-
ആദരാഞ്ജലികള്*
കൊച്ചി: ആലപ്പുഴ രൂപതാ മുന്* ബിഷപ് ഡോ. പീറ്റര്* എം. ചേനപ്പറമ്പില്* (83) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്*ന്ന് രാവിലെ 7.10 ന് എറണാകുളം ലൂര്*ദ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ ആലപ്പുഴസെന്റ് മേരീസ് മൗണ്ട് കാര്*മല്* കത്തീഡ്രലില്*.
ബിഷപ്പ് ഡോ. മൈക്കിള്* ആറാട്ടുകുളം വിരമിച്ചതിനെ തുടര്*ന്ന് ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 1984 ഏപ്രില്* 28ന് സ്ഥാനമേറ്റ ഡോ. പീറ്റര്* ചേനപ്പറമ്പില്* 17 വര്*ഷത്തെ സേവനത്തിനുശേഷം 2001 ഡിസംബര്* ഒന്*പതിനാണ് വിരമിച്ചത്. തുടര്*ന്ന് വിസിറ്റേഷന്* സിസ്*റ്റേഴ്*സിന്റെ നേതൃത്വത്തിലുള്ള കലവൂര്* പ്രസന്റേഷന്* ആരാമില്* വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.വാര്*ധക്യസഹജമായ അസുഖത്തെത്തുടര്*ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
തുറവൂര്* മനക്കോടം ചേനപ്പറമ്പില്* മൈക്കിളിന്റെയും ജോസഫൈന്റെയും മകനായി 1929 ഡിസംബര്* എട്ടിനായിരുന്നു ജനനം. 1956 ജൂണ്* ഒന്നിനു പുണെയില്* സെന്റ് വിന്*സെന്റ്*സ് പള്ളിയില്* ബിഷപ് റോഡ്രിഗ്*സില്*നിന്നാണു വൈദികപട്ടം സ്വീകരിക്കുന്നത്. പുന്നപ്ര സെന്റ് ജോസഫ്*സ് പള്ളിയില്* സഹവികാരിയായി സേവനത്തിനു തുടക്കംകുറിച്ചു. മൗണ്ട് കാര്*മല്* കത്തീഡ്രല്*, അഴീക്കല്* സെന്റ് സേവ്യേഴ്*സ് പള്ളി, പുന്നപ്ര സെന്റ് ജോണ്* മരിയ വിയാനി പള്ളി, വെള്ളാപ്പള്ളി സെന്റ് ഫ്രാന്*സിസ് അസീസി പള്ളി എന്നിവിടങ്ങളില്* വികാരിയായും സോഷ്യല്* വര്*ക്ക് ഡയറക്ടര്*, കോര്*പറേറ്റ് മാനേജര്* എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 1982 നവംബര്* 11നു ഡൊമസ്റ്റിക് പ്രിലേറ്റ് എന്ന പേപ്പല്* ബഹുമതി ലഭിച്ചു. ബിഷപ്രൂപംകൊടുത്ത ടൗണ്* ഡവലപ്*മെന്റ് ഫോറവും ആലപ്പുഴ വിദ്യാലയ പരിപോഷക സമിതിയും ക്രെഡിറ്റ് യൂണിയനുകളും സ്വാശ്രയ കൂട്ടായ്മകളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
വീടിനൊപ്പം മഴവെള്ള സംഭരണിയുണ്ടാക്കുന്നതിനും സൗരോര്*ജ അടുപ്പുകള്* ജനകീയമാക്കുന്നതിനും പട്ടുനൂല്*ക്കൃഷി, മുട്ടക്കോഴി, മീന്* വളര്*ത്തല്* പദ്ധതികളുമൊക്കെ കടലോരത്ത് ആരംഭം കുറിച്ചു സംസ്ഥാന, ദേശീയ സര്*ക്കാരുകളുടെ ശ്രദ്ധയില്* കൊണ്ടുവന്നതും പീറ്റര്* പിതാവാണ്. മികച്ച വയലിനിസ്റ്റ് കൂടിയായിരുന്നു ബിഷപ് പീറ്റര്*എം. ചേനപ്പറമ്പില്* ..... പ്രാര്*ഥനയോടെ ആദരാഞ്ജലികള്*
Bishop Peter M. Chenaparampil
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks