കിംഗ് ഖാന്* ഷാരൂഖിന് സാമൂഹിക വെബ്സൈറ്റായ ട്വിറ്റര്* എന്ന പേരു കേള്*ക്കുന്നത് തന്നെ അലര്*ജിയായി മാറിയിരിക്കുന്നു. ട്വിറ്ററില്* ഷാരൂഖിനെതിരെ അപകീര്*ത്തികരമായ കമന്റുകള്* ധാരാളമായി വരുന്നതാണ് ഈ ബോളിവുഡ് താരത്തെ വിഷമിപ്പിക്കുന്നത്.

ഷാരൂഖിന്റെ മകന്* ആര്യനാണ് ട്വിറ്ററില്* പിതാവിനെ കുറിച്ചുള്ള അശ്ലീല കമന്റ് ആദ്യം കണ്ടത്. ആര്യന്* ഇക്കാര്യം ഷാരൂഖിനെ അറിയിക്കുകയായിരുന്നു. ഈ സംഭവം നടന്നതോടെ താരം ട്വിറ്റര്* എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റില്* നിന്ന് അകന്നു തുടങ്ങിയിരുന്നു.

തന്റെ ഫാന്*സുമായുള്ള സ്ഥിരം സംവാദവേദിയായിട്ടാണ് ഷാരൂഖ് ട്വിറ്ററിനെ കണ്ടത്. യഥാര്*ത്ഥത്തില്* കരണ്* ജോഹറായിരുന്നു ഷാരൂഖിനെ ബ്ലോഗിംഗ് സ്പേസില്* എത്തിച്ചത്. എന്നാല്*, അജ്ഞാതരായ ആളുകള്* നടത്തുന്ന അസഭ്യ വര്*ഷത്തില്* ഷാരൂഖ് ഇപ്പോള്* അല്*പ്പമൊന്ന് അന്ധാളിച്ചിരിക്കുകയാണ്.

വളര്*ന്ന് വരുന്ന മക്കള്* ഇത്തരം ആക്ഷേപങ്ങള്* കാണുന്നത് ഷാരൂഖിനെ ട്വിറ്ററില്* നിന്ന് അകറ്റുന്നു. മക്കളുടെയും ജോലിക്കാരുടെയും മുന്നില്* മറ്റുള്ളവരുടെ ആക്ഷേപത്തിനു പാത്രമാവേണ്ടതില്ല എന്നാണ് ഷാരൂഖിന്റെ തീരുമാനം. എന്തായാലും, ഷാരൂഖും ട്വിറ്ററുമായുള്ള ബന്ധം തല്*ക്കാലത്തേക്കെങ്കിലും അവസാനിച്ചിരിക്കുകയാണ്.



Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news