പൂത്തുനില്*ക്കുന്ന പുല്ലാനികള്*


ആകാശക്കാഴ്ചകളെ
മറയ്ക്കുന്ന ആ ഇടവഴികളിലൂടെ
ഇന്ന് ഞാന്* വീണ്ടും നടന്നു.
കൂടെ നീയും ഉണ്ടായിരുന്നു.
മണിക്കൂറുകള്* നമ്മള്* ഒരുമിച്ചു നടന്നു.
അപ്പോഴും മൗനം നമുക്കിടയില്*
ഖനീഭവിച്ചു തന്നെ നിന്നു.
ഒടുവില്* വഴികള്* അവസാനിക്കുന്നതു കണ്ട ഞാന്*
ഞെട്ടലോടെ നിന്നെ നോക്കി.
നിന്റെ കണ്ണുകള്* പിന്നെയും നിറഞ്ഞിരുന്നു.
എന്തിനെന്ന് ഇത്തവണയും ഞാന്* ചോദിച്ചില്ല.
ആവര്*ത്തനവിരസത!


Keywords:songs,kavithakal,poems,malayalam songs,love songs,sad songs