ഇന്നലെകളിലെ തെന്നിന്ത്യന്* ഗ്ലാമര്* താരം മീനയ്ക്ക് പെണ്*കുഞ്ഞ് പിറന്നു. ജനുവരി ഒന്നിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്* വെച്ചായിരുന്നു പ്രസവം.

സിനിമയില്* സജീവമായി നില്*ക്കെ 2009 ജൂലൈയിലാണ് ബാംഗ്ലൂരിലെ സോഫ്റ്റ് വെയര്* എഞ്ചിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്തത്. വിവാഹശേഷം മീനയും ഭര്*ത്താവും ബാംഗ്ലൂരിലേക്ക് താമസം മാറിയിരുന്നു.

1982ല്* ശിവാജി ഗണേശന്റെ നെഞ്ചങ്കല്* എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ഒട്ടുമിക്ക മുന്*നിര താരങ്ങളുടെയും നായിക പദവി അലങ്കരിച്ചിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാനുള്ള മീനയുടെ തീരുമാനം ഇവരുടെ ദാമ്പത്യത്തില്* വിള്ളലുണ്ടാക്കിയിരുന്നു. തുടര്*ന്ന് ഭര്*ത്താവുമായി പിണങ്ങി മീന ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളും സഹപ്രവര്*ത്തകരും ഇടപെട്ടാണ് ഇവര്*ക്കിടയിലെ പിണക്കം മാറ്റിയത്.

തമിഴ് ടെലിവിഷന്* സീരിയലുകളിലും സിനിമയില്* ചെറിയ റോളുകളിലും അഭിനയിച്ചുവരികയാണ് മീന ഇപ്പോള്*.