ഹിന്ദി ബോഡിഗാര്*ഡിന്*റെ അത്ഭുതാവഹമായ വിജയത്തിന് ശേഷം സംവിധായകന്* സിദ്ദിക്ക് ഒരു മലയാള ചിത്രം ഒരുക്കുകയാണ്. മോഹന്*ലാല്* നായകനായ ചിത്രത്തിന് ‘ലേഡീസ് ആന്*റ് ജെന്*റില്**മാന്*’ എന്ന് പേരിട്ടു. ഒരുപാട് യുവതികളുടെ ഇഷ്ടം കവരുന്ന ഒരാളായാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്.

രണ്ട് പതിറ്റാണ്ടിന് മുമ്പ് ‘വിയറ്റ്നാം കോളനി’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു സിദ്ദിക്കും മോഹന്*ലാലും ആദ്യമായി ഒന്നിച്ചത്. അത് വമ്പന്* ഹിറ്റായി. അതിന് ശേഷം ഇരുവര്*ക്കും ഒത്തുചേരാനായില്ല. ഇപ്പോള്* ആന്*റണി പെരുമ്പാ*വൂരിന്*റെ ശ്രമഫലമായാണ് ഹിറ്റ്മേക്കറും യൂണിവേഴ്സല്* സ്റ്റാറും വീണ്ടും കൈകൊടുക്കുനത്.

മോഹന്*ലാലിന്*റെ തകര്*പ്പന്* കോമഡി ലേഡീസ് ആന്*റ് ജെന്*റില്*മാനില്* ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്*ത്തകര്* ഉറപ്പുനല്*കുന്നു. ഒരുപാടു സ്ത്രീകളോട് ഇഷ്ടം കൂടുന്നവനാണ് ഈ ചിത്രത്തിലെ നായകന്*. എന്നാല്* ഇത് മറ്റൊരു ‘കാസനോവ’യല്ല. യാദൃശ്ചികതകള്* അയാളെ അങ്ങനെയാക്കിത്തീര്*ക്കുകയാണ്.

ചിത്രത്തിന്*റെ കഥയും തിരക്കഥയും സിദ്ദിക്കിന്*റേതുതന്നെ. 2013 ജനുവരിയില്* സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതിന് മുമ്പുതന്നെ സിദ്ദിക്ക് തന്*റെ അടുത്ത ഹിന്ദിച്ചിത്രത്തിന്*റെ ജോലികള്* തുടങ്ങും. ജോണ്* ഏബ്രഹാമാണ് ആ ചിത്രത്തിലെ നായകന്*. അതിനിടെ ഫാസില്* ചിത്രത്തിന്*റെ തിരക്കഥ സിദ്ദിക്ക് പൂര്*ത്തിയാക്കി. മമ്മൂട്ടിയും മോഹന്*ലാലും ആ ചിത്രത്തില്* അഭിനയിക്കുന്നുണ്ട്.


More stills


Keywords:
Mohanlal - Siddiq Again,malayalam film news, viyatnam kolani,Siddhiq,John Abraham, Casanova,Fazil,Mammootty,Ladies and Gentleman