സ്*പാമര്*മാരുടെ ശല്യം അസഹ്യമായതോടെ അവയെ നിയമപരമായി നേരിടാന്* ട്വിറ്റര്* തീരുമാനിച്ചു. ഇതിനുള്ള പ്രഥമനടപടിയായി സ്*പാം ചെയ്യുന്നതിനായുള്ള ഉപകരണങ്ങള്* സൃഷ്*ടിക്കുന്ന അഞ്ച് വെബ്*സൈറ്റുകള്*ക്കെതിരെ യു.എസ് കോടതിയില്* ട്വിറ്റര്* കേസ് ഫയല്* ചെയ്*തു. യഥാര്*ത്ഥ ട്വീറ്റ് സന്ദേശങ്ങളെന്ന വ്യാജേന ഉപയോക്താക്കള്*ക്ക് വയാഗ്ര പരസ്യങ്ങള്* മുതല്* വൈറസുകള്* ഉള്*ക്കൊള്ളുന്ന ലിങ്കുകള്* വരെ അയയ്*ക്കുന്നത് ട്വിറ്ററിന് തലവേദന സൃഷ്*ടിച്ചിരുന്നു.

ഫോളോവര്*മാരെ വര്*ദ്ധിപ്പിക്കാന്* സഹായിക്കുന്നതാണെന്ന് നടിച്ച് ഒരു അക്കൌണ്ടിന്റെ പൂര്*ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഇത്തരം സൈറ്റുകള്* ബോട്ട് എന്നാണ് അറിയപ്പെടുന്നത്. ഉപയോക്താക്കളെ ലിങ്കുകളില്* ക്ലിക്കുചെയ്യാന്* പ്രേരിപ്പിക്കുന്ന തരത്തില്* ഇവ വ്യാജ സന്ദേശങ്ങള്* അയയ്*ക്കുന്നു.

ഉപയോക്താക്കളുടെ എണ്ണം അനുദിനം വര്*ദ്ധിച്ചുകൊണ്ടിരിക്കുന്ന ട്വിറ്ററില്* നിലവില്* 140 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. ഉപയോക്തൃ അടിസ്ഥാനത്തില്* വളരുന്ന ഒരു സോഷ്യല്* നെറ്റ്*വര്*ക്ക് സൈറ്റ് എന്ന നിലയില്*, ഓണ്*ലൈന്* സംഭാഷണത്തെ മന്ദഗതിയിലാക്കുന്നതും ഉപയോക്താക്കളെ വെറുപ്പിക്കുന്നതുമായ ഇത്തരം സ്*പാമുകളെ ട്വിറ്റര്* ഭയക്കുന്നുണ്ട്.

ഫേസ്*ബുക്കും ഗൂഗിളും ഇതിനകം തന്നെ സ്*പാമര്*മാര്*ക്കെതിരെ കോടതി വഴി വിജയം കൈവരിച്ചിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ഇപ്പോള്* ട്വിറ്ററും.


Keywords:Online conversation,Facebook, Google,Spam,Virus, Link,Twitter Goes to Court to Fight Spammer