കരുതി നായ അവരെ ആക്രമിക്കുകയായിരുന്നു. ഉടന്* തന്നെ അനുഷ്കയെ ആശുപത്രിയിലേക്ക് മാറ്റി.


Anushka's more stills



Keywords:Irandam ulakam,tissue paper,Anushka shetty,tollywood,kollywood,shooting,Dog bites Anushka