-
ട്രിവാന്*ഡ്രം ലോഡ്ജ് - അതി ഗംഭീരം
ട്രിവാന്*ഡ്രം ലോഡ്ജ് - അതി ഗംഭീരം
ഒരു സൂ*പ്പര്* സിനിമ കണ്ടു, പേര് - ട്രിവാന്*ഡ്രം ലോഡ്ജ്. മുമ്പ് നമുക്ക് ‘ബ്യൂട്ടിഫുള്*‘ സമ്മാനിച്ച അതേ ടീം. വി കെ പ്രകാശ് - അനൂപ് മേനോന്* - ജയസൂര്യ ത്രയത്തിന്*റെ ചിത്രം. നല്ല ഒന്നാന്തരമൊരു സിനിമയാണെന്ന് ആദ്യമേ പറയട്ടെ. ധൈര്യപൂര്*വം ആര്*ക്കും റെക്കമെന്*റ് ചെയ്യാവുന്ന സിനിമ.
മലയാള സിനിമയില്* ന്യൂ ജനറേഷന്* എന്ന് ഇപ്പോള്* കളിയാക്കി വിളിക്കുന്ന കൂട്ടത്തില്* പെടുമോ ഈ സിനിമ എന്നറിയില്ല. എന്*റെ അഭിപ്രായത്തില്* രണ്ടുതരം സിനിമകളേ ഇവിടെയുള്ളൂ - നല്ല സിനിമയും ചീത്ത സിനിമയും. ട്രിവാന്*ഡ്രം ലോഡ്ജ് എന്തുകൊണ്ടും നല്ല സിനിമകളുടെ ഗണത്തില്* തന്നെ.
ആദിമധ്യാന്തം പറഞ്ഞുകേള്*പ്പിക്കാവുന്ന ഒരു കഥയൊന്നും ട്രിവാന്*ഡ്രം ലോഡ്ജിനില്ല. ഇതൊരു വിഷ്വല്* എക്സ്പീരിയന്*സാണ്. കോമഡിയും ഇമോഷനും സെന്*റിമെന്*റ്സുമെല്ലാം ഈ സിനിമയില്* നിന്ന് അനുഭവിക്കാം. അവ കൃത്യമായ അളവില്* കൂട്ടിച്ചേര്*ത്ത ഒരു മസാലയല്ല, അറിയാതെ സംഭവിക്കുന്ന മനോഹരമായ ഒത്തുചേരലാണ്.
ട്രിവാന്*ഡ്രം ലോഡ്ജ് ഒരു വി കെ പി ചിത്രമാണോ. അതേ എന്നാണ് ഉത്തരം. എന്നാല്* അതിലുപരി ഇതൊരു അനൂപ് മേനോന്* ചിത്രമാണ്. അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും ട്രിവാന്*ഡ്രം ലോഡ്ജ് അനൂപ് മേനോന്*റെ അമേസിങ് പെര്*ഫോമന്*സ് ആണ്. വളരെ കൃത്യമായ, എഡിറ്റഡ് സ്ക്രിപ്റ്റാണ് ഈ സിനിമയുടെ ശക്തി. അതിന്*റെ മനോഹരമായ എക്സിക്യൂഷന്* സാധ്യമാക്കിയതിലൂടെ വി കെ പി ബ്യൂട്ടിഫുളിനേക്കാള്* ഒരുപടി മുന്നേറി.
ഒരു ലോഡ്ജും അതുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ ജീവിതവുമാണ് ട്രിവാന്*ഡ്രം ലോഡ്ജ് എന്ന സിനിമയുടെ പ്രമേയം. അബ്ദു എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അബ്ദുവിന്*റെ ലുക്ക് തന്നെ വ്യത്യസ്തമാണ്. സിനിമയില്* തന്നെ പറയുന്നതുപോലെ ഒരു ക്രിമിനലിന്*റെയോ സെക്*ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ ഒരാളുടെയോ മുഖഭാവങ്ങളാണ് അയാള്*ക്ക്.
രവിശങ്കര്* എന്ന ലോഡ്ജുടമയായാണ് അനൂപ് മേനോന്*. അയാള്*ക്ക് ഈ ലോഡ്ജ് ലാഭമുണ്ടാക്കാനുള്ള ഒരു സ്ഥാപനമല്ല. ഹണി റോസ് അവതരിപ്പിക്കുന്നത് ധ്വനി നമ്പ്യാര്* എന്ന നായികാ കഥാപാത്രത്തെയാണ്. ധ്വനി വളരെ ബോള്*ഡ് ആയ ഒരു കഥാപാത്രമാണ്.
