വര്*ഷങ്ങള്*ക്കു മുന്*പാണ്, അധികം തിരക്കില്ലാത്ത ഒരു ദിവസം. ഓഫീസിലിരുന്നു തലേ ദിവസം വന്ന സാധനങ്ങളുടെ ബില്ലുകള്*, ഒന്നുകൂടി ചെക്ക് ചെയ്തു നോക്കുകയായിരുന്നു. അപ്പോഴാണ്* വാച്ച്മാന്* വന്നു പറഞ്ഞത്

'സാര്*, ഒരു അമ്മയും മകളും സാറിനെ കാണാന്* കാത്തു നില്*ക്കുന്നു..'

'വരാന്* പറയൂ' ഞാന്* പറഞ്ഞു.

വാതില്* തുറന്നു അവര്* അകത്തേക്ക് കടന്നു വന്നു. ഒരു നാല്*പ്പതു വയസ്സ് തോന്നിക്കുന്ന ഒരു അമ്മയും, കൌമാരം വിട പറയാന്* വെമ്പുന്ന കണ്ണുകളോടുകൂടിയ, ഒരു ഹാഫ്സാരിക്കാരി പെണ്*കുട്ടിയും...

'ഇരിക്കൂ' ഞാന്* അവരോടു പറഞ്ഞു.

ആ അമ്മ മടിച്ചു മടിച്ചു, കസേരയുടെ വക്കില്* ഇരുപ്പുറപ്പിച്ച്കൊണ്ട് എന്നെ ഉറ്റുനോക്കി . പെണ്*കുട്ടി ഇരിക്കാതെ അമ്മയുടെ പുറകില്* കസേരയില്* പിടിച്ചു നിന്നതേ ഉള്ളു.

'സാറേ ഞങ്ങള്* സാ റിനെ കാണാന്* വന്നത് ഇവള്*ക്ക് ഒരു ജോലിക്ക് വേണ്ടിയാണ്. മല്ലിക്കട നടത്തുന്ന ചെട്ടിയാര്* പറഞ്ഞിട്ട് വന്നതാണ് സാര്*.' അവര്* പതിഞ്ഞ ശബ്ദത്തില്* പറയാന്* തുടങ്ങി..

ചെട്ടിയാരെ എനിക്ക് നേരത്തെതന്നെ അറിയാം. ചെട്ടിയാരുടെ അനുജന്റെ മകന്* എന്റെ സ്ഥാപനത്തില്* കുറേ നാള്* മുന്*പ് ജോലി ചെയ്തിരുന്നു.

'അതിനു ഇവള്*ക്ക് എന്ത് ജോലി അറിയാം?' ഞാന്* ചോദിച്ചു.

'ഒന്നും അറിഞ്ഞുകൂടാ സാര്*, ചോല്ലിക്കൊടുത്താല്* എല്ലാം നന്നായി തന്നെ ചെയ്യും സാര്*.'

അമ്മ പറഞ്ഞത് സമ്മതിക്കുന്ന ഭാവത്തില്* അവളും മെല്ലെ തല കുലുക്കി.

പക്ഷെ അവരുടെ ആവശ്യം നിവര്*ത്തിച്ചുകൊടുക്കാന്* എനിക്ക് അപ്പോള്* സാധിക്കുമായിരുന്നില്ല. കാരണം ആ സ്ഥാപനത്തില്* അതുവരെ ഒരു പെണ്*കുട്ടി പോലും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല.
എന്റെ മുഖഭാവത്തില്*നിന്നും, അവരും അതുതന്നെ ഊഹിച്ചെടുത്തു എന്ന് എനിക്ക് തോന്നി.

ആ അമ്മ അതോടെ കൂടുതല്* വാചാലയായി. വിധവയായ അവര്* പല വീടുകളില്* പാത്രം കഴുകിയും, തുണികള്* നനച്ച്ചുകൊടുത്തും, അടിച്ചുതളിച്ചും ഒക്കെയാണ് കുടുംബം പോററുന്നത്. ഈ പെണ്*കുട്ടിക്കെന്തെന്കിലും ഒരു ജോലിയായാല്* ആ കുടുംബം രക്ഷപെടുമെന്നും, കിട്ടുന്ന കാശ് ചേര്*ത്ത് വച്ചു അവളെ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ അയക്കാമായിരുന്നെന്നും, അവര്* സങ്കടത്തോടെ എന്നോടു പറഞ്ഞു.

അവരുടെ സങ്കടം കണ്ടപ്പോള്* എനിക്കും വിഷമമായി .ഞാന്* ഒന്ന് ആലോചിച്ചു .പെണ്*കുട്ടികള്* വര്*ക്ക്*ചെയ്യുന്ന സ്ഥാപനങ്ങള്* നടത്തുന്ന ഒന്നുരണ്ടു സുഹൃത്തുക്കളെ എനിക്ക് അറിയാം. അവരോടൊക്കെ ഒന്ന് ചോദിച്ചു നോക്കാം , ഞാന്* മനസ്സില്* ഉറപ്പിച്ചു കൊണ്ട് അവരോടു പറഞ്ഞു..

‘നിങ്ങള്* വിഷമിക്കാതെ, എനിക്ക് ഒരു രണ്ടു ദിവസം സമയം തരൂ, ഞാന്* വിവരം ചെട്ടിയാരെ വിളിച്ചു അറിയിക്കാം. എല്ലാം ശരിയാകും. ഇപ്പോള്* പൊക്കോളൂ’ ഞാന്* പറഞ്ഞു നിര്*ത്തി.

പ്രതീക്ഷ നിറഞ്ഞ മനസ്സുകളോടെ, ആ അമ്മയും മകളും പോകുന്നത്, ഞാന്* നോക്കി നിന്നു. തീര്*ച്ചയായും, ഇവര്*ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. ഞാന് മനസ്സിലുറപ്പിച്ചു. അന്ന്
വൈകുന്നേരം തന്നെ ഞാന്* സ്നേഹിതരെ വിളിച്ചു കാര്യം അവതരിപ്പിച്ചു. പക്ഷെ നിര്*ഭാഗ്യവശാല്*,അവരുടെ കമ്പനികളിലും തല്*ക്കാലം ഒഴിവൊന്നുമില്ലെന്നു പറഞ്ഞപ്പോള്* എനിക്ക് നിരാശയായി. അപ്പോഴാണ്*, മറ്റൊരു സുഹൃത്തിന്റെ കമ്പനിയില്* ജോലി ചെയ്തിരുന്ന, ഒരു ചേച്ചിയെപ്പറ്റി ഓര്*ത്തത്. ഒരു പക്ഷെ അവരോടു പറഞ്ഞാല്*, വേറെ എവിടെയെങ്കിലും, ഒന്ന്
തരപ്പെടുത്തിയാലോ? എന്റെ ആലോചന, ആ വഴിക്കായി..

പിറ്റേ ദിവസം രാവിലെ തന്നെ, ഞാന്* അവരെ കണ്ടു വിഷയം സൂചിപ്പിച്ചു. ഭാഗ്യം തുണച്ചെന്നു പറഞ്ഞാല്* മതിയല്ലോ, അവരുടെ അടുത്തു തന്നെയുള്ള ഒരു കമ്പനിയില്*, ഒരു ജോലി ശരിയാക്കി കിട്ടി. മല്*സ്യ ബന്ധനത്തിനുള്ള നൈലോണ്* വലകള്* ഉണ്ടാക്കുന്ന, ഒരു സ്ഥാപനമാണ് അത്. വലകള്* മെഷീനുകളിലാണു നെയ്തെടുക്കുന്നതെന്കിലും, നെയ്ത്തിനിടയില്*, ഇഴകള്* പൊട്ടിപ്പോകുമ്പോള്*, അവ കൂട്ടി യോജിപ്പിക്കുന്ന ജോലി ചെയ്യുന്നത്, കുറച്ചു പെണ്*കുട്ടികളാണ്. അവരുടെ കൂട്ടത്തില്*, ഇവള്ക്കും ജോലി ചെയ്യാം.
ഞാന്* അവര്*ക്ക് നന്ദി പറഞ്ഞു,
ഉടന്*തന്നെ ചെട്ടിയാരെ വിളിച്ചു വിവരം പറഞ്ഞു. നാളെത്തന്നെ ആ പെണ്*കുട്ടിയോട്, ജോലിയില്* പ്രവേശിക്കാനും പറഞ്ഞു. എന്റെ മനസ്സും ശാന്തമായി. പാവങ്ങള്*! എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ! അങ്ങനെയെങ്കിലും, എന്നെ തേടി വന്ന അവരെ സഹായിക്കാന്* കഴിഞ്ഞതില്*, സന്തോഷവും തോന്നി..

ദിവസങ്ങള്* കഴിഞ്ഞതോടെ ആ സംഭവും, വിസ്മൃതിയിലാണ്ടു. ഞാന്* പിന്നെ അവരെപ്പറ്റി, ഓര്*ത്തതേ ഇല്ല.

ആഴ്ച്ച്ചകള്*ക്കു ശേഷം,നന്നേ തിരക്കുണ്ടായിരുന്ന ഒരു ദിനാന്ത്യത്തില്*, തികച്ചും ക്ഷീണിതനായി, ഒടുവില്*, ‘കോള്* ഇറ്റ്* എ ഡേ’ എന്ന് പിറുപിറുത്തുകൊണ്ട്, ഞാന്* ഓഫീസില്*നിന്നും, വെളിയിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ്* ഗേറ്റിനു വെളിയിലായി കാത്തു നിന്നിരുന്ന അവളെ, ഞാന്* കണ്ടത്. . അന്ന് ഞാന്* ജോലി വാങ്ങി കൊടുത്ത, ആ പെണ്*കുട്ടി! അന്ന് കണ്ടതിലും, ഭംഗിയും തിളക്കവും ആ മുഖത്തിനുള്ളതായി, എനിക്ക് തോന്നി. അവള്* എന്നെ കാണാന്*വേണ്ടി, കാത്തു നില്*ക്കുകയായിരുന്നെന്നു എനിക്ക് മനസ്സിലായി.

‘എന്താ ഇവിടെ?’ ഞാന്* ചോദിച്ചു.

‘ഒന്നുമേ ഇല്ല സാര്*, സാറേ കൊഞ്ചം പാര്*ത്തിട്ടു പോകലാം എന്റു നിനൈത്തു വന്തേന്* ’ അത് പറഞ്ഞുകൊണ്ട്, ഒരു കവര്* അവള്* എന്റെ നേര്*ക്ക് നീട്ടി.

‘എന്താ ഇത്?’ കവര്* കയ്യില്* വാങ്ങിക്കൊണ്ടു ഞാന്* ചോദിച്ചു.

‘നീങ്കളേ തിറന്തു പാരുങ്കോ സാര്*’ അവള്* ഒരു ചെറു ചിരിയോടെ പറഞ്ഞു.

ഞാന്* ആ കവര്* സൂക്ഷിച്ചു നോക്കി. അവള്* ജോലി ചെയ്യുന്ന വല കമ്പനിയുടെ പേര് പ്രിന്റ് ചെയ്ത കവര്* ആയിരുന്നു അത്. കവര്* ഒട്ടിച്ചിരുന്നു. ഞാന്* അത് തുറന്നു നോക്കി. ഒരുപിടി നോട്ടുകള്*! അധികം തുക
ഒന്നും ഇല്ലായിരുന്നു അത്. ഞാന്* അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു..

‘എന്തിനാ ഇത് എന്റെ കയ്യില്* തന്നത്?’

മറുപടി പറയുമ്പോള്*, അവളുടെ തിളക്കമാര്*ന്ന കണ്ണുകളില്* എന്നോടുള്ള സ്നേഹമോ, നന്ദിയോ, ബഹുമാനമോ ഒക്കെ എനിക്ക് വായിച്ചെടുക്കാമായിരുന്നു!!

‘എന്നുടൈയ മുതലാവത് ശമ്പളം താന്* സാര്* ഇതുക്കുള്ളൈ. ഇന്നൈക്ക് താന്* കിടൈച്ചത്. ഇത് സാറോടു കയ്യിലെ താന്* കൊടുക്കണം എന്റ് എനക്ക് റൊമ്പ ആശൈയായിരുന്തേന്*. ഇതുക്കുള്ളെ, എവ്വളവ് പൈസ ഇരുക്കിറത് എന്റ് കൂടെ, എനക്ക് തെരിയലൈ, സാര്*. ഇത് എപ്പടിയാവത്, സാറുക്കിട്ടെ കൊണ്ട് വന്ത് തരവേണ്ടും എന്റ്, എന്നുടൈയ ചിന്ന മനസ്സ് ചൊന്നതു. അതുക്ക് താന്* ഓടി വന്തേന്* ...’ അവള്* ഒറ്റ ശ്വാസത്തില്* പറഞ്ഞു നിര്*ത്തി.

എനിക്ക് ആ പഠിപ്പും പത്രാസും ഒന്നുമില്ലാത്ത, നിഷ്കളങ്കയായ, ആ സാധു തമിഴ്കുട്ടിയോട് ഒരുപാട് ബഹുമാനം തോന്നി.
അവളുടെ ആത്മാര്*ഥത നിറഞ്ഞ ആ പ്രവര്*ത്തി എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വളരെ അപൂര്*വമായി മാത്രം കാണുന്ന നന്മയുടെ മറ്റൊരു മുഖം! ഞാന്*വേഗം തന്നെ എന്റെ പെഴ്സ് തുറന്നു കുറച്ചു നോട്ടുകള്* വലിച്ചെടുത്തു ആ കവറിലുള്ള നോട്ടുകള്*ക്കൊപ്പം വച്ചിട്ട് അവളോട്* പറഞ്ഞു.

‘നോക്കൂ, ഈ കിട്ടിയ തുക, നിന്റെ അമ്മയുടെ കയ്യില്* കൊണ്ടുപോയി കൊടുത്ത്, അവരുടെ ആശീര്*വാദം വാങ്ങണം. പിന്നെ, ഞാന്* തന്ന രൂപ കൊണ്ട്, നിനക്കു കുറച്ചു നല്ല വസ്ത്രങ്ങള്* വാങ്ങണം .നിനക്ക് ദിവസവും ജോലിക്ക് പോകുന്നതിനും ഒക്കെ കുറച്ചു നല്ല വേഷങ്ങളൊക്കെ വേണ്ടേ?’

അവള്* ലജ്ജ കലര്*ന്ന ചിരിയോടെ തല കുലുക്കുമ്പോള്*,രണ്ടായി പിന്നി മുന്പിലേക്കായി ഇട്ടിരുന്ന അവളുടെ മുടിപ്പിന്നലുകളും , ഒപ്പം ഇളകുന്നത് കൌതുകത്തോടെ ഞാന്* നോക്കി നിന്നു !!

അവളെ യാത്രയാക്കി, വീട്ടിലേക്കു പോകുന്ന വഴിയിലുടനീളം, എന്റെ മനസ്സില്*, ആ സാധു പെണ്*കുട്ടിയുടെ സന്തോഷം തുളുമ്പുന്ന മുഖമായിരുന്നു. ഒപ്പം ഇതുപോലെ ദിവസവും, ആര്*ക്കെങ്കിലുമൊക്കെ കൊച്ചു കൊച്ചു സന്തോഷങ്ങള്*, പകര്*ന്നു കൊടുക്കാന്* കഴിഞ്ഞിരുന്നെങ്കില്*, നമ്മുടെയൊക്കെ ജീവിതങ്ങള്* എത്ര മനോഹരവും സുന്ദരവുമാകുമായിരുന്നു എന്ന്, വെറുതെ എങ്കിലും ഞാന്* ഓര്*ത്തുപോയി..


More stills


Keywords:short stories,ormayile halfsaree penkutty,love story,cherukadha,malayalam kadhakal