സുന്ദരിമാരെ ഒരു ദു:ഖവാര്*ത്ത. പെണ്**കുട്ടികളുടെ സ്വപ്നകാമുകന്* സഹീര്* ഖാന്* വിവാഹിതനാകാന്* ഒരുങ്ങുന്നു. പന്തേറിലെ കണിശതയും കൃത്യതയും കൊണ്ട് ശ്രദ്ധേയനായ ഇന്ത്യന്* ക്രിക്കറ്റിലെ സുന്ദരന്* സഹീര്* ഖാന്* ഉടന്* വിവാഹിതനാകുമെന്നാണ് റിപ്പോര്*ട്ട്. നടിയും നര്*ത്തകിയുമായ ഇഷാ ഷര്*വാണിയാണ് സഹീറിന്റെ ബാച്ചിലര്* ലൈഫ് ക്ലീന്* ബൌള്*ഡാക്കാനെത്തുന്നത്.


ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്* വിവാഹിതരാകാന്* ഒരുങ്ങുന്നത്. 2005ലാണ് ഇവര്* പരിചയപ്പെടുന്നത്. പരിചയവും സൌഹൃദമാകുകയും അത് പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. പ്രണയത്തിനിടയില്* ചില സൌന്ദര്യപ്പിണക്കങ്ങളും ഉണ്ടായി. ഇരുവരും വേര്*പിരിയാന്* വരെ തീരുമാനിച്ചിരുന്നു. എന്നാല്* ഡല്*ഹിയില്* ഒരു മ്യൂസിക് പ്രോഗ്രാമിനെത്തിയ ഇഷ വീണ്ടും സഹീറിന്റെ ഹൃദയം കീഴടക്കി. പ്രണയത്തിന് മരണമില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്തായാലും ഉടന്* തന്നെ സഹീറും ഇഷയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.

ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്* നിര്**ണ്ണായക പങ്കുവഹിച്ച താരമാണ് സഹീര്* ഖാന്*. ഈ ലോകകപ്പില്* ഏറ്റവും കൂടുതല്* വിക്കറ്റ് നേടിയ താരവുമാണ് സഹീര്*( അഫ്രീദിയും ഈ ബഹുമതിക്ക് അര്*ഹനാണ്).

പ്രമുഖ നര്*ത്തകി ദക്ഷാ സേത്തിന്റെ മകളായ ഇഷാ ഷര്*വാണി സുഭാഷ് ഗായിയുടെ കിസ്ന എന്ന ചിത്രത്തില്* വിവേക് ഒബ്*റായിയുടെ നായികയായിട്ടാണ് വെള്ളിത്തിരയിലെത്തുന്നത്.

KEYWORDS:Zaheer Khan's big fat Indian wedding soon, Is Zaheer Khan's marrieage soon?, wedding well for zaheer Khan, Zaheer Khan's wedding soon, aheer Khan's marrieage fixed