-
കിംഗും കമ്മീഷണറും - വരാന്* പോകുന്നത് ആറ്റō
ഷാജി കൈലാസും രണ്*ജി പണിക്കരും ഒത്തുചേരുന്ന ഒരു സിനിമയില്* നിന്ന് പ്രേക്ഷകര്* പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ്? കോമഡിയും സെന്*റിമെന്*റ്സും ഇഴചേരുന്ന ഒരു കുടുംബചിത്രം എന്തായാലും ഈ കൂട്ടുകെട്ടില്* നിന്ന് ആരും പ്രതീക്ഷിക്കില്ല. കഴിഞ്ഞ 15 വര്*ഷം ഇരുവരും ചേര്*ന്ന് സിനിമ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇനി ഒന്നിക്കുമ്പോള്* അത് ഒരു സാധാരണ ചിത്രമായാല്* മതിയോ? പോരാ, എന്നുമാത്രമല്ല - “ഒരു ആറ്റംബോംബായിരിക്കും അത്” എന്ന് ഷാജി കൈലാസിന്*റെ വാക്കുകള്*.
“നമ്മുടെ കളക്ടറെ തന്നെ വീണ്ടും അവതരിപ്പിക്കാം” എന്ന രണ്*ജി പണിക്കരുടെ ഉറപ്പാണ് ഷാജി കൈലാസിന് ആവേശമായത്. “15 വര്*ഷം ഞങ്ങളൊന്നിച്ച് ഒരു സിനിമയും നടന്നില്ല. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്*ജിയുടെ തിരക്കുകള്* കാരണമാണ് നടക്കാതെ പോയത്. ഇനി ഒരു സിനിമ വരുന്നത് ആറ്റം ബോംബ് പോലെ ആയിരിക്കണം” - ഷാജി പറയുന്നു.
കിംഗ് ആന്*റ് ദി കമ്മീഷണര്*! ഷാജിയും രണ്*ജിയും ഒത്തുചേരുകയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും നായകന്**മാരാകുന്നു. മമ്മൂട്ടി - ജില്ലാ കളക്ടര്* തേവള്ളിപ്പറമ്പില്* ജോസഫ് അലക്സ്. സുരേഷ്ഗോപി - സിറ്റി പൊലീസ് കമ്മീഷണര്* ഭരത്ചന്ദ്രന്* ഐ പി എസ്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് രണ്*ജി പണിക്കര്* ഒരു നിര്*വചനം നല്*കുന്നു - “പരസ്പരം കണ്ടാല്* കടിച്ചുകീറുന്ന സൌഹൃദം.
“ഇന്ത്യയുടെ സോള്*... ആത്*മാവ്, അത് എന്താണെന്ന് തിരിച്ചറിയാനുള്ള സെന്*സുണ്ടാവണം” - എന്നതിനേക്കാള്* ആവേശമുണര്*ത്തുന്ന ഡയലോഗുകളുമായി ജോസഫ് അലക്സ് സ്ക്രീനില്* നിറയും. “ഓര്*മ്മയുണ്ടോ ഈ മുഖം” - എന്ന പരിചയപ്പെടുത്തല്* ഇത്തവണ ഭരത്ചന്ദ്രന്* നടത്തില്ല. തീ പാറുന്ന ഡയലോഗുകളാല്* പരസ്പരം ആക്രമിച്ച് ഭരത്ചന്ദ്രനും ജോസഫ് അലക്സും ഏറ്റുമുട്ടുമ്പോള്* ബോക്സോഫീസില്* വീണ്ടും ഷാജി കൈലാസിന്*റെ കാലം ഉദിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡല്*ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കിംഗ് ആന്*റ് ദി കമ്മീഷണര്* മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് പ്രദര്*ശനത്തിനെത്തിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks