ചെറിയ ഇടവേളക്കു ശേഷം നടി അര്*ച്ചന കവി മലയാള സിനിമയിലേക്ക് വീണ്ടും വരുന്നു. ഇത്തവണ കുറച്ചു വിവാദമായേക്കാവുന്ന പ്രസ്താവനയുമായാണ് അര്*ച്ചന എത്തുന്നത്. അര്*ച്ചനയുടെ, ‘ലാലിനേക്കാള്* മികച്ചത് ജീന്*പോളാ’ണെന്ന പ്രസ്താവനയാണ് വിവാദമാകാനിടയുള്ളത്. സംവിധായകനായ ലാലിന്റെ മകന്* കൂടിയായ ജീന്* പോള്* ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹണീബീ’ എന്ന ചിത്രത്തില്* അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അര്*ച്ചനയിപ്പോള്* .


ടാലന്റ് എന്നു പറയുന്നത് ജന്മനാ കിട്ടുന്നതല്ലെന്നും ലാലിനേക്കാള്* കുറച്ചു കൂടി നല്ലത് ജീന്* പോളാണെന്നാണ് തനിക്കു തോന്നുന്നതെന്നും അര്*ച്ചന തുറന്നടിച്ചു. ആസിഫ് അലി, ഫഹദ് ഫാസില്*, ഭാവന എന്നിവരാണ് ഹണീബീയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയോളം പ്രാധാന്യമുള്ള റോളല്ലെങ്കിലും മികച്ച കഥാപാത്രമാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്നാണ് അര്*ച്ചന പറയുന്നത്

Archana kavi

Keywords: Archana kavi, Archana kavi gallery, Archana kavi images, Archana kavi photos,