ഒരു മരംവെട്ടുകാരന്* കാട്ടിലേക്ക് മരം മുറിക്കുവാന്* പോകുകയായിരുന്നു...വഴിക്ക് ഒരു മരത്തിന്റെ ചുവട്ടില്* ഒരു ബ്രഹ്മചാരി ഇരുന്നു തപസ്സു ചെയ്യുന്നതായി കണ്ടു..തനിക്ക് കൂടുതല്* ലാഭമുണ്ടാക്കാവാനുള്ള എന്തെങ്കിലും വഴി അദ്ദേഹം ഉപദേശിച്ചുതരുമെന്ന് വിചാരിച്ച് മരംവെട്ടുകാരന്* അടുത്തുചെന്ന് വന്ദിച്ച് എന്തെങ്കിലും ഉപദേശം തരണമെന്ന് അപേക്ഷിചു...ബ്രഹ്മചാരി അദ്ദേഹത്തെ അനുഗ്രഹിചോണ്ട് പറഞ്ഞു "മുന്നോട്ട് പോകു എല്ലാം ശരിയാകും " ..ആ ഉപദേശവും കേട്ട് അയാള്* തന്റെ ജോലി ചെയ്യുവാനായി പോയി...കുറെ മരം മുറിച്ച് വിറ്റ് അയാള്*ക്ക് കുറച്ചു പണം കിട്ടി ..അടുത്ത ദിവസം അയാള്* ആലോചിച്ചു ,മുന്നോട്ട് പോകാനല്ലേ ബ്രഹ്മചാരി പറഞ്ഞത് ? ...കാട്ടിനുള്ളില്* കുറേക്കൂടി മുന്നോട്ട് പോകാമെന്ന് അയാള്* കരുതി ...മുന്നോട്ട് പോയപ്പോള്* കുറെ ചന്ദനമരങ്ങള്* നില്*ക്കുന്നതായി കണ്ടു...സന്തുഷ്ടനായ അയാള്* ആ ചന്ദനമരങ്ങള്* മുറിച്ചുവിറ്റു...കൂടുതല്* പണം നേടി ...രണ്ടു ദിവസം കഴിഞ്ഞ് അയാള്* ബ്രഹ്മചാരിയുടെ വാക്ക് ഓര്*ത്ത് വീണ്ടും മുന്നോട്ട് പോയി..അപ്പോള്* ഒരു വെള്ളിഖനി കണ്ടു...അയാള്*ക്ക് സന്തോഷമായി ..വീണ്ടും മുന്നോട്ട് പോയപ്പോള്* സ്വര്*ണ്ണഖനി കണ്ടു ..അയാള്* അവിടെയും നിന്നില്ല ,പിന്നെയും മുന്നോട്ട് പോയപ്പോള്* രത്നങ്ങളും മുത്തുകളും മറ്റു വളരെ വിലപിടിച്ച സാധനങ്ങളും കിട്ടി ..അയാള്* വലിയ ധനികനായിത്തീര്*ന്നു...

നമുക്ക് ജീവിതത്തില്* ഒരിക്കലും അലംഭാവമുണ്ടാകരുത് ..എന്നാണു അദ്ദേഹം ഉപദേശിക്കുന്നത് ..സാധാരണ മനുഷ്യര്* ഭൗതികമായ നേട്ടങ്ങളില്* സംതൃപ്തരായിക്കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്...അവര്*ക്ക് നഷ്ട്ടപ്പെടുന്നത് എന്താണെന്ന് അവര്* അറിയുന്നില്ല..താത്ക്കാലികങ്ങളായ സുഖഭോഗങ്ങളില്* ആസക്തരായി ജീവിക്കുവാനല്ല നമ്മുടെ ആചാര്യന്മാര്* നമ്മളോട് ഉപദേശിക്കുന്നത്...നമ്മുടെ ഉള്ളില്*തന്നെയുള്ള അനന്തമായ ജ്ഞാനത്തെയും ആനന്ദത്തെയും സാക്ഷാത്ക്കരിക്കുവാന്* നാം വളരെയധികം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു..തേക്കും ചന്ദനവും വെള്ളിയും സ്വര്*ണ്ണവുമെല്ലാം ഭൗതികസുഖത്തിന്റെ തനതായ ഭാവത്തെ കാണിക്കുന്നു....അതെല്ലാം ബാഹ്യമാണ്...മുന്നോട്ട്പോയി അവസാനം എത്തിചേരുമ്പോള്* വിറകുവെട്ടുകാരന്* കണ്ട മുത്തും പവിഴവും നമ്മുടെ ഉള്ളില്*തന്നെയുള്ള സച്ചിദാനന്ദമാകുന്നു...അവിടെയെത്തി അത് സാക്ഷാത്ക്കരിക്കുന്നതാണ് നമ്മുടെ ജീവിതലക്ഷ്യം...ആ ലക്ഷ്യപ്രാപ്തിവരെ ആലസ്യം കൂടാതെ മുന്നോട്ട്പോകുവാനാണ് ആചാര്യന്മാര്* നമ്മോടുപദേശിക്കുന്നത് ,ഉത്തിഷ്ഠത ! ജാഗ്രത !! ...ഉത്തമന്*മാരായ ആചാര്യന്മാരെ പ്രാപിച് അവരുടെ ഉപദേശമനുസരിച് മുന്നോട്ട് പോകുക !! ...ഈ ഉപദേശം ഇപ്പോഴും ഓര്*മ്മിച്ചാല്* ജീവിതത്തില്* പരാചയമുണ്ടാവുകയില്ല ..


More Stills



Keywords:Moral stories,short stories,malayalam short stories,malayalam stories,kavithakal