ഐപാഡുകളും കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന “കമ്പ്യൂട്ടര്* വിഷന്* സിന്**ഡ്രോം” എന്ന പ്രശ്നത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്*. കണ്ണിന് മതിയായ വിശ്രമം നല്*കാതെ കമ്പ്യൂട്ടര്* സ്*ക്രീനില്* നോക്കിയിരിക്കുന്നതുമൂലം കണ്ണിന് ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളെയാണ് കമ്പ്യൂട്ടര്* വിഷന്* സിന്*ഡ്രം എന്ന് പറയുന്നത്. എന്നാല്* കമ്പ്യൂട്ടര്* മാത്രമല്ല ഐപാഡ് സ്*ക്രീനും ഇത്തരം പ്രശ്നങ്ങള്* കാരണമാകുമെന്നാണ് പഠനങ്ങളില്* പറയുന്നത്.

അമേരിക്കന്* ഓപ്റ്റോമെട്രിക് അസ്സോസിയേഷന്റെ പഠനം പ്രകാരം കാഴ്*ച മങ്ങുന്നത്, തലവേദന, കണ്ണ് വരളുന്നത് എന്നിവയെല്ലാം ഇതില്*പ്പെടുന്നു. രണ്ടോ അതില്*ക്കൂടുതലോ മണിക്കൂര്* കമ്പ്യൂട്ടര്* സ്*ക്രീനില്* ഇടവേളയില്ലാതെ നോക്കിയിരിക്കുന്നത് ഈ പ്രശ്*നങ്ങള്*ക്ക് കാരണമാകുന്നു.

പുത്തന്* ടാബ്*ലെറ്റുകളുടെയും സ്*മാര്*ട്ട് ഫോണുകളുടെയും ചെറിയ സ്*ക്രീനുകള്* കണ്ണിന് ആയാസമുണ്ടാക്കുന്നു. പഠനങ്ങള്* പറയുന്നത് ഇത്തരം സ്*ക്രീനുകള്* ആളുകള്* കണ്ണിന് വളരെ സമീപത്തായി വച്ചാണ് നോക്കുകയും അതില്* പ്രവര്*ത്തിക്കുകയും ചെയ്യുന്നത്.

അതിനാല്*ത്തന്നെ അടിക്കടി കണ്ണിന്റെ ഇമവെട്ടുന്നതിന് മറക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ഫോക്കസിംഗ് മസിലുകളെ ദുര്*ബ്ബലമാക്കുന്നു. മാത്രവുമല്ല കണ്ണ് വരളുന്നതിനും ഇടയാക്കുന്നു. ഭാവിയില്* കണ്ണിന് ഗുരുതരമായ പ്രശ്നങ്ങള്* ഉണ്ടാക്കുന്നതിലേക്ക് ഇവ നയിക്കുന്നു.

ന്യൂയോര്*ക്കിലെ ഓപ്റ്റോമെട്രിസ്റ്റായ ഡോക്ടര്*. ജസ്റ്റിന്* ബാസന്* പറയുന്നത് റെറ്റിന ഡിസ്*പ്ലേകള്* ഒരുപരിധിവരെ കമ്പ്യൂട്ടര്* വിഷന്* സിന്*ഡ്രോമിനെ ചെറുക്കുമെന്നാണ്.



Keywords:Optometrist, Dr. Justin Basan, Retina display, Focus, Muscles,Tablet,smart phone,Ipad screen,Ipads too can Cause 'Computer Vision Syndrome