ഒടുവില്* നടന്* പൃഥ്വിരാജ് കാര്യങ്ങള്* മനസ്സിലാക്കിയെന്ന് തോന്നുന്നു. പ്രേക്ഷകര്* ആണ് വലുതെന്ന് അവാര്*ഡ് നൈറ്റില്* വെറുതെ പറയാന്* മാത്രമുള്ളതല്ലെന്ന് പൃഥ്വി തിരിച്ചറിഞ്ഞെന്നു വേണം കരുതാന്*. പ്രേക്ഷകരെ വെറുപ്പിച്ച് കരിയര്* മുന്നോട്ടുകൊണ്ടു പോകാന്* കഴിയില്ലെന്ന് മനസ്സില്ലാക്കിയിട്ടാകണം പൃഥ്വി ഒടുവില്* ക്ഷമ ചോദിച്ചത്. ആരാധകരെയും മാധ്യമപ്രവര്*ത്തകരെയും വെറുപ്പിച്ച് രഹസ്യവിവാഹം കഴിച്ചതിന് പൃഥ്വിരാജ് മാധ്യമസമ്മേളനത്തില്* ക്ഷമ ചോദിക്കുകയായിരുന്നു.

മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള മീറ്റ് ദി പ്രസിലാണ് പൃഥ്വി ഖേദം പ്രകടിപ്പിച്ചത്. തന്റെ വിവാഹം രഹസ്യമാക്കി വയ്ക്കാന്* പാടില്ലായിരുന്നുവെന്നു പറയുന്നവര്*ക്കു മുന്നില്* കുറ്റമേല്*ക്കുന്നുവെന്നും ക്ഷമിക്കണമെന്നുമാണ് നടന്* പൃഥ്വി പറഞ്ഞത്.

വിവാഹത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്* പൃഥ്വി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിവാഹം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയാന്* ഞാന്* ബാദ്ധ്യസ്ഥനാണ്. രണ്ട് കാരണങ്ങള്* കൊണ്ടാണ് ഞാന്* വിവാഹക്കാര്യം രഹസ്യമാക്കി വച്ചത്. ഒന്ന് എന്റെ ഭാര്യയായ സുപ്രിയാ മേനോന്* ഒരു മാധ്യമ പ്രവര്*ത്തകയാണ്. അവള്*ക്ക് ഇലക്ഷന്* വാര്*ത്തകള്* എടുക്കാനും മറ്റും കേരളത്തിലും വരേണ്ടി വരും. അവളുടെ പേര് ഞാന്* വെളിപ്പെടുത്തിയാല്*, അത് അവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്* അവള്* ശ്രദ്ധിക്കപ്പെടും.

രണ്ടാമത്തെ കാരണം ഞാനിഷ്ടപ്പെടുന്ന പെണ്*കുട്ടിയെ താലിക്കെട്ടുന്നത് എന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്* വച്ചായിരിക്കണമെന്ന് നിര്*ബ്ബന്ധമുണ്ടായിരുന്നു. ആ ചടങ്ങിന് സാക്ഷിയാകാന്* വളരെ അടുത്ത ബന്ധുക്കള്* മാത്രമെ പാടുള്ളൂ എന്നതും എന്റെ ഒരു ആഗ്രഹമായിരുന്നു"- പൃഥ്വിരാജ് പറഞ്ഞു.

വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ല.
മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്* തനിക്കിനിയും അന്*പതുവര്*ഷമെങ്കിലും നായകനായി തുടരാനാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിയുടെ പുതിയ ചിത്രമായ മാണിക്യകല്ല്* നല്ല അഭിപ്രായം നേടിയിട്ടും തീയേറ്ററുകളില്* നിന്ന് നടന്റെ ആരാധകര്* പോലും വിട്ടുനില്*ക്കുന്നുവെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു. വിവാഹവിവാദവുമായി ബന്ധപ്പെട്ട് പൃഥ്വിയോടുള്ള നീരസം മൂലം പ്രേക്ഷകരും മാധ്യമങ്ങളും ചിത്രത്തെ നിരാകരിക്കുന്നു എന്നുമായിരുന്നു വാര്*ത്തകള്*. പൃഥ്വിരാജിന്റെ ഇമേജിന് ഈ സംഭവം പ്രതികൂലമായി ബാധിച്ചു എന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

മാണിക്യക്കല്ലിന്റെ സംവിധായകന്* മോഹന്*, നടി സംവൃതാ സുനില്*, നിര്*മാതാവ് ഗിരീഷ് ലാല്* തുടങ്ങിയവര്* പ്രസ് ദ് മീറ്റില്* പങ്കെടുത്തു.