രവിശങ്കറിന്*റെ ഭാര്യ മാളവികയായി ഭാവന, സിനിമാ റിപ്പോര്*ട്ടര്* ഷിബു വെള്ളായണിയായി സൈജു കുറുപ്പ്, വിരമിച്ച സെക്രട്ടേറിയറ്റ് ക്ലര്*ക്കായി പി ബാലചന്ദ്രന്*, പിയാനിസ്റ്റായി ജനാര്*ദ്ദനന്*, സുകുമാരി, പി ജയചന്ദ്രന്* തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് നല്*കിയത്. മാസ്റ്റര്* ധനഞ്ജയും ബേബി നയന്**താരയും തങ്ങളുടെ റോളുകള്* ഉജ്ജ്വലമാക്കി.
പ്രണയത്തിന്*റെയും കാമത്തിന്*റെയും ആഗ്രഹത്തിന്*റെയുമൊക്കെ കൂടിച്ചേരലാണ് ട്രിവാന്*ഡ്രം ലോഡ്ജ്. ഒരുപക്ഷേ, അടുത്ത കാലത്തിറങ്ങിയ നല്ല സിനിമകളുടെ കൂട്ടത്തില്* ഏറ്റവും തലയെടുപ്പുള്ളത്. നല്ല സിനിമകളുടെ ആസ്വാദകര്*ക്ക് പൂര്*ണമായും സന്തോഷം നല്*കുന്ന ഒരു സിനിമയാണിത്.
സൂപ്പര്* സ്റ്റാറുകള്*ക്ക് ലഭിക്കുന്നതുപോലെയുള്ള സ്വീകരണമാണ് അനൂപ് മേനോന്*റെയും ജയസൂര്യയുടെയും ഇന്*ട്രൊഡക്ഷന് ലഭിക്കുന്നത്. അനൂപ് എഴുതിയ ഡയലോഗുകള്*ക്കെല്ലാം മികച്ച പ്രതികരണം സൃഷ്ടിക്കാനാവുന്നുണ്ട്. എന്നാല്* ഡബിള്* മീനിംഗ് ഡയലോഗുകള്* കുറച്ചധികമായിപ്പോയില്ലേ എന്നൊരു സംശയം ഉയര്*ന്നേക്കാം. എങ്കിലും, ഒരു പ്രത്യേക സ്വഭാവമുള്ള നല്ല സിനിമയില്* അവയിലെ ചെറിയ പാകപ്പിഴകള്* ചൂണ്ടിക്കാണിക്കുന്നതില്* അര്*ത്ഥമില്ല എന്നു തോന്നുന്നു.
എം ജയചന്ദ്രന്* ഈണമിട്ട ഗാനങ്ങളെല്ലാം മനോഹരമാണ്. അനൂപും ഭാവനയും വരുന്ന ‘കിളികള്* പറന്നതോ...’ എന്ന ഗാനമണ് എനിക്കേറെ ഇഷ്ടമായത്. ‘കണ്ണിനുള്ളില്* നീ കണ്**മണി...’ എന്ന ഗാനവും കൊള്ളാം. ഈ പാട്ടുകളുടെയെല്ലാം ചിത്രീകരണം സൂപ്പറാണ്. പ്രദീപ് നായരാണ് ക്യാമറ.
ബിജിബാലിന്*റെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്*റെ ഇമോഷന്*സ് വ്യത്യാസപ്പെടുന്നതിനനുസരിച്ചുള്ള വേരിയേഷനുകള്* ബിജിബാല്* കവര്* ചെയ്തിരിക്കുന്നത് അഭിനന്ദനീയമാം വിധമാണ്.
Tags: latest malayalam film previews, Latest Malayalam film reviews, latest malayalam film's, latest malayalam movie news, latest tamil film news, malayalam film news, Malayalam film Trivandrum lodge Review, Malayalam film ‘Trivandrum lodge’ reviews, malayalam padam Trivandrum lodge Review, Trivandrum lodge, Trivandrum lodge cineama reviews, Trivandrum lodge film reviews, Trivandrum lodge gallery, Trivandrum lodge malayalam movie, Trivandrum lodge malayalam padam reviews, Trivandrum lodge movie, Trivandrum lodge movie previews, Trivandrum lodge movie review, Trivandrum lodge movie reviews, Trivandrum lodge Photo's, Trivandrum lodge preview, Trivandrum lodge previews, Trivandrum lodge review, Trivandrum lodge reviews, Trivandrum lodge stills, Trivandrum lodge story, Trivandrum lodge wallpappers
Last edited by rameshxavier; 09-22-2012 at 05:15 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks