ഇനി ഇ-മെയിലും വീഡിയോകളും വെറും ഒരു കണ്ണിമചിമ്മുന്ന അകലത്തില്* കാണാം. ഇമെയില്* മാത്രമല്ല മെസേജുകളും വീഡിയോകളും ജിപിആര്**എസ് നാവിഗേഷനുമെല്ലാം നമുക്ക് കണ്ണടയ്ക്കുള്ളില്* കാണാനാവും. പ്രോജ്ക്ട് ഗ്ലാസ് എന്ന പേരില്* യുട്യൂബ് വീഡിയോ വഴിയാണ് പദ്ധതിയുടെ കൂടുതല്* വിവരങ്ങള്* ഗൂഗിള്* വെളിപ്പെടുത്തിയത്.


മെസേജ് അയക്കാനും ചിത്രമെടുക്കാനും നിദ്ദേശങ്ങള്* പറഞ്ഞാല്* മാത്രം മതി. കറുപ്പ്, ഗ്രേ, നീല, ചുവപ്പ്, വെള്ള നിറങ്ങളില്* പ്രോജക്ട് ഗ്ലാസ് പുറത്തിറക്കും.

കണ്ണടപോലെ തലയില്* ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്*നെറ്റിന്റെ മാസ്മരലോകവുമായി ഇടപഴകാന്* ഉപയോക്താവിനെ സമീപിക്കുന്ന ഈ പദ്ധതിയില്* 'പോയന്റ് ഓഫ് വ്യൂ' ഇന്റര്*ഫേസാണ് ഉപയോഗിച്ചിരിക്കുന്നത്.



കഴിഞ്ഞ വര്*ഷം ഏപ്രിലിലാണ് ഗൂഗിള്* ഗ്ലാസ് സംബന്ധിച്ച ആദ്യ വീഡിയോ ഗൂഗിള്* പുറത്തുവിട്ടത്.ഇപ്പോള്* സങ്കീര്*ണത കുറഞ്ഞതും വിശദമായതുമായ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 'ഗൂഗിള്* എക്*സ് ' എന്ന രഹസ്യലാബില്* രൂപപ്പെട്ട പദ്ധതിയാണ് ഗൂഗിള്* ഗ്ലാസ്. കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ സെര്*ജി ബ്രിന്* ആണ് ഈ സ്വപ്*നപദ്ധതിക്ക് നേരിട്ട് നേതൃത്വം നല്*കുന്നത്.

ശരീരത്തില്* ധരിക്കാവുന്ന ചിപ്പ് ഘടിപ്പിച്ച ഉപകരണങ്ങളുടെ ഒരു നിര തന്നെ വിവിധ കമ്പനികള്* തയ്യാറാക്കി വരികയാണ്. ആപ്പിളിന്റെ 'ഐവാച്ച്' (iWatch) ഇതുപോലൊരുപകരണമാണ്.


More stills



Keywords:Iwatch,Google glass,Google exe,Sergi Brin,point of view,email,sms,message