പ്രശസ്ത കന്നഡ നടനായ വിഷ്ണുവര്*ധന്* (59) അന്തരിച്ചു.ബുധനാഴ്ച പുലര്*ച്ചെ രണ്ടരയോടെ മൈസൂരില്* വെച്ച് ഹൃദയാഘാതത്തെത്തുടര്*ന്നായിരുന്നു അന്ത്യം സംഭവിച്ചത് .ഏഴു തവണ മികച്ച നടനുളള കര്*ണാടക സര്*ക്കാരിന്റെ പുരസ്*കാരവും ഏഴു തവണ ഫിലിംഫെയര്* പുരസ്*ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നിരവധി കന്നട ചിത്രങ്ങള്*ക്കു വേണ്ടി പിന്നണി പാടിയിട്ടുള്ള വിഷ്ണുവര്*ധന്* അറിയപ്പെടുന്ന ഒരു ഗായകന്* കൂടിയാണ്.കന്നഡ ചിത്രങ്ങള്*ക്ക് പുറമേ 'കൗരവര്*' എന്ന മലയാള ചിത്രമടക്കം തമിഴിലും, ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള വിഷ്ണുവര്*ധന്* ഇതുവരെ 199 ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.മണിച്ചിത്രത്താഴ് , ഹിറ്റ്*ലര്* എന്നീ മലയാള സിനിമകളുടെ കന്നഡ റീമേക്കിലും വിഷ്ണുവര്*ധനായിരുന്നു നായകന്* .പ്രശസ്ത കന്നഡ നടി ഭാരതിയാണു ഭാര്യ .കീര്*ത്തി, ചന്ദന എന്നിവര്* വളര്*ത്തു മക്കളാണ്